Bank of Zion - SIMON PALATTY

  • Bank of Zion

    Bank of Zion നിങ്ങളും ഈ ബാങ്കിൽ അംഗമാകൂ... നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കുക..


    പൊതുമേഖല ബാങ്കുകൾമുതൽ ന്യൂജനറേഷൻ ബാങ്കുകൾ വരെ എത്തിനിൽക്കുന്ന നമ്മുടെ സമൂഹത്തിന്റെ മുൻപിൽ ഒരു ബാങ്ക് കൂടെ പരിചയപ്പെടുത്തട്ടെ... bank of Zion നിക്ഷേപകർക്ക് ആകർഷകമായ പലിശ ഈ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.ഇവിടെ ഹ്രസ്വകാല നിക്ഷേപം സ്വീകരിക്കുന്നതല്ല. ലോകത്ത് ഉടനീളം ബ്രാഞ്ചുകൾ ഉള്ള ഈ ബാങ്കിൽ നിങ്ങളുടെ നിക്ഷേപങ്ങൾ ഡെപ്പോസിറ്റ് ചെയ്യുക. നിങ്ങളുടെ നിക്ഷേപങ്ങൾ കള്ളൻ മോഷ്ടിക്കാതെയുംചിതൽതുരുമ്പ് എന്നിവ ഏൽക്കാതെയും ഉള്ള locker ill സൂക്ഷിക്കുന്നതാണ്. 

    2. ദൈവവചനം എന്ന ഇരുവായ് തലയുള്ള വാളായ വേദപുസ്തകമാണ് ഈ ലോക്കറിന്റെ താക്കോൽ. നിക്ഷേപകർക്ക് പൂർണ്ണ സുരക്ഷിതത്വം ഉറപ്പു നൽകുന്ന ഈ ബാങ്കിൽ സ്വർണ്ണംവെള്ളി മുതലായ അഴിഞ്ഞു പോകുന്ന വസ്തുക്കൾ സൂക്ഷിക്കുന്നതല്ല. തീയിൽ അഴിഞ്ഞു പോകാത്ത നിങ്ങളുടെ പ്രവൃത്തികൾ ആകുന്ന നിക്ഷേപങ്ങൾ ഇവിടെ സ്വീകരിക്കുന്നതാണ്. ആരെ വിഴുങ്ങേണ്ടു എന്നു ചിന്തിച്ച് അലറുന്ന സിംഹം പോലെ നടക്കുന്ന ശത്രു ഈ ബാങ്കിനെ ആക്രമിക്കാൻ സാധ്യത ഉണ്ടെങ്കിലും ദൂത വൃന്തത്തിൻ്റെ ശക്തമായ കാവൽ ബാങ്ക് ഉറപ്പ് നൽകുന്നു.

     

    3. ഈ ബാങ്കിൽ അംഗത്വം എടുത്തു കഴിഞ്ഞാൽ സ്നേഹംസന്തോഷംസമാധാനംദീർഘക്ഷമ തുടങ്ങിയ ഒൻപത് തരത്തിലുള്ള വായ്പകൾ ഇവിടെനിന്ന് നൽകുന്നുണ്ട്. എന്നാൽ വായ്പകൾ ആണെങ്കിൽ തന്നെയും അത് തിരിച്ച് അടക്കേണ്ടതില്ല എന്നൊരു പ്രത്യേകതയും ഇതിന് ഉണ്ട്. മറ്റുള്ളവർക്ക് ഉപയോഗ യോഗ്യമാകുന്ന തരത്തിൽ ഈ വായ്പകൾ യഥേഷ്ടം ഉപയോഗിക്കുന്നത്...ബാങ്കിലെ ഉദ്യോഗസ്ഥന്മാരെ അപ്പോസ്തലന്മാർപ്രവാചകന്മാർഉപദേഷ്ടാക്കൾസുവിശേഷകന്മാർഇടയന്മാർ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്! ഇവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തികളെ ക്രമീകരിച്ച് ബാങ്കിലേക്ക് അയച്ചാൽ പലിശ അടക്കം നിങ്ങളുടെ നിക്ഷേപങ്ങൾ തിരിച്ചു ലഭിക്കുന്നതാണ്പ്രാർത്ഥനാ ചെക്കുകളുംഅപേക്ഷ ഡ്രാഫ്റ്റുകളും നിങ്ങൾക്ക് നേരിട്ട് നിക്ഷേപിക്കാം. 

     

    4. ഈ ബാങ്കിൻ്റെ Managing Director "Sree യേശുക്രിസ്തുവാണ്". നിങ്ങളുടെ ചെക്കുകൾവായ്പകൾക്കുള്ള അപേക്ഷകൾ എന്നിവയെല്ലാം എംഡിയുടെ പേരിൽ മാത്രം അയയ്ക്കുക. ഇതിൽ അക്കൗണ്ട് തുടങ്ങുവാൻ ഉള്ള വ്യവസ്ഥ മാനേജിംഗ് ഡയറക്ടർ ആയ ശ്രീ. യേശുക്രിസ്തുവിനെ ഹൃദയം കൊണ്ട് വിശ്വസിക്കുകയും വായ് കൊണ്ട് ഏറ്റുപറയും ചെയ്യണമെന്നുള്ളതാണ്. ഇതിൻ്റെ head office സ്വർഗ്ഗത്തിലാണ്! എന്നാൽ നഗരം പണി നടന്നുകൊണ്ടിരിക്കുകയാണ്.. പണിപൂർത്തിയായാൽ ഓഫീസ് അങ്ങോട്ട് മാറ്റുന്നതാണ്!!.

     

    5. പുതിയ ഓഫീസ് മുത്തുകൾ ,വിലയേറിയ രത്നങ്ങൾ എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ബാങ്കിൽ അംഗമാകുന്നതിന് നിങ്ങളുടെ അഴുക്കുംഅന്ധകാരവും നിറഞ്ഞ ഹൃദയം എന്ന പഴയ പാസ്ബുക്ക് മാനേജിങ് ഡയറക്ടർ ശ്രീ യേശുക്രിസ്തുവിന്റെ കരങ്ങളിൽ നൽകുമ്പോൾഡയറക്ടർ പഞ്ഞി പോലെ വെണ്മയാക്കി തിരികെ നൽകുന്നു. പഴയതുംമുഷിഞ്ഞതുംകീറിയതുമായ നോട്ടുകൾ സാധാരണ ബാങ്കുകളിൽ മാറ്റിയെടുക്കുന്നത് പോലെ കല്ലായുള്ള ഹൃദയം മാറ്റി മാംസളമായ ഒരു ഹൃദയം തിരികെ തരുവാൻ ഞങ്ങളുടെ എംപിക്ക് യാതൊരു മടിയുമില്ല. 

     

    6. ബാങ്കിലെ അംഗത്വം ലഭിക്കുന്നവർക്ക് മാത്രമേ വായ്പകൾ ലഭിക്കുകയുള്ളൂ. സാധാരണ ചെക്കുകളുംഅപേക്ഷ draft കളും ബാങ്കിൽ നിക്ഷേപിക്കുമ്പോൾ വളരെ ജാഗ്രതയോടെ! മറ്റു ചിന്തകൾ ഒന്നുമില്ലാതെ നിക്ഷേപങ്ങൾ ബാങ്കിലെത്തി എന്ന് ഉറപ്പുവരുത്തുക.പ്രാർത്ഥനാ ചെക്കുകളുംഅപേക്ഷ draft കളും മധ്യസ്ഥന്മാർ മുഖാന്തരം സ്വീകരിക്കുന്നതല്ല.. നേരിട്ട് ഏൽപ്പിക്കുക. നിങ്ങൾ ബാങ്കിലെ സ്ഥിരം നിക്ഷേപകരാണെങ്കിൽ നവ യെരുശലേം ടൗണിലെ ഹൃദയഭാഗത്ത് നിങ്ങൾക്ക് മനോഹരമായ ഒരു വീട് സൗജന്യമായി നൽകുന്നു!!! മാത്രമല്ല ആയിരമായിരം പതിനായിരം നിക്ഷേപകരുടെ മുന്നിൽവച്ച് പ്രത്യേക പാരിതോഷികം ഡയറക്ടർ നേരിട്ട് നൽകുന്നതാണ്. 

     

    7. ശ്രദ്ധിക്കുക!! എം ഡി നിങ്ങളുടെ പഴയ പാസ്ബുക്ക് ആകുന്ന ഹൃദയം വെരിഫിക്കേഷൻ ചെയ്ത് പുതിയതെന്ന് തന്നുകഴിഞ്ഞാൽ പിന്നെ പിണക്കംപകക്രോധംഅസൂയ തുടങ്ങിയ ദുഷ് പ്രവൃത്തികൾ ഉണ്ടാകാൻ പാടില്ല. ഈ ബാങ്കിൽ തട്ടിപ്പോവെട്ടിപ്പോ നടക്കാൻ പാടില്ലനടത്തിയാൽ ലഭിക്കുന്ന ശിക്ഷ ഭയാനകമാണ്!!!

     

    തട്ടിപ്പ് നടത്തിയ ചില വ്യക്തികളുടെ അനുഭവം നമുക്ക് നോക്കാം : 

    1. ഗേഹസി: - ധനം മോഹിച്ച് കുഷ്ഠരോഗിയായി തീർന്നു . 

    2. അനന്യാസ് സഫീറ ദമ്പതികൾ: - bill ill ക്രമക്കേട് കാണിച്ചതിനാൽ മരണത്തിന് ഇരയായി.

    3. അപ്പോസ്തലനായ യൂദാ: - ബാങ്ക് ഡയറക്ടറിനെ കൊല്ലാൻ ശ്രമിച്ചു.. സ്വയം തൂങ്ങി മരിച്ചു. ഇവരെല്ലാം അഗ്നിയിൽ നിലവിളിക്കുകയാണ് എന്നാൽ ചില മഹത്'വ്യക്തികൾ ഈ ബാങ്കിൽ നിക്ഷേപകർ ആയിട്ടുണ്ട്. അബ്രഹാംയാക്കോബ്ദാനിയേൽയോസേഫ് ഇവരെല്ലാം ഈ കൂട്ടത്തിൽപ്പെടുന്നു. 

     

    8. ഈ ബാങ്കിനെതിരെ പല ബാങ്കുകളും കള്ള പ്രചരണങ്ങൾ പ്രചരിപ്പിക്കുന്നുണ്ട് അതിൽ വീഴാതിരിക്കുവാൻ സൂക്ഷിക്കുക. പ്രിയരേനിങ്ങൾ ഇതുവരെയും ഈ ബാങ്കിൽ അംഗത്വം എടുത്തിട്ടില്ലെങ്കിൽ ഇന്ന് തന്നെ ശ്രീ യേശുവിനെ കണ്ടു നിങ്ങളുടെ ഹൃദയം യേശുവിനെ നൽകി വിശ്വസിച്ചു രക്ഷ നേടുക. ഇതാകുന്നു സുപ്രസാദകാലംഇതാകുന്നു രക്ഷാദിവസംഒരു കാര്യം പ്രത്യേകം ഓർക്കുക!! ദൈവനാമത്തിൽ നിങ്ങൾ നടത്തുന്ന പ്രാർത്ഥനസാമ്പത്തിക സഹായങ്ങൾകൂടി വരവുകൾ ഒന്നും വൃഥാവല്ല.... നിങ്ങൾ ചെയ്തതിന്റെ പതിന്മടങ്ങ്നിങ്ങൾക്ക് ലഭിക്കും. ബൈബിൾ പറയുന്നുമുൻപേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻഅതോടുകൂടി ഇതൊക്കെയും നിങ്ങൾക്ക് കിട്ടും. പ്രിയരേ,നിങ്ങളും ഈ ബാങ്കിൽ അംഗമാകൂ... നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! സഹായിക്കട്ടെ!

  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346