വീണ്ടും ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണിയായി വീഡിയോ വൈറസ്. ആദ്യമായി നമ്മുടെ എഫ്ബി സുഹൃത്തിന്‍റെ ഫോട്ടോ അടങ്ങുന്ന ഒരു സന്ദേശം നിങ്ങളുടെ ടൈംലൈനില്‍ പ്രത്യക്ഷപ്പെടും. അതിനോടൊപ്പം അനവധി ലിങ്കുകളും ഉണ്ടാകും. വീഡിയോയിലോ ലിങ്കിലോ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ പേരിലും ഇത്തരം സ്പാം സന്ദേശങ്ങള്‍ പരക്കും. പലര്‍ക്കും മെസഞ്ചര്‍ സന്ദേശങ്ങളായും ഇത്തരം സ്പാം വീഡിയോ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്.
നിങ്ങളുടെ സുഹൃത്തിന്‍റെ സ്പെഷൽ വിഡിയോ ആണെന്നു പറഞ്ഞാണ് ലിങ്ക് ന്യൂസ് ഫീഡിലോ, സന്ദേശമായോ എത്തുന്നത്. അതില്‍ താല്‍പ്പര്യപ്പെട്ട നാം ലിങ്കിൽ ക്ലിക്ക് ചെയ്താൽ അതോടെ നിങ്ങളുടെ കംപ്യൂട്ടറിലേക്കോ മൊബൈലിലേക്കോ സ്പാം ലിങ്ക് വഴിയുള്ള വൈറസോ മാൽവെയറോ കയറിയിട്ടുണ്ടാകും.
പിന്നെ നിങ്ങളുടെ എഫ്ബി പ്രൊഫൈലിൽ നിന്നായിരിക്കും സുഹൃത്തുക്കൾക്ക് ഇതേരീതിയിലുള്ള മെസേജ് പോകുക. ഇങ്ങനെ ഒരു ഗാഡ്ജറ്റില്‍ നിന്നും മറ്റോരു ഗാഡ്ജറ്റിലേക്ക് ഈ എഫ്ബി വൈറസ് പരക്കും. ഫേസ്ബുക്ക് വഴിയാണ് വ്യാപനം എന്നതിനാല്‍ മൊബൈലിലോ സിസ്റ്റത്തിലോ ഉള്ള ആന്റി-വൈറസ് വലിയ പ്രയോജനം ചെയ്യുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.