SIMON PALATTY
Back to Home

    കണ്ണീരു വീണാലും ഒപ്പിയെടുത്തു.


    Lyrics / Music : Capt. SAJAN JOHN

    കണ്ണീരു വീണാലും ഒപ്പിയെടുത്തു 
    തുരുത്തിയിലാക്കുന്ന നാഥനുണ്ട് (2)
    തുരുത്തി നിറയുമ്പോൾ ആളെന്നുടുത്തു 
    അനുഗ്രഹമേകുന്ന യേശുവുണ്ട് (2)
    (കണ്ണീരു വീണാലും..)

    ആരെല്ലാം നിന്നെ അകറ്റിനിർത്തിയാലും  (2)
    നെഞ്ചോട് ചേർക്കുന്നൊരേശുവുണ്ട്  (2)
    (കണ്ണീരു വീണാലും..)

    സ്വന്തമായ് ഒന്നുമേ നിനക്കില്ലാതെ  പോകിലും (2)
    സ്വന്തമായ് ഉള്ളവനൊ എല്ലാറ്റിനും ഉടയവൻ (2)
    (കണ്ണീരു വീണാലും..)

    കണ്ണാലെ കാണുന്നോർ കണ്ടില്ലന്നാകിലും (2)
    കാണുന്നൊരേശുവെൻ കൂടെയുണ്ട് (2)
    (കണ്ണീരു വീണാലും..)

    Click and Play.