എല്ലാവർക്കും ഗാന്ധി ജയന്തി ആശംസകൾ... സ്വാതന്ധ്ര്യം എന്ന അമൂല്യ സ്വപ്നത്തെ ഓരോ ഭാരതീയനും സമ്മാനിച്ച വീരപോരാളിയുടെ, നമ്മുടെ രാഷ്ട്രപിതാവിന്ടെ ജന്മദിനം... ആഡംബര കാറുകളും കോർപ്പറേറ്റ് മുതലാളിമാരുടെ ഹെലികോപ്റ്ററുകളും സ്വന്തം പേരിൽ തുന്നി തയിപ്പിച്ച വേഷഭൂഷാദികളും വിദേശ യാത്രകളും ഒക്കെ ഇന്നത്തെ ഭാരതരാഷ്‌ടീയ വേദിയിൽ മിന്നിതിളങ്ങുമ്പോൾ ഏതാനും വർഷങ്ങൾക്കു മുൻപ് സാധാരണജനങ്ങൾക്കു വേണ്ടി സ്വന്തം ഉടുതുണി പോലും ഉരിഞ്ഞു നൽകിയ ഗാന്ധിജിയുടെ മഹത്വം വിചാരതീതമാണ്..... വാർത്തകൾ സൃഷ്‌ടിക്കാനും ഗ്വിന്നസ് റെക്കോർഡിൽ പേര് വരുത്താനും ജന്മദിന ആഘോഷങ്ങൾക്ക് കഴിയുന്ന ഈ കാലത്ത് അശാന്തിയുടെയും അസഹിഷ്ണുതയുടെയും വെടിയൊച്ചകളുടെയും യുദ്ധമുറവിളികളുടെയും കിരാതഹസ്തങ്ങളിൽ നിന്നും ഭാരതമാതാവിനെ രക്ഷിച്ചു സമാധാനം തുളുമ്പി നിൽക്കുന്ന പുണ്യഭൂമിയായി നിലനിർത്താൻ ഈ ഗാന്ധിജയന്തി ദിനത്തിൽ നമുക്കു പ്രതിജ്ഞ ചെയ്യാം..ജയ് ഹിന്ദ്