കെഎസ്ആർടിസി |
തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാർക്കു ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. കെഎസ്ആർടിസിക്കാണ് ഇതു നൽകേണ്ട ഉത്തരവാദിത്തം. പ്രതിസന്ധി തുടരുന്നതാണ് ശമ്പളം മുടങ്ങാൻ കാരണം.
സമരം തെറ്റെന്നു പറയുന്നില്ലെങ്കിലും പ്രതിസന്ധിയുള്ളപ്പോൾ സർവീസ് മുടക്കുന്നത് ശരിയാണോയെന്ന് ജീവനക്കാർ ആലോചിക്കണം. പെൻഷൻ കൊടുക്കുന്ന കാര്യത്തിൽ മാത്രമാണ് അൻപതു ശതമാനം ബാധ്യത സർക്കാർ ഏറ്റെടുത്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കെഎസ്ആർടിസിയിൽ ഇന്നു ശമ്പളം നൽകുമെന്നും ശശീന്ദ്രൻ പറഞ്ഞു. എസ്ബിടിയിൽനിന്ന് വായ്പയെടുക്കാൻ അടിയന്തര ചർച്ച നടത്തുകയാണ്. ഉടൻ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.