കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പ്രഖ്യാപിച്ചത്. പൊതുജനങ്ങൾക്ക് ഡിജിറ്റൽ ഹെൽത്ത് ഐഡി കാർഡ് നൽകുക എന്നതാണ് ഈ ദൗത്യത്തിന് പിന്നിലെ ആശയം. ഹെൽത്ത് കാർഡ് എല്ലാ ഇന്ത്യക്കാർക്കും ലഭ്യമാക്കുകയും ഒപ്പം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രത്യേക ആനുകൂല്യങ്ങൾ ഇതുവഴി ജനങ്ങളിലേക്കെത്തിക്കും എന്നും പ്രധാന മന്ത്രി വ്യക്തമാക്കി
കാർഡ്
ഉടമയുടെ പേര്, ഇതുവരെ നടത്തിയിട്ടുള്ള പരിശോധനയുടെ
വിവരങ്ങൾ, എന്തെങ്കിലും രോഗമുണ്ടെങ്കിൽ ആ വിവരങ്ങൾ, ഡോക്ടർമാരെ സന്ദർശിച്ച വിവരങ്ങൾ, രോഗനിർണയം, കഴിക്കുന്ന മരുന്നുകൾ തുടങ്ങി നിരവധി വിശദാംശങ്ങൾ ഹെൽത്ത് കാർഡിൽ ഉൾപ്പെടുത്തും.
ഒരു വ്യക്തിയ്ക്ക് എന്തെങ്കിലും അസുഖത്തിന് ചികിത്സ ആവശ്യമായി വരുമ്പോൾ ചികിത്സിക്കുന്നതിനുമുമ്പ്
ആ വ്യക്തിയുടെ രോഗചരിത്രത്തെക്കുറിച്ച് അറിയാനും ഐഡി സഹായിക്കും.
ഹെൽത്ത്
കാർഡ് ലഭിക്കാൻ, നിങ്ങളുടെ മൊബൈൽ നമ്പറും ആധാർ കാർഡ്
നമ്പറുമാണ് ആവശ്യമായത്. ഹെൽത്ത് കെയർ പ്രൊഫഷണലുകൾ രജിസ്ട്രിയും (എച്ച്പിആർ),
ഹെൽത്ത് കെയർ ഫെസിലിറ്റീസ് രജിസ്ട്രികളും (എച്ച്എഫ്ആർ) വികസിപ്പിച്ച
മൊബൈൽ ആപ്പിൾ ഓരോ ഹെൽത്ത് കാർഡ് ഉടമയുടെ എല്ലാ ആരോഗ്യ രേഖകളും സൂക്ഷിക്കും.
ഡിജിറ്റൽ ഹെൽത്ത്
ഐഡി കാർഡിന്
ഓൺലൈനിൽ
എങ്ങനെ അപേക്ഷിക്കാം?
- ·
നാഷണൽ ഡിജിറ്റൽ ഹെൽത്ത്
മിഷൻ വെബ്സൈറ്റ് (https://healthid.ndhm.gov.in/) തുറക്കുക
- ·
ഹെൽത്ത്
ഐഡി വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് 'ക്രിയേറ്റ് ഹെൽത്ത് ഐഡി'
എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- · വെബ്സൈറ്റ് നിങ്ങളെ മറ്റൊരു പേജിലേക്ക് നയിക്കും. മൂന്ന് ഓപ്ഷനുകളാണ് ഇവിടെ പ്രദർശിപ്പിക്കുക
- 1.
ആധാർ വഴി നിങ്ങളുടെ ഹെൽത്ത്
ഐഡി ജനറേറ്റ് ചെയ്യുക,
- 2.
എനിക്ക് ആധാർ ഇല്ല / ഹെൽത്ത്
ഐഡി ഉണ്ടാക്കാൻ എന്റെ ആധാർ ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,
- 3.
ഹെൽത്ത്
ഐഡിയുണ്ട്, ലോഗിൻ.
- ·
നിങ്ങളുടെ ഡിജിറ്റൽ ഐഡി
നിർമ്മിക്കാൻ
ആധാർ വിശദാംശങ്ങൾ ഉപയോഗിക്കാൻ നിങ്ങൾക്ക് സമ്മതമാണെങ്കിൽ,
ആദ്യ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- · ആധാർ നമ്പർ നൽകി സ്ക്രീനിൽ കാണിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുക.