പാക്ക് സൈന്യം കശ്മീരികളുടെ ആരാച്ചാർ; പാക്ക് അധീന കശ്മീരിൽ പ്രതിഷേധം ശക്തം - SIMON PALATTY

  • പാക്ക് സൈന്യം കശ്മീരികളുടെ ആരാച്ചാർ; പാക്ക് അധീന കശ്മീരിൽ പ്രതിഷേധം ശക്തം

    പാക്ക് സൈന്യം കശ്മീരികളുടെ ആരാച്ചാർ; പാക്ക് അധീന കശ്മീരിൽ പ്രതിഷേധം ശക്തം

    പാക്കിസ്ഥാൻ സൈന്യത്തിനും പാക്ക് ചാരസംഘടനയായ ഐഎസ്ഐയ്ക്കുമെതിരെ പാക്ക് അധീന കശ്മീരിൽ (പിഒകെ) പ്രതിഷേധം ശക്തമാകുന്നു. കോട്‌ലിയിലെ ജനങ്ങളാണ് പാക്കിസ്ഥാനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ജുഡീഷ്യൽ കൊലപാതകങ്ങൾ, വ്യാജ ഏറ്റുമുട്ടൽ, സർക്കാരിനെതിരെ പ്രവർത്തിക്കുന്നവർക്കു നേരെയുള്ള ക്രൂരതകൾ തുടങ്ങിയവയ്ക്കെതിരായാണ് പ്രതിഷേധം.

    പാക്ക് സൈന്യം കശ്മീരികളുടെ ആരാച്ചാരാണെന്നും നായ്ക്കളാണ് ഐഎസ്ഐയേക്കാളും വിശ്വസ്തരെന്നും തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. കശ്മീരി നേതാവായിരുന്ന ആരിഫ് ഷാഹിദിന്റെ കൊലപാതകികളെ കണ്ടെത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. 2013 മേയ് 14 നാണ് റാവൽപിണ്ടിയിലെ വീടിനുപുറത്ത് ആരിഫിനെ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. ഐഎസ്ഐയാണിതിനു പിന്നിലെന്നാണ് ആരോപണം.

    പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടി പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (നവാസ്) അധികാരത്തിലെത്തുമെന്നു വ്യക്തമായതിനെ തുടർന്നു നേരത്തെയും പിഒകെയിൽ പ്രതിഷേധമുയർന്നിരുന്നു. പിഒകെയിലെ മനുഷ്യാവകാശ പ്രശ്നങ്ങളിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നേരത്തെ ആശങ്കയറിയിച്ചിരുന്നു. 
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346