ഈ റിപ്പബ്ലിക് ദിനത്തില്‍ നമ്മള്‍ ഓർക്കുക. - SIMON PALATTY

  • ഈ റിപ്പബ്ലിക് ദിനത്തില്‍ നമ്മള്‍ ഓർക്കുക.


    Post By:- Simon Palatty John.
    ഏറ്റവും വലിയ പരമാധികാര, മതേതരത്വ, ജനാധിപത്യ രാഷ്ട്രത്തിന്റെ അറുപത്തിയൊമ്ബതാം ജന്മദിനമാണ് നമ്മള്‍ ഇന്ന് കൊണ്ടാടുന്നത്. ഡോ. ബീ. ആര്‍. അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തയാറാക്കിയ ഇന്ത്യന്‍ ഭരണഘടനയുടെ കരട് നിയമസഭ അംഗീകരിച്ചത് 1949 നവമ്ബര്‍ 26-നാണ്. അതിനുശേഷം കൃത്യം രണ്ടു മാസം കഴിഞ്ഞാണ് ഇന്ത്യ പിറന്നത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇന്ത്യയ്ക്ക് മാത്രമാണ് തുടക്കം മുതല്‍ ഭരണഘടനക്കും, ജനപ്രിതിനിധി സഭകള്‍ക്കും വിധേയമായി, മതേതരത്വ, പ്രജാധിപത്യ പരമാധികാര രാഷ്ട്രമായി തുടരുവാന്‍ കഴിഞ്ഞിട്ടുള്ളത്.
    ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിര്‍ത്താനാണ് എല്ലാ വര്‍ഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നത്. രാഷ്ട്രപതിഭവനു സമീപമുള്ള റൈസിന ഹില്ലില്‍ നിന്ന് ഇന്ത്യാ ഗേറ്റ് വഴി ചുവപ്പ് കോട്ടയിലേക്കാണ് ഘോഷായാത്ര. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികര്‍ അവരുടെ മുഴുവന്‍ ഔദ്യോഗിക വേഷത്തില്‍ ഈ ദിവസം പരേഡ് നടത്തും. പരേഡില്‍ നിരവധി ഫ്ലോട്ടുകളും നൃത്തങ്ങളും മറ്റും ഉണ്ടാകും. കൂടാതെ ഇന്ത്യന്‍ വ്യോമസേനയുടെ വിമാന സൈനിക പ്രദര്‍ശനങ്ങളും ഉണ്ടാകും.
    ജനുവരി 26 നു മറ്റ് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. 1930 ജനവരി 26 ന് ലഹോറില്‍ നടന്ന യോഗത്തില്‍ 'സ്വരാജ് ദിനം' പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്നാണ് ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നത്.1950 ജനുവരി 26 10.18 നാണ് ഇന്ത്യന്‍ ഭരണഘടന നടപ്പിലാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടന. ഇന്ത്യന്‍ ഭരണഘടനയിലെ വാസ്തുശില്പി ഡോ. ഭീംറാവു അംബേദ്കര്‍ ഡ്രാഫ്റ്റ് കമ്മിറ്റി ചെയര്‍മാനായിരുന്നു.
    1955 ജനുവരി 26 നാണ് ആദ്യമായി ഡല്‍ഹി രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് നടന്നത്. 1950 ജനുവരി 26 നാണ് ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ് രാഷ്ട്രപതി സ്ഥാനം സ്വീകരിച്ചത്. മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചതും 1963 ജനുവരി 26 നാണ്.
    റിപ്പബ്ലിക്ക് ദിനത്തില്‍ എല്ലാ ഇന്ത്യക്കാരുടെ കയ്യിലും ത്രിവര്‍ണ്ണ കൊടി പാറാറുണ്ട്. പിങ്കളി വെങ്കയ്യ എന്ന ആളാണ് ദേശീയ പതാക രൂപകല്‍പന ചെയ്തത്.1947 ജൂലെെ 22 -നു കൂടിയ കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലിയുടെ അഡ്ഹോക്ക് യോഗത്തില്‍ ഇന്ത്യന്‍ ദേശീയപതാക ഔദ്യോഗികമായി അംഗീകരിച്ചു.
    മുകളില്‍ കുങ്കുമം, നടുവില്‍ വെള്ള ,താഴെ പച്ച എന്നിവയാണ് പതാകയില്‍ ഉള്ളത്. ദീര്‍ഘ ചതുരാകൃതിയിലാണ് പതാക. നടുവിലെ വെളുപ്പില്‍ നേവി ബ്ലൂ നിറത്തില്‍ 24 ആര ക്കാലുകളുള്ള അശോകചക്രം മുദ്രണം ചെയ്തിരിക്കണം. ഇത് പതാകയുടെ ഇരു വശത്തും ദൃശ്യമായിരിക്കണം. ഓരോ നിറത്തിനും ഓരോ അര്‍ഥങ്ങള്‍ ഉണ്ട്. കുങ്കുമനിറം പരിത്യാഗം,സ്വാര്‍ഥ രാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെ വെളുപ്പ് വെളിച്ചം ,സത്യത്തിന്‍റെ പാതയെയും പച്ച മണ്ണുമായ ബന്ധം,സസ്യ ജാലങ്ങളെയും അശോകചക്രം ധര്‍മ്മം,നീതി,സത്യം,മുന്‍പോട്ടുള്ള രാജ്യത്തിന്‍റെ ചലനം എന്നിവയെയും സൂചിപ്പിക്കുന്നു.
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346