ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില കുറയും. - SIMON PALATTY

  • ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില കുറയും.


    കൊച്ചി:ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില കുറയും. ജി.എസ്.ടി.യിലെ മാറ്റങ്ങള്‍ ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും പ്രയോജനകരമാവും. ഹോട്ടലുകളിലെ ജി.എസ്.ടി. കൊള്ള അവസാനിക്കുന്നതോടെ ഭക്ഷണത്തിന്റെ വിലയും കുറയും. നികുതി നല്‍കേണ്ട എല്ലാ ഭക്ഷണശാലകള്‍ക്കും അഞ്ച് ശതമാനം നികുതിയാണ് ബാധകമാവുക. ഇപ്പോള്‍ 75 ലക്ഷംവരെ വരുമാനമുള്ള ഹോട്ടലുകളില്‍ അഞ്ചുശതമാനമാണ്. ഇതില്‍ക്കൂടുതല്‍ വരുമാനമുള്ള വിഭാഗത്തില്‍ എ.സി.ഹോട്ടലില്‍ 18 ശതമാനവും എ.സി.യില്ലാത്തവയില്‍ 12 ശതമാനവുമാണ് നികുതി. ഇതെല്ലാം അഞ്ച് ശതമാനമാകുന്നതോടെ ജനത്തിന്റെ നികുതി ഭാരം കുത്തനെ കുറയും. ഈ മാസം 15 മുതലാണ് പുതിയ നിരക്ക് ബാധകമാവുന്നത്. ഭക്ഷണശാലകള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ബാധകമല്ലാത്തതിനാല്‍ അവര്‍ നേരത്തേ വാങ്ങിയ സാധനങ്ങളുടെ നികുതി കിഴിച്ച് കിട്ടില്ല. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അനുവദിച്ചിട്ടും ഇതിന്റെ ആനുകൂല്യം ഭക്ഷണശാലകള്‍ ജനത്തിന് നല്‍കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് ജി.എസ്.ടി കൗണ്‍സില്‍ ഈ തീരുമാനമെടുത്തത്. നികുതി കിഴിവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാകാതെ ഭക്ഷണവില വന്‍തോതില്‍ ഉയര്‍ത്തിയത് കേരളത്തില്‍ വ്യാപകമായ പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. കോംപോസിഷന്‍ നികുതി നിരക്ക് സ്വീകരിക്കാവുന്നവരുടെ വരുമാനപരിധി ഉയര്‍ത്തിയത് ചെറുകിട വ്യാപാരികള്‍ക്ക് ഗുണകരമാവും. കേരളത്തില്‍ ജി.എസ്.ടി. രജിസ്‌ട്രേഷനുള്ള രണ്ടരലക്ഷം വ്യാപാരികളില്‍ എതാണ്ട് 75,000-ഉം (30 ശതമാനം) ഈ വിഭാഗത്തില്‍ വരും. ഇവര്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചിതശതമാനം നികുതി അടച്ചാല്‍ മതി. ജനങ്ങളില്‍ നിന്ന് നികുതി പിരിക്കേണ്ടതില്ല. മാസംതോറും കണക്കും നല്‍കേണ്ടതില്ല. മൂന്നുമാസത്തിലൊരിക്കല്‍ കണക്കുനല്‍കിയാല്‍ മതി. 28 ശതമാനം നികുതിനിരക്ക് ബാധകമായ വസ്തുക്കള്‍ 50 എണ്ണം മാത്രമായി ചുരുക്കിയതും ഉത്പന്നങ്ങളുടെ വിലകുറയാന്‍ കാരണമാവും. ചോക്ലേറ്റ്, പോഷകപാനീയങ്ങള്‍, അലക്കുപദാര്‍ഥങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, മാര്‍ബിള്‍ എന്നിവയ്‌ക്കൊക്കെ നികുതി കുറയുന്നതോടെ വിലയും കുറയും. 
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346