POST BY:-SIMON PALATTY
പടിഞ്ഞാറ് അറബി കടലും, കിഴക്ക് പശ്ചിമഘട്ടവും, ഇതിനിടയില്‍ വനമേഖല, വന്യ മൃഗസങ്കേതങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, നദികളുടെ കളകളാരവം, കായലിന്റെ ഓളപ്പരപ്പുകള്‍. തെങ്ങ്, കുരുമുളക്, ഏലം, നെല്ല്, കശുവണ്ടി ഒപ്പം എന്നും ആര്‍ക്കും അനുയോജ്യമായ കാലാവസ്ഥയും; ഇത്രയും ആയപ്പോള്‍ ലോകത്തിലെ പത്തു സ്വര്‍ഗങ്ങളില്‍ ഒന്ന് ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളം എന്നതില്‍ അത്ഭുതപെടാന്‍ എന്തിരിക്കുന്നു.
ഓരോ മലയാളിക്കും കേരളം എന്ന് പറയുമ്പോൾ ഒരു പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു അഭിമാനം തന്നെ അന്ന് ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം. പ്രതേകിച്ചും പ്രവാസിയായി കഴിയുന്ന മലയാളികളുടെ മനസ്സിൽ. എവിടാ നാട് എന്ന് ചോദിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സുഖം അത് വേറെ ആരോടും പറഞ്ഞു മനസിലാക്കാൻ കഴിയുന്നതിലും അപ്പുറം അന്ന് . കേരളത്തിൽ നിന്നും ദിവസേനയുള്ള ഉപജീവനത്തിനുവേണ്ടി വന്നു കിടക്കുന്ന പ്രവാസി എന്ന് അറിയപെടുന്നവരുടെ മനസിൽ മലയാളി അന്ന് എന്ന് പറയുന്നത് ഒരു അഭിമാനം അന്ന് . നാട്ടിലെ വിശേഷങ്ങൾ ഫോണിലൂടയും വിവരസാങ്കേതിക വിദ്യയായ നമ്മൾ പറയുന്ന സോഷ്യൽ മീഡിയ എന്ന് അറിയപെടുന്നതിലൂടെ അന്ന് . നമ്മുടെ കേരളത്തിന്റെ ഭംഗി അറിയാൻ ഒരു പ്രവാസിയോട് ചോദിച്ചാൽ മതി . പച്ചപ്പുകൾ നിറഞ്ഞ കേരം നിറഞ്ഞു നിൽക്കുന്ന നമ്മുടെ സ്വന്തം കേരളം . പച്ചപ്പൊലിമയോടെ തലയുയർത്തി നിൽക്കുന്ന നമ്മുടെ കേരളം ഒന്ന് വേറെ തന്നെ അന്ന് . പല ആചാരങ്ങൾ , മതങ്ങൾ , ആരാധന സ്ഥലങ്ങൾ ഒക്കെ ഒരുമയോടെ പോകുന്ന കേരളാനാട് .
കേരളത്തിന്റെ മാത്രം ആയ ഓണം ഇപ്പോൾ ഇന്റർനാഷൻ ലെവൽ വരെ എത്തിയിരിക്കുന്നു ഏതു രാജ്യത്തു ചെന്നാലും ഓണാഘോഷം നടക്കുന്നു അത് വേറെ ഒരു കാരണം അല്ല ഈ ലോകത്തിന്റെ എല്ലാസ്ഥലങ്ങളിലും ഇപ്പോൾ മലയാളികളുടെ സാന്നിത്യം ഉണ്ട് എന്ന് മാത്രം അല്ല കഴിവിൽ മുന്നിൽ നികുന്നതും നമ്മുടെ നാട് ആയ കേരളം തന്നെ അന്ന് നമ്മുടെ മലയാളം എന്ന് ഭാഷ ഇപ്പോൾ എല്ലാ രാജ്യങ്ങളിലും ആയികൊണ്ടിയിരിക്കുന്നു . ഓരോ പ്രവാസിയുടെയും മനസിലെ ആഗ്രഹാം ചോദിച്ചാൽ ഒരേ പോലെപറയും നാട്ടിൽ വന്നു കഴിയാൻ അന്ന് നമ്മുടെ നാട്ടിൽ നിന്ന് ജോലി ചെയ്യുന്ന ഒരു സുഖം അത് ഇനി ഏതു നല്ല നാട്ടിൽ പോയി എന്ന് പറഞ്ഞാലും കിട്ടില്ല കാരണം സ്നേഹബന്ധങ്ങൾക്കു വില കൊടുക്കുന്നു.
1986 -ല്‍ ടൂറിസം വ്യാവസായിക പദവി ലഭിച്ച കേരളം "ദൈവത്തിന്റെ സ്വന്തം നാട് " എന്നാ പദവി സ്വീകരിച്ചതോടെ ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം തന്നെ ഉണ്ടായി. എന്നും ഇപ്പോഴും നല്ലതിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച മലയാളിക്ക് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നമ്മുടെ മലയോര മേഖലകളും, കായലുകളും ബീച്ചുകളും, നിറഞ്ഞ പ്രകൃതി രാമനീയതയും ഒരു അനുഗ്രഹമായി. കൂട്ടത്തില്‍ ആയുര്‍വേദത്തിന്റെ കൈപുണ്യവും.
മൂന്നാര്‍, വയനാട്, നെല്ലിയാമ്പതി, വാഗമണ്‍, പൊന്മുടി കൂടാതെ നാഷണല്‍ പാര്‍ക്കുകളും വന്യമൃഗ സങ്കേതങ്ങളും ടൂറിസം പാതയെ വികസിപ്പിക്കാന്‍ കഴിഞ്ഞു. 1498 -ല്‍ വാസ്കോ ഡ ഗാമ കാല്‍ കുത്തിയ കാപ്പാട് ബീച്ച് മുതല്‍ ഇന്നും വിദേശികള്‍ നിറഞ്ഞൊഴുകുന്ന കോവളം ബീച്ച് വരെ ടൂറിസം കേന്ദ്രങ്ങളായി. 'കിഴക്കിന്റെ വെനീസും', 'അറബിക്കടലിന്റെ' റാണിയും', തിരുവിതാംകൂറിന്റെ ആഡ്യത്വവും ഇവിടെ എത്തുന്ന ഇതു സഞ്ചാരികളെ ആണ് തിരികെ പോകാന്‍ പ്രേരിപ്പിക്കുന്നത്. കേരള സംസ്കാരം ഉറങ്ങുന്ന ബേക്കല്‍ കോട്ട മുതല്‍ ശ്രീ പദ്മനാഭന്റെ അനന്തപുരി വരെ ടൂറിസം മേഖലക്ക് നീണ്ട സാധ്യതകള്‍. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഥകളി, ഓട്ടംതുള്ളല്‍, മോഹിനിയാട്ടം, തെയ്യം, പടയണി, ചാക്യാര്‍കൂത്ത് എന്നിങ്ങനെ തനതു കലാരൂപങ്ങള്‍. ആനകളെ അണി നിരത്തുന്ന പൂരങ്ങള്‍, വ്യത്യസ്തമായ ആചാരങ്ങളും ഐതീഹ്യങ്ങളും നിറഞ്ഞ ഉത്സവങ്ങള്‍, ജലമാര്‍ഗം കെട്ടുവള്ളം, വള്ളംകളി എന്നിങ്ങനെ പോകുന്ന.
ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളത്തെ കുറിച്ച് പറയാൻ വാക്കുക്കൾ പോരാ വർണ്ണപ്പൊലിമയോടെ , പച്ചപ്പൊലിമയോടെ നിറഞ്ഞു നിൽക്കുന്ന നമ്മുടെ കേരളത്തിന്റെ പൊലിമകൾ ഒക്കെ ഒന്ന് വേറെ തന്നെ അന്ന് . വികസനപാതയിൽ ഇപ്പോൾ മുന്പോട്ടു പോകുകയാണ് നമ്മുടെ കേരളം …..