POST BY :- SIMON PALATTY JOHN.
ഇന്ന് എന്റെ വിഷയം എന്ന് പറയുന്നത് "കരുതൽ". എന്ന വിഷയത്തെ അസ്പാതമാക്കി പറയുവാൻ ആഗ്രഹിക്കുന്നു . എത്ര നന്നാകും എന്ന് അറിയില്ല . എന്നാലും എന്റെ രീതിയിൽ ഒരു ശ്രമം .
കരുതൽ എന്ന് പറയുമ്പോൾ പലരീതിയിൽ ഉള്ള കരുതൽ ഉണ്ട് ഈ ലോകത്തു . അപ്പൻ മകളെ കരുതുന്നത്, 'അമ്മ മകളെ കരുതുന്നത് , സഹോദരൻ സഹോദരിയെ കരുതുംപോലെ , ഭർത്താവ് ഭാര്യയെ കരുതുമ്പോൾ , ഭാര്യ ഭർത്താവിനെ കരുതുമ്പോൾ, മകൾ അപ്പനെയും അമ്മയെയും കരുതുന്നതുപോലെ അങ്ങനെ നീളുന്നു കരുതൽ. എന്നാൽ അത് പോലെ അല്ലാത്ത ഒരു കരുതൽ അല്ലെങ്കിൽ കരുതുന്നവൻ ഉണ്ട് . നമ്മളെ രാവിലെ എഴുന്നേൽക്കും മുതൽ കിടക്കും വരെയും . കിടന്നു ഉറങ്ങുന്ന സമയം നമ്മളെ കരുതന്നവൻ. എല്ലാ സമയവും നമ്മളെ കരുതുന്ന ഒരുവൻ അത് വേറെ ആരുമല്ല നമ്മുടെ യേശു . ഒരു കുഞ്ഞിനെ ഒരു സ്നേഹമുള്ള 'അമ്മ അതിനെനോകും പോലെ നമ്മളെ കരുതന്നവൻ അന്ന് നമ്മുടെ യേശു . ഒരു 'അമ്മ ആ കുഞ്ഞിനെ സുഷമയുടെ നോക്കുന്നതുപോലെ . നമ്മുടെ ജീവിക്കുന്ന യേശു നമ്മളെ ദിനവും കരുതുകയാണ്. നമ്മൾ രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ നമ്മെ കരുതുന്നു . കാല് വഴുതി വീഴാതെ ഒരു കല്ലിൽപോലും നമ്മുടെ കാല് തട്ടിവീഴാതെ സൂക്ഷിക്കുന്ന നമ്മുടെ യേശു . അവന്റെ സ്നേഹത്തിനു പകരം വെക്കാൻ വേറെ ഒന്നുമില്ല . നമ്മൾ പോകുന്നവഴി ഒകെ നമ്മെ സൂക്ഷിക്കുന്നത്. റോഡിൽകൂടി പോകുമ്പോൾ ഒരു വാഹനംപോലും നമ്മുടെ ദേഹത്തു ഇടിക്കാതെ നമ്മുടെ ദിശയെ മാറ്റി അവിടെ നിന്ന് സൂക്ഷിക്കുന്നു നമ്മൾ അറിയുന്നില്ല ഇത്ഒന്നും എതിരെവരുന്ന വാഹനത്തിന്റെ ദിശയെ മാറ്റിയും സൂക്ഷിക്കുന്ന ആ സ്നേഹം എന്ത് പകരം നല്കാൻ ഒന്നുമില്ല . നമ്മെ അവന്റെ വിലയേറിയ രക്തം നൽകി വിണ്ടുഎടുത്തു . ഒരു അപ്പൻ മകളെ സൂക്ഷിക്കുമ്പോലെ സ്നേഹിക്കും പോലെ നമ്മെ കരുതിയത് ഓർക്കുമ്പോൾ നമ്മൾ ചെയ്തത് ഒന്നുമല്ല.കോഴി തന്റെ കുഞ്ഞുങ്ങളെ പരുത്തിൽ ഇന്നും തന്റെ ചിറകിൻ അടിയിൽ സൂക്ഷിക്കുമ്പോലെ നമ്മളെ ദിനവും സൂക്ഷിക്കുന്നു .
ഒരു പകൽക്കൂടി കാണുവാൻ ദൈവംതന്ന അവസരത്തിന് നന്ദി പറയാം . നമ്മുടെ ദൈവം നമ്മളെ കരുതി ഇല്ലായിരുന്നുവെങ്കിൽ നമ്മൾ ഇന്ന് തലയുയർത്തി ജീവനോട് ഈ ഭൂമിയുടെ നിരപ്പിൽ നിൽക്കിലായിരുന്നു . നമ്മുടെ കുടുംബമഹിമ കൊണ്ട് ഒന്നുമല്ല . വേറെ ഒന്നും കൊണ്ട് അല്ല ദൈവം നമ്മളെ സ്നേഹിച്ചു കരുതിയത് കൊണ്ട് ഒന്ന് മാത്രം അന്ന് നമ്മൾ ഇപ്പോളും ഇങ്ങനെ നിൽക്കാനും ഇത് വായിക്കാനും പറ്റിയത് . ദൈവത്തിനു ഒരിക്കൽ കൂടി നന്ദി പറയാം നമുക്ക് അതും സ്നേഹത്തോടെ പൂർണ്ണമനസായി പറയംനമുക്കു നന്ദി ദൈവമേ . ബൈബിൾ ഇങ്ങനെ പറയുന്നു . അവൻ നിങ്ങളെ കരുതുന്നകയാൽ സകലചിന്താകുലവും. അവന്റെ മേൽ ഇടുക എന്ന് പറയുന്നത് നമ്മുടെ കൊച്ചു കുട്ടികൾക്കുപോലും അറിയാം എന്ന വാക്ക് അന്ന് .നമ്മുടെ അപ്പനും അമ്മയും കരുതുന്നതിലും 100 ഇരട്ടിയായി നമ്മളെ ഒരു കുഞ്ഞിന് കരുത്തും പോലെ നമ്മെ നമ്മുടെ ദൈവും കരുതുന്നത് .
ബൈബിളിൽ തന്നെ പല കരുതലുകൾ പറയുന്നു . സറഫാത്തിലെ വിധവയെ ദൈവം ഏലീയാവിനു കരുതിയതുപോലെ , യോസേഫിനു ഒരു സ്ഥാനം കരുതിയതുപോലെ അബ്രഹാമിന് യാഗം അർപ്പിക്കാൻ മോറിയാമലയിൽ ഒരു ഉന്നമില്ലാത്ത ഒരു ആട്ടിൻകുട്ടിയെ കരുതിയതുപോലെ . അങ്ങനെ പോകുന്നു .കരുതൽ
ഓർക്കുക നമ്മളെ പോകുന്നവഴിയിലും യാത്രയിലും നടപ്പിലും പോക്കിലും വരവിലും .എല്ലാസമയത്തും നമ്മളെ കരുതുന്ന ഒരു ആളു ഉള്ളു അത് നമുടെ ജീവിക്കുന്ന ദൈവം മാത്രം ഉള്ളു ….. ഇത്രയും പറഞ്ഞു ചുരുക്കുന്നു എത്ര നന്നായി എന്ന് അറിയില്ല . ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ .