SIMON PALATTY
Back to Home

    200 രൂപ മുടക്കിയാല്‍ നമ്മുടെ പേപ്പര്‍ ലൈസന്‍സ് കാര്‍ഡാക്കാം; എഴ് സ്റ്റെപ്പില്‍ എല്ലാം സ്മാര്‍ട്ടാകും.

     


    പ്രത്യേക നമ്പര്‍, അള്‍ട്രാവയലറ്റ് ലൈറ്റില്‍ തെളിയുന്ന പാറ്റേണ്‍, നോട്ടുകളിലേതുപോലെ ഗില്ലോച്ചെ ഡിസൈന്‍, വശങ്ങളിൽ മൈക്രോ അക്ഷരങ്ങളിലെ ബോര്‍ഡര്‍ ലൈന്‍ഹോളോഗ്രാം, വെളിച്ചം വീഴുന്നതിനനുസരിച്ച് നിറംമാറുന്ന ഇന്ത്യയുടെ ചിത്രം, സ്‌കാന്‍ചെയ്താല്‍ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കുന്ന ക്യൂ.ആര്‍. കോഡ് എന്നിവ ഇതിലുണ്ട്.


    എങ്ങനെ ആപേക്ഷിക്കാം 

    1) parivahan.gov.in വെബ് സൈറ്റില്‍ കയറുക.


    2) സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക
    3) Replacement of DL എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുക.



    4) നിങ്ങളുടെ DL ഡീറ്റെയിൽസ് നൽക്കുക.

    അതിനു ശേഷം Get DL Details എന്നത് ക്ലിക്ക് ചെയുക.

    5) RTO സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക.

    Proceed ക്ലിക്ക് ചെയുക.
    നമ്മുടെ ഡീറ്റെയിൽസ് എല്ലാം ശരി എന്ന് നോക്കിയതിനു ശേഷം confirm കൊടുത്തു മുൻപോട്ടു പോകുക.

    6) Replacement of DL,  select ചെയുക.





    self declaration നൽകിയതിന് ശേഷം. captcha code നൽക്കുക.

    7) കൈയ്യിലുള്ള ഒറിജിനല്‍ ലൈസന്‍സ് രണ്ടുവശവും വ്യക്തമായി സ്‌കാന്‍ ചെയ്ത് upload ചെയ്യുക.

    8) നിര്‍ദ്ദിഷ്ട ഫീസ് (245/-) അടച്ച് ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തീകരിക്കുക.
       
    ഇതിനായി ഓണ്‍ലൈനായി തന്നെ 200 രൂപ ഫീസും 45 രൂപ പോസ്റ്റല്‍ ചാര്‍ജും ഉള്‍പ്പെടെ 245 രൂപ അടച്ച് അപേക്ഷ പൂര്‍ത്തിയാക്കും.

    അതേസമയം, അടുത്തുതന്നെ ഡ്രൈവിങ്ങ് ലൈസന്‍സില്‍ എന്തെങ്കിലും മാറ്റം വരുത്താനുള്ളവര്‍ ഉദ്ദാഹരണത്തിന് പുതുക്കല്‍, വിലാസം മാറ്റല്‍, ഫോട്ടോ സിഗ്നേച്ചര്‍, മാറ്റല്‍, ജനനി തീയതി തിരുത്തല്‍, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് എടുക്കല്‍ എന്നിവ ചെയ്യേണ്ടവര്‍ കാര്‍ഡ് ലൈസന്‍സിലേക്ക് മാറാന്‍ തിരക്കിട്ട് അപേക്ഷ നല്‍കേണ്ടതില്ല. 31-3-2024 വരെയാണ് 245 രൂപ നിരക്കില്‍ കാര്‍ഡ് ലൈസന്‍സ് ലഭ്യമാകൂ. അതിനുശേഷം ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിനുള്ള ഫീസും നല്‍കേണ്ടിവരും.