ഒരു മഴ കാലവും ജീവിതവും. - SIMON PALATTY

  • ഒരു മഴ കാലവും ജീവിതവും.

    Post by:- Simon Palatty.

    മഴ കാലം എന്ന് പറയുമ്പോൾ വെള്ളത്തിന് ക്ഷാമം ഇല്ലാത്ത ഒരു കാലം അന്ന് .വെള്ളം കൊണ്ട് പുഴകൾ തോടുകൾ ആറുകൾ ഒകെ നിറഞ്ഞു ഒഴുകുന്ന സമയം . എന്റെ ഒകെ കുട്ടിക്കാലത്തു സ്കൂൾ തുറക്കുന്ന അന്ന് അന്ന് മഴ കാലം തുടങ്ങുന്നേ നല്ല രസം. അന്ന് മഴയകെ നനഞ്ഞു സ്കൂളിൽ പോകാൻ പുതിയ കുട ഒകെ ചൂടി സ്കൂളിലേക്ക് വേനലവധി കഴിഞ്ഞു പോകുന്നത് രാവിലെ തന്നെ മഴയായിരിക്കും അന്ന് ഒക്കെ എഴുന്നെല്കാനും പോകാനുമൊക്കെ മടിയാണ് . എന്നാൽ മഴ ഒക്കെ നനഞ്ഞും റോഡിൽകൂടി ഒഴുകുന്ന വെള്ളത്തിൽ കളിച്ചും മറ്റുള്ളവരുടെ ദേഹത്ത് വെള്ളംതെറുപ്പിച്ചു  കളിച്ചു അന്ന് സ്കൂളിൽ പോകാൻ ഒരു രസം ആണ്. അന്ന് ഒകെ വീട്ടിലേക്കു വരുമ്പോളും മഴയാണ്. സ്കൂൾ ഒകെ വിട്ടു വീട്ടിൽ വരുമ്പോൾ കുളിച്ചു നനഞ്ഞു കണ്ണും അതിനു അമ്മയുടെ വഴക്കും . ഇപ്പോളും ഞാൻ ഓർക്കുക്കയാണ് അന്ന് ഒന്നും ഒരു പനിപോലും വരില്ല. എത്രയൊക്കെ വെള്ളത്തിൽ കളിച്ചാലും വരില്ല . ഒരു പനിയൊക്കെ വരുന്നതിനു കത്തുരിക്കും എന്ത് പ്രയോജനം വരില്ല . ഒരു ദിവസം പോലും ലീവ് എടുക്കില്ല. സ്കൂളിൽ പോകണം . രാവിലെ തന്നെ ''അമ്മ ചോറ് ഒക്കെ ശരിയാക്കിവെച്ചേക്കും . പിന്നെ അത്ഒക്കെ എടുത്തു കൊണ്ട് സ്കൂളിലേക്ക് പോകണം . അന്ന് വെല്ലോ ഹോംവർക് ഒകെ ചെയുന്നത് സ്കൂളിൽ ചെന്നിട്ടു കോപ്പി പേസ്റ്റ് അന്ന് പരുപാടി . ചെല്ലുമ്പോൾ ഹോം ഡവർക് കോപ്പി അത് കഴിഞ്ഞു അന്ന് ബാക്കി ഉള്ള പരുപാടി . മഴ നനഞ്ഞു വരുന്നതേ ബുക്ക് ഒകെ എടുക്കുമ്പോൾ അതിന്റെ പേപ്പറുകളും നനയും എന്ന് ചെയ്യാൻ അന്ന് . നമ്മുടെ സ്കൂളിലേക്ക് ഉള്ള പോകും വഴി കുടയിട്ടു കളിച്ചു ഒരു മഴത്തുള്ളിപോലും പുറത്തുകളയാതെ ബാഗിൽ ശേഖരിച്ചു വെക്കും അപ്പോൾ തന്നെ ബാഗിലെ ബുക്കിൽ എല്ലാം വെള്ളം ആയിരിക്കും . പിന്നെ അത് ഉണക്കുന്ന  പരുപാടി അന്ന് അങ്ങനെ കുറെ ഓർമ്മകൾ അന്ന് ഒരു മഴ കാലം തരുന്നത് . മഴ നനഞ്ഞു പോകുന്ന ഒരു സുഖം ഒന്ന് വേറെ തന്നെ അന്ന് ഇപ്പോൾ ഒകെ കുട്ടികൾക്ക് വണ്ടിയായി ഒരു തുള്ളി പോലും നനയാതെ ഇരിക്കാൻ ഉള്ള സജീകരണങ്ങൾ ഒകെ ആയി . അന്ന് രണ്ടു മടക്കിന്റെ ഒരു കുടയുന്നു മേടിച്ചുതരുന്നത് അത് ഒരു വർഷത്തേക്ക് അന്ന് അത് മഴ തുടങ്ങി കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ തന്നെ അതിന്റെ പരുപാടി കഴിയും കമ്പിയോകെ ഒടിഞ്ഞ് അതിന്റെ ലൈഫ് കഴിയും എന്നാലും അത് കൊണ്ടുപോകും വീട്ടിൽ പറയാൻ പേടിയാ കാരണം നല്ല അടികിട്ടും . അത് കൊണ്ട് നമ്മൾ അത് കൊണ്ട് തന്നെ പോകും . അങ്ങനെ ഒകെ കഴിഞ്ഞു പോയ ഒരുകാലം അന്ന് മഴയുടെ ഓർമ്മകൾ .

     ഇപ്പോൾ ആ ഒരു ലൈഫ് ജീവിക്കാൻ തോന്നുന്നു ബട്ട് എന്ത് പറയാൻ . നമ്മൾ പാഴാക്കുന്ന ഓരോ സമയങ്ങളും നമ്മൾ എന്ത് കാണിച്ചാലും ഒരിക്കലും തിരിച്ചു കിട്ടില്ല അത് ഒകെ  ഓരോ ഓർമകളായി അങ്ങനെ മനസ്സിൽ കിടക്കും . ഇടയ്ക്കു ഒകെ അത് ഓർത്തു ചിരിക്കും അന്ന് കാണിച്ചു കൂട്ടിയ വികൃതികൾ ഓർത്തു . 

    ജീവിതം എന്നത് ഒരു പാഠപുസ്‌തകം അന്ന് അത് ഒരിക്കലും പഠിച്ചാലും തീരില്ല . പഠിച്ച് പഠിച്ചു അങ്ങനെ പോകുകയാണ് . അതിലെ ഓരോ അദ്യായങ്ങൾ നമ്മുടെ ഓരോ കാലങ്ങൾ . ഇപ്പോൾ നമ്മുടെ പുസ്തകം തുറന്നയിരിക്കുന്നു. ജീവിതം എന്ന് അവസാനിക്കുന്നു അന്ന് ഈ പുസ്തകം അടയും നമ്മുടെ അധ്യയങ്ങൾ തീരും 



  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346