കോഴിക്കോട്: പാകിസ്താന്റെ സ്വാതന്ത്ര്യദിനത്തില്‍ പാക് വെബ്‌സൈറ്റുകളില്‍ മലയാളി ഹാക്കര്‍മാരുടെ ആക്രമണം. മലയാളികള്‍ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സാണ് പാക് സൈറ്റുകളില്‍ സൈബര്‍ ആക്രമണം നടത്തിയത്. പാക് സ്വാതന്ത്ര്യദിനം അന്തര്‍ദേശീയ തീവ്രവാദ ദിനമായി ഇനി തങ്ങള്‍ ആചരിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.
പാക് സര്‍ക്കാര്‍ സൈറ്റുകള്‍ ഉള്‍പ്പെടെ 2,000 വെബ്‌സൈറ്റുകളിലാണ് സൈബര്‍ ആക്രമണം നടന്നത്. ഇന്ത്യയില്‍ സാമ്പത്തിക അരക്ഷിതാവസ്ഥയും വിഘടനവാദവും മത തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനോടുള്ള പ്രതിഷേധമായാണ് ആക്രമണം നടത്തിയത്. ഭാവിയില്‍ പാക് സൈബര്‍ ലോകം തങ്ങള്‍ പിടിച്ചെടുക്കുമെന്ന് മല്ലുസൈബര്‍ സോള്‍ജിയേഴ്‌സ് ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു.
2014ല്‍ നടന്‍ മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് പകരമായി പാക് സൈറ്റുകള്‍ ആക്രമിച്ചാണ് ഇവര്‍ ഹാക്കിങ് കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. സൈബര്‍ ആക്രമണത്തിന് വിധേമായ ഇന്ത്യന്‍ സൈറ്റുകള്‍ സൗജന്യമായി പുനസ്ഥാപിച്ച് നല്‍കാനും ഇവര്‍ തയ്യാറായിട്ടുണ്ട്. നേരത്തെ പാക് ഹാക്കര്‍മാര്‍ നിശ്ചലമാക്കിയ ബിജെപി ലീഗല്‍ സെല്ലിന്റെ വെബസൈറ്റ് ഇവര്‍ പുനസ്ഥാപിച്ച് നല്‍കിയിരുന്നു.
Mallu hacked in Pakistan sites.