നമ്മൾ എല്ലാവരും തിരിഞ്ഞു നോക്കുന്ന ഒരു കാലം ഉണ്ട് നമ്മുടെ കുട്ടികാലം . ഇന്ന് ഉള്ള കുട്ടികൾക്കു കിട്ടാതെ പോയ നല്ല ഒരു കാലം . നമ്മുടെ ഒക്കെ കുട്ടിക്കാലവും ഇന്നത്തെ കുട്ടികളുടെ കാലവും തമ്മിൽ ഏറെ വ്യത്യസം ഉണ്ട് . ഇന്ന് ആധുനിക സംവിധാനങ്ങൾ വന്നപ്പോൾ അന്ന് അത് ഇല്ലാത്ത ഒരു കാലം . അന്ന് കുട്ടിക്കാലത്തു പ്രാകൃതിയോട് അടുപ്പം ഉള്ള ഒരു കാലഘട്ടം ആയിരുന്നു കഴിഞ്ഞു പോയതും ഇനി തിരിച്ചു കിടത്തതും ആയ നമ്മുടെ കുട്ടികാലം എന്ത് നല്ല മനോഹരമായ ഓർമ്മകൾ സമ്മാനിച്ചു അതും അങ്ങനെ കടന്നു പോയി ആ നിമിഴങ്ങൾ ഇന്ന് ഓർക്കുമ്പോൾ തിരിഞ്ഞു ആ കുട്ടികാലത്തെ പോകുവാൻ തോന്നുന്നു . എല്ലാവര്ക്കും പറയാൻ കണ്ണും കുട്ടികാലത്തെ കുറിച്ച്. അന്ന് പ്രകൃതിയോട് അടുപ്പമുള്ള ഒരു കാലം ആയിരുന്ന് . ഓസ് വണ്ടിയും , റബ്ബർ ചെരുപ്പിന്റെ റബ്ബർ മുറിച്ചു ചക്രം ആക്കി ഉണ്ടാക്കിയ വണ്ടികൾ ഇന്നും മായാത്ത ഓർമ്മകൾ ആയി ഇന്ന് ഓർമ്മച്ചെപ്പിനുള്ളിൽ ഇരിക്കുന്നു . ഓണം ഒകെ വന്നാൽ പിന്നെ പൂക്കാലം എൻറെ കുട്ടിക്കാലത്തു ചെമ്പരത്തി പൂക്കൾ ഇല്ലാത്ത വീട് ഇല്ല . വീടിന്റെ വഴിയിൽ ചെമ്പരത്തി പൂക്കൾ വലുതായി നില്കുന്നത് കണ്ണൻ എന്ത് രസം അന്ന് അതിന്റെ പൂ പറിച്ചു അതിലെ തേൻ കുടിക്കുന്ന ഒരു കാലം ഇന്ന് കുട്ടികൾ അങ്ങനെ ഒന്നും കണ്ടിട്ടില്ല . കടകളിലെ മിഠായി ഇരിക്കുന്നത് ഒക്കെ നല്ല രസം അന്ന് പല നിറത്തിൽ ഒകെ ആയി അങ്ങനെ അത് ഒന്നും മറക്കാൻ പറ്റില്ല. അന്ന് 50 പൈസ 25 പൈസ 10 പൈസ എന്ന് നീളുന്നു മുഠായിയുടെ വിലകൾ . തേൻ ,ഗ്യാസ് , അങ്ങനെ എത്ര മിഠായികൾ . വീട്ടിൽ നിന്ന് അങ്ങനെ ഒന്നും പൈസ തരാത്തതുമില്ല . പിന്നെ കരഞ്ഞും ഒകെ അന്ന് കിട്ടുന്നത് . മിഠായി യുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ ഓർക്കുന്നു എന്റെ ഒരു പിറന്നാൾ ദിവസം . കുഞ്ഞിലേ എന്റെ പിറന്നാളിന് തല്ലെന്നു ഞാൻ എന്റെ കൂട്ടുകാരോട് പറഞ്ഞു നാളെ എന്റെ പിറന്നാൾ അന്ന് മിഠായി ഒകെ ആയി വരം എന്ന് പറഞ്ഞു വീട്ടിൽ ഇന്ന് ക്യാഷ് തരും എന്ന ഒരു വിശ്വാസം . പറഞ്ഞിട്ടു കാര്യം ഇല്ല സംഗതി ചിറ്റിപോയി . എത്ര കരഞ്ഞിട്ടും തന്നില്ല. വേറെ ഒന്നും കൊണ്ട് അല്ല കാഷില്ലാ . രാവിലെ സ്കൂളിൽ പോകാൻ ക്യാഷ് ത അല്ലാതെ ഞാൻ പോകില്ല എന്ന് കരഞ്ഞു എന്നെ തല്ലി പറഞ്ഞുവിട്ടു അത് ഒക്കെ ഇന്ന് ഓർക്കുമ്പോൾ സത്യത്തിൽ ചിരിവരുന്നു അന്ന് എല്ലാവരും സ്കൂളിൽ പോയതിനു ശേഷം അന്ന് ഞാൻ പോയത് . അങ്ങനെ എന്റെ ഒരു പിറന്നാള് കരഞ്ഞു ഞാൻ ആഘോഷിച്ചു . ഇന്ന് ഒകെ എല്ലാവർക്കും മേടിച്ചുകൊടുക്കും അതും ഏറ്റവും നല്ലതു . പിന്നെ അന്ന് മുതൽ ഇന്ന് വരെ ഞാൻ എന്റെ പിറന്നാളിന് ചെലവ് ആർക്കും ചെയിതിട്ടില്ല അത് ആഘോഷിച്ചാട്ടും ഇല്ല . അന്ന് പിറന്നാളിന് ഒന്നുംകിട്ടതുമില്ല . അങ്ങനെ ഒക്കെ ഇന്ന് ചിരി അന്നുവരുന്നത് അത് ഒക്കെ ഓർത്തിട്ടു . ഒരു ദിവസം ഒകെ കിട്ടിയാൽ രാവിലെ ഇറങ്ങും കളിക്കാൻ തിരിച്ചു വീട്ടിൽ കയറുന്നതു രാത്രി ഒകെ ആക്കും തിരിച്ചു വരുമ്പോൾ അമ്മയുടേ വഴക്കു ഉണ്ടാക്കും എങ്ങനെ പറയാതെ ഇരിക്കും ശരീരം ഒകെ ചെള്ളിയായി ഒകെ. അന്ന് കളിയും ചിരിയും ഒകെ ആയി അങ്ങനെ അന്ന് നമ്മളെ അറിയാത്ത നാട്ടുകാര് ഇല്ല എല്ലാവര്ക്കും നമ്മളെ അറിയാം നടന്നു സ്‍കൂളിലേക്കു പോകുന്നതും ഒകെ എന്ത് രസം ആയിരുന്ന് ഇന്ന് ഒരു അഗ്രഹം ഉണ്ട് അന്ന് പോയവഴിയിലൂടെ ഒന്നുകൂടി പോകുവാൻ. ഇന്നത്തെ കുട്ടികളെ വീടിന്റെ മുന്നിൽ വണ്ടി വരും അങ്ങനെ അവര് പോകുന്നെ ആർക്കും നല്ലതുപോലെ അറിയില്ല . ഇന്ന് ഒകെ ഒരു അവധി കുട്ടികൾക്ക് കിട്ടിയാൽ പിന്നെ വീട്ടിൽ തന്നെ കമ്പ്യൂട്ടർ ഗെയിം ഒകെ കളിച്ചു ഇരിക്കും എല്ലാം ഗൂഗിൾ . പ്രകൃതിയോട് ചേരുവാൻ ഇപ്പോൾ കഴിയുന്നില്ല അതിന്റെ ഭംഗി ആസ്വദിക്കാൻ ഇന്നത്തെ കുട്ടികൾക്ക് അറിയില്ല എല്ലാം വീട്ടിലെ കമ്പ്യൂട്ടർ വഴി. പണ്ട് കാലത്തേ കുട്ടികാലം ഒകെ പോയി പോയി .അന്ന് എത്ര മഴ നഞ്ഞാലും പനിയോ രോഗമോ ഇല്ല . ഇന്ന് അന്നേ മാറിയിരിക്കുന്നു ഇന്നത്തെ കുട്ടികൾക്ക് വരാത്ത രോഗം ഇല്ല . ഇന്ന് കഴിക്കാൻ ഉണ്ട് അന്ന്ഇല്ല എന്നാലും കളിച്ചു നടക്കുമ്പോൾ ശരീരം രോഗത്തെ പ്രതിരോധിക്കാൻ ഉള്ള എല്ലാ കഴിവും ഉണ്ട് . ഇനി എന്ന് തിരിച്ചുകിട്ടും ആ പഴയ നാളുകൾ.
ആ രസം ഉള്ളനാളുകൾക്കു പകരമായി വേറെ ഒരു കാലഘട്ടം ഇല്ല . അത്ഒക്കെ ഇനി വെറും ഓർമ്മകൾ മാത്രമായി ചുരുങ്ങി .