ബിരിയാണി കഴിയ്ക്കുന്നതിനിടെ കുപ്പിച്ചില്ല് കൊണ്ട് യുവതിയുടെ തൊണ്ട മുറിഞ്ഞു; കായംകുളത്ത് ഹോട്ടല്‍ പൂട്ടി
കായംകുളം: കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു സമീപമുള്ള ഹോട്ടലില്‍ നിന്നും ബിരിയാണി കഴിക്കുന്നതിനിടെ കുപ്പിച്ചില്ല് കൊണ്ട് യുവതിയുടെ തൊണ്ടയ്ക്ക് മുറിവേറ്റു. കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം യുവതിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു സമീപമുള്ള റോയല്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച പന്തളം മുടിയൂര്‍കോണം അരുണ്‍ നിവാസില്‍ അമ്പിളിയ്ക്കാണ് (35) ഈ ദുരനുഭവം ഉണ്ടായത്. എങ്ങനെയാണ് ബിരിയാണിയില്‍ കുപ്പിച്ചില്ല് വന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. നഗരസഭയുടെ ആരോഗ്യവിഭാഗം എത്തി ബിരിയാണി മുഴുവനായി പിടിച്ചെടുത്തു.
കൂടുതല്‍ പരാതികള്‍ ഉയര്‍ന്നതോടെ നഗരസഭാ ചെയര്‍മാന്‍ എന്‍ ശിവദാസന്‍ നോട്ടീസ് നല്‍കി ഹോട്ടല്‍ അടപ്പിച്ചു. ഇവിടുത്തെ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന പരാതി വ്യാപകമാണ്. എന്നാല്‍ ഇതിനെതിരെ ആരോഗ്യവിഭാഗം പരിശോധന നടത്തുകയോ നടപടിയെടുക്കുകയോ ചെയ്യുന്നില്ല എന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്.