ലിയാന മോളുടെ പൊതു ദർശനം ചൊവ്വാഴ്ച
കോർക്ക് ബ്രെയിൻ ട്യൂമർ ബാധിച്ചു ചികിത്സയിലിരിക്കെ ഓഗസ്റ്റ് 25 ന് അയർലൻഡിലെ കോർക്കിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ട വയസുകാരി ലിയാന ലിജു ജോസഫിന്റെ പൊതുദർശനം ഈ മാസം 29 ചൊവ്വാഴ്ച നടത്തപ്പെടും. കോർക്കിലെ കോവിലി ഫ്യൂണറൽ ഹോമിൽ വെച്ച് വൈകിട്ട് 5 മുതൽ 6 വരെയാണ് പൊതുദർശനം നടക്കുക. കോർക്കിലെ എബനേസർ വർഷിപ്പ് സെന്ററിന്റെ നേതൃത്വത്തിലാണ് പൊതുദർശന ശുശ്രൂഷകൾ നടക്കുക. ലിയാനയുടെ സംസ്കാരം നാട്ടിൽ നടത്തുവാനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. ഇതിനായി മൃതദേഹം പത്തനംതിട്ട തടിയൂർ കടയാർ കാരുവേലിൽ കണനിൽക്കുംകാലയിൽ വീട്ടിൽ എത്തിക്കാനായി ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ലിയാനയുടെ അസുഖത്തെ കുറിച്ച് മതാപിതാക്കളായ ലിജുവും ജിൻസിയും അറിയുന്നത് 2021 ൽ അയർലൻഡിൽ എത്തിയ ശേഷമായിരുന്നു.
ഡഗ്ലസ് സെന്റ് കൊളമ്പസ് ഗേൾസ് നാഷണൽ സ്കൂളിലെ സീനിയർ ഇൻഫന്റ്സ് വിദ്യാർത്ഥിനിയായിരുന്നു ലിയാന. നാല് വയസുകാരി ഇവാന ലിജു ജോസഫാണ് ഏക സഹോദരി. കോർക്കിൽ എബനേസർ വർഷിപ്പ് സെന്ററിലെ അംഗങ്ങളാണ് ലിയാനയുടെ മാതാപിതാക്കൾ.
യേശു അപ്പച്ചൻ എന്നെ വിളിക്കുന്നു വേദനയില്ലാത്ത നാട്ടിലേക്ക് തികഞ്ഞ പ്രത്യാശയോടെ ലിയാനമോൾ യാത്രയായി .
യേശുഅപ്പച്ചൻ എന്നെ വിളിക്കുന്നു. ഞാൻ എന്റെ യേശു അപ്പച്ചന്റെ അടുത്തേക്ക് പോകുകയാണ് യേശു അപ്പച്ചൻ പറഞ്ഞു ഭയപ്പെടെണ്ട ഞാൻ നിന്നോട് കൂടെയുണ്ട്
അയർലന്റ് : കോർക്ക് എബെനേസർ ചർച്ചിലെ ലിജുവിന്റെയും ജിൻസിയുടെയും മകൾ ലിയനാമോൾ (7) നിത്യതയിൽ പ്രവേശിച്ചു.ബ്രയിൻ ട്യൂമർ ബാധിച്ച് ചില നാളുകളായി ചികിത്സയിലായിരുന്നു. പാസ്റ്റർ ജോസഫ് കെ ജോസഫിന്റെ കൊച്ചുമകളും ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ ലിജോ കെ ജോസഫിന്റെ സഹോദര പുത്രിയുമാണ്
ന്യൂ ഇന്ത്യ ദൈവസഭ കടയാർ സഭയിലെ അനുഗ്രഹപ്പെട്ട മകളും വളരെ കഴിവുകൾ ഉള്ള സണ്ടേസ്ക്കൂൾ കുട്ടിയുമായിരുന്നു ലിയാനമോൾ .
കടലില്ലാത്ത കോട്ടയത്തെ മനുഷ്യമഹാസമുദ്രമാക്കിയ ജനകീയ മാന്ത്രികൻ പുതുപ്പള്ളിയുടെ പ്രിയ മണ്ണിലേക്ക് മടങ്ങി. മഴയും വെയിലും കൂസാതെ, രാവും പകലും നോക്കാതെ, വഴിയോരങ്ങളിലും വീട്ടുമുറ്റത്തും പള്ളിമുറ്റത്തും കാത്തുനിന്ന മനുഷ്യർ കണ്ണീരുകൊണ്ട് ഹൃദയാഞ്ജലി നേർന്നു. ആൾക്കൂട്ടത്തെ ആകർഷിക്കുകയും ശ്വസിക്കുകയും ചെയ്ത, ഏതു കൂരിരുട്ടിലും അവരുടെ ആശ്രയകേന്ദ്രമായ നേതാവ് ആദ്യമായി ഒറ്റയ്ക്കൊരു യാത്ര പോയി. ‘ഇല്ല, ഇല്ല മരിക്കുന്നില്ല, ഉമ്മൻ ചാണ്ടി മരിക്കുന്നില്ല.. കണ്ണേ കരളേ കുഞ്ഞൂഞ്ഞേ...’ എന്നാർത്തിരമ്പിയ...ജനസഹസ്രങ്ങളെ തനിച്ചാക്കിയ നാടിന്റെ നാഥനു പ്രിയരുടെ യാത്രാമൊഴി. ഉമ്മൻ ചാണ്ടി, അങ്ങയുടെ വേർപാടിൽ ഞങ്ങൾ അനാഥരായല്ലോ എന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ ആൾക്കടൽ കുഞ്ഞൂഞ്ഞിനോടു പരിഭവപ്പെട്ടു. പുതുപ്പള്ളിയുടെ മുകളിൽ സങ്കടക്കാർമേഘങ്ങൾ മൂടിനിന്നു. അത്ര പെട്ടെന്നൊന്നും ഞങ്ങളെ വിട്ടുപോകാനാകില്ലെന്ന് ജനം ചങ്കുപൊട്ടി കരഞ്ഞു.
തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് സാക്ഷാൽ പുതുപ്പള്ളിയിലേക്ക് അതിവേഗമില്ലാതെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ വരവ്. നിശ്ചയിച്ചതിനേക്കാളും മണിക്കൂറുകൾ വൈകി, കണക്കില്ലാത്തത്ര മനുഷ്യരോടു യാത്ര ചോദിച്ച്, അവസാനത്തെ ജനസമ്പർക്കവും പൂർത്തിയാക്കിയാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെ കരോട്ടു വള്ളക്കാലിൽ വീട്ടിലെത്തിയത്. ബുധൻ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നുള്ള ഇറക്കം. അപ്പോൾ വീട്ടിലുയർന്ന കൂട്ടക്കരച്ചിൽ തിരുവനന്തപുരവും കടന്ന് കേരളമാകെ അലയടിച്ചു. പുതുപ്പള്ളി ഹൗസിൽനിന്ന് ‘ഉമ്മൻ ചാണ്ടി’ ഇറങ്ങുമ്പോൾ പൊട്ടിക്കരഞ്ഞ ഭാര്യ മറിയാമ്മയ്ക്കും മക്കൾ മറിയത്തിനും അച്ചുവിനും ചാണ്ടിക്കുമൊപ്പം വീടു നിറഞ്ഞുനിന്നവരും വിതുമ്പി. കരച്ചിലിനെക്കാൾ ഉച്ചത്തിൽ അണികൾ മുദ്രാവാക്യങ്ങൾ മുഴക്കി. എംഎൽഎയായും മന്ത്രിയായും മുഖ്യമന്ത്രിയായും പ്രസംഗിച്ചു തകർത്ത നിയമസഭയ്ക്കു മുന്നിലൂടെ നിശ്ശബ്ദനായി ഉമ്മൻ ചാണ്ടിയുടെ മടക്കം.
അതിവേഗം ബഹുദൂരം സഞ്ചരിച്ചിരുന്ന കുഞ്ഞൂഞ്ഞ് ഇക്കുറി തിരുവനന്തപുരത്തുനിന്നു കോട്ടയത്തെത്താൻ പതിവിലേറെ സമയമെടുത്ത് മൃദുവേഗത്തിലായിരുന്നു യാത്ര. പ്രത്യേകം അലങ്കരിച്ച കെഎസ്ആർടിസി ബസിൽ തിരക്കുകളൊന്നുമില്ലാതെ ഉമ്മൻ ചാണ്ടി ശാന്തമായി കണ്ണടച്ചു കിടന്നു. വിലാപയാത്ര നിർത്തുന്ന ഓരോ കേന്ദ്രത്തിലും ആളുകൾ ബസിലേക്കു കയറാൻ ശ്രമിച്ചു. എല്ലാവർക്കും ഉമ്മൻ ചാണ്ടിയെ അടുത്തു കാണണം, തൊടണം. ചിലർ കരഞ്ഞു, ചിലർ ദേഷ്യപ്പെട്ടു. ജനക്കൂട്ടത്തെ കണ്ട് അമ്പരന്നും അവരെ നിയന്ത്രിക്കാൻ പാടുപെട്ടും നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ കൂടെ നിന്നു. ജീവിതകാലം മുഴുവൻ ചുറ്റുമുണ്ടായിരുന്ന ആൾക്കൂട്ടം അടരുവാൻ വയ്യെന്ന് തേങ്ങി അദ്ദേഹത്തെ അനുഗമിച്ചു. വിശ്രമിച്ചാൽ ക്ഷീണിക്കുമെന്ന് വിശ്വസിച്ച്, ആറു പതിറ്റാണ്ടോളം അഹോരാത്രം നാടിനും നാട്ടുകാർക്കുമായി ജീവിച്ച നേതാവിന് അനുനിമിഷം ലഭിച്ചത് അതിവൈകാരിക യാത്രയയപ്പ്.
29 മണിക്കൂറോളം സമയമെടുത്താണു തിരുനക്കര മൈതാനിയിലേക്ക് ഉമ്മൻ ചാണ്ടി നിശ്ശബ്ദമായി കടന്നുവന്നത്. പശ്ചാത്തലത്തിൽ പ്രവർത്തകരുടെ മുദ്രാവാക്യങ്ങൾ മുഴങ്ങി. രാഷ്ട്രീയ ആചാര്യന്മാരായിരുന്ന പി.ടി.ചാക്കോയ്ക്കും കെ.എം.മാണിക്കും നൽകിയതുപോലെ സ്നേഹവായ്പായിരുന്നു കുഞ്ഞൂഞ്ഞിനും തിരുനക്കര നൽകിയത്. നേതാക്കളും അണികളും പ്രമുഖ വ്യക്തികളും ഒസിയെ കാണാനൊഴുകിയെത്തി. കൈക്കുഞ്ഞുങ്ങളും വയോധികരും പ്രിയ കുഞ്ഞൂഞ്ഞിനെ കണ്ട് യാത്ര ചൊല്ലി. വിലാപയാത്ര തുടങ്ങി 35 മണിക്കൂറിനുശേഷം, വൈകിട്ട് ആറേകാലോടെ ഭൗതികശരീരം കുടുംബവീടായ കരോട്ട് വള്ളക്കാലിൽ വീട്ടിലെത്തി. രാപകലില്ലാതെ കാത്തുകാത്തുനിന്ന പ്രിയപ്പെട്ടവർ അണപൊട്ടിയപോലെ കണ്ണീരൊഴുക്കി, ഉമ്മൻ ചാണ്ടി മരിക്കുന്നില്ലെന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. യാത്രയയപ്പിന്റെ ഭാഗമായി, 'വത്സലരേ... ദൂരത്തെന്തിനു നിൽക്കുന്നെൻ അരികിൽ വരിൻ, സ്ലോമോ തരുവിൻ, പ്രാർഥിച്ചിടുവിൻ' എന്ന പ്രാർഥനാഗീതം ഉയർന്നപ്പോൾ കണ്ടുനിന്നവരുടെ ഹൃദയം വിങ്ങി.
"സ്നേഹം കൊണ്ട് ലോകം കീഴടക്കിയ രാജാവിന്റെ കഥ അവസാനിക്കുന്നില്ല, അദ്ദേഹത്തിന്റെ ഓർമകളും പ്രവൃത്തിയും നമുക്ക് വഴികാട്ടിയാവട്ടെ..."- ഉമ്മൻ ചാണ്ടിയുടെ വീടിനു മുന്നിലെ മതിലിൽ സ്ഥാപിച്ച ആദരാഞ്ജലി ബോർഡ് ജനാവലിയുടെ മനസ്സിന്റെ കണ്ണാടിയായി. ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം, പുതുപ്പള്ളി കവലയ്ക്കു സമീപം നിർമിക്കുന്ന പുതിയ വീട്ടിലേക്ക് കുഞ്ഞൂഞ്ഞെത്തി. പണിപൂർത്തിയാകാത്ത ആ വീടിനു മുന്നിലെ പ്രത്യേക പന്തലിൽ ഉമ്മൻ ചാണ്ടി അനക്കമറ്റ് കിടന്നു. തൂണുകൾ മാത്രമുയർന്ന ആ വീട് ഗൃഹനാഥനോട് എന്തായിരിക്കും സ്വകാര്യം പറഞ്ഞിട്ടുണ്ടാവുക?
എല്ലാ വഴികളും എല്ലാ ആളുകളും ഉമ്മൻ ചാണ്ടിയിലേക്ക് ഒഴുകി. സംസ്കാര ശുശ്രൂഷ വിലാപയാത്രയായി പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലേക്ക്. പള്ളിമുറ്റത്തെ പന്തലിൽ പൊതുദർശനത്തിനു ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ സംസ്കാര ശുശ്രൂഷ. രാത്രി 12 മണിയോടെ ഔദ്യോഗിക ബഹുമതികൾ ഇല്ലാതെ പ്രത്യേക കല്ലറയിൽ കബറടക്കം. ജാതിമതഭേദമന്യെ തന്നെ യാത്രയാക്കാനെത്തിയ മനുഷ്യക്കടലിന്റെ സ്നേഹാഭിവാദ്യത്തേക്കാൾ എന്തു വലിയ ബഹുമതിയാണ് ഉമ്മൻ ചാണ്ടിക്കു യോജിക്കുക?
വിവാഹമുറപ്പിച്ച ശേഷം ഒരിക്കൽ മറിയാമ്മയെന്ന ബാവയെ തേടി പ്രതിശ്രുതവരന്റെ കത്തു വന്നു. 'തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്, പ്രാർത്ഥിക്കുമല്ലോ' എന്ന ഒറ്റവരിയായിരുന്നു ആ പ്രേമലേഖനത്തിൽ ഉണ്ടായിരുന്നത്. അന്ന് ഉമ്മൻ ചാണ്ടിയുടെ രണ്ടാമത്തെ തിരഞ്ഞെടുപ്പ് ആയിരുന്നു. ജനം കുഞ്ഞൂഞ്ഞിന്റെ കരം കവർന്നപ്പോൾ തുടർച്ചയായി 12 തവണ പുതുപ്പള്ളിയുടെ അമരക്കാരനായി. ഇപ്പോൾ മറിയാമ്മ മാത്രമല്ല, മലയാളക്കരയാകെ സങ്കടപ്രാർഥനയിലാണ്: ഇനിയെന്നു കാണും ഇതുപോലൊരു കുഞ്ഞൂഞ്ഞ് വിസ്മയം..
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രിയ ജനനായകന് വിട
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമായിരുന്നു ഉമ്മൻ ചാണ്ടി (31 ഒക്ടോബർ,1943 - 18 ജൂലൈ 2023). 2020-ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടി 2004-2006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു. തൊഴിൽവകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991–1994), പ്രതിപക്ഷ നേതാവ് (2006–2011)എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ്. ഏറ്റവും കൂടുതൽ ദിവസം നിയമസഭ സാമാജികനായി എന്ന റെക്കോഡും അദ്ദേഹത്തിന്റെ പേരിലുണ്ട്.
മികച്ച സംഘാടകനും നേതാവുമാണ് ഉമ്മൻ ചാണ്ടി. പ്രശ്നങ്ങളിൽ അതിവേഗം തീർപ്പുണ്ടാക്കുക എന്നത് അദ്ദേഹത്തിൻ്റെ രീതിയാണ്.
സ്കൂളിൽ പഠിക്കുമ്പോഴെ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചു. പിന്നീട് കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡൻറായി തുടർന്ന് എ.ഐ.സി.സി അംഗമായി.
1970 മുതൽ 2023 വരെ നീണ്ട 53 വർഷമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭ അംഗമായി തുടർന്ന ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം 1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. സി.പി.എം എം.എൽ.എ യായിരുന്ന ഇ.എം. ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തി.
1977-ൽ കെ. കരുണാകരൻ മന്ത്രിസഭയിലും 1978-ൽ എ.കെ. ആൻറണി മന്ത്രിസഭയിലും അദ്ദേഹം തൊഴിൽ വകുപ്പ് മന്ത്രിയായി. 1981-1982 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995 ലെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യം വകുപ്പ് മന്ത്രിയായി.
1980-കളിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആൻറണി വിഭാഗം (എ) ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നിയമസഭകക്ഷി നേതാവായി. 1982-ൽ അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണിയുടെ കൺവീനറായി. 2004-ൽ എ.കെ. ആൻ്റണി മുഖ്യമന്ത്രി പദം രാജി വയ്ച്ചപ്പോൾ ഉമ്മൻ ചാണ്ടി ആദ്യമായി കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോൽക്കുന്നത് വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി പിന്നീട് 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് എം.എൽ.എമാരുടെ മാത്രം പിന്തുണയോടെ അധികാരത്തിലേറിയ അദ്ദേഹം 2016-ൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കി.
കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിൽ കേരളത്തിൻ്റെ വികസനത്തിൽ ഉമ്മൻ ചാണ്ടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1991-ൽ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ അവതരിപ്പിച്ച ബജറ്റ് കേരള വികസനത്തിലെ നാഴികക്കല്ലാണ്. പ്രീഡിഗ്രി വിദ്യാഭ്യാസം സർക്കാർ ചിലവിലാക്കിയതും ചെലവ് കുറഞ്ഞ രാജ്യാന്തര വിമാന സർവീസ് കേരളത്തിലെ എല്ലാ വിമാനതാവളങ്ങളിൽ നിന്നും ആരംഭിച്ചതും ഉമ്മൻ ചാണ്ടിയുടെ പരിഷ്കാരങ്ങളാണ്. വല്ലാർപാടം കണ്ടയ്നർ ടെർമിനലിൻ്റെ പണി തുടങ്ങാൻ കഴിഞ്ഞതും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കാനും കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതും അദ്ദേഹത്തിൻ്റെ പ്രയത്നഫലം കൊണ്ടാണ്. കർഷക തൊഴിലാളി പെൻഷൻ, തൊഴിലില്ലായ്മ വേതനം തുടങ്ങിയ ക്ഷേമ പെൻഷനുകൾ എല്ലാ മാസവും നൽകാൻ തീരുമാനിച്ചതും അദ്ദേഹത്തിൻ്റെ സംഭാവനകളാണ്.
2006 ജനുവരിയിൽ സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടന്ന 35-മത് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് ഒരു റെക്കോർഡിനും അർഹനായി ചരിത്രത്തിൽ ആദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി ഇതിൽ സംബന്ധിക്കുന്നത്.
പ്രത്യേക നമ്പര്‍, അള്‍ട്രാവയലറ്റ് ലൈറ്റില്‍ തെളിയുന്ന പാറ്റേണ്‍, നോട്ടുകളിലേതുപോലെ ഗില്ലോച്ചെ ഡിസൈന്‍, വശങ്ങളിൽ മൈക്രോ അക്ഷരങ്ങളിലെ ബോര്‍ഡര്‍ ലൈന്‍ഹോളോഗ്രാം, വെളിച്ചം വീഴുന്നതിനനുസരിച്ച് നിറംമാറുന്ന ഇന്ത്യയുടെ ചിത്രം, സ്‌കാന്‍ചെയ്താല്‍ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കുന്ന ക്യൂ.ആര്‍. കോഡ് എന്നിവ ഇതിലുണ്ട്.