പാക്കിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ. - SIMON PALATTY

  • പാക്കിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ.


    ഇന്ത്യൻ സൈന്യം 
    ഇന്ത്യ–പാക്ക് ബന്ധം വഷളായ സാഹചര്യത്തിൽ നിയന്ത്രണരേഖയ്ക്ക് സമീപം വെടിനിർത്തൽ കരാർ ലംഘിക്കുന്ന പാക്കിസ്ഥാന് ശക്തമായ മറുപടിയുമായി ഇന്ത്യ.ഇന്ത്യൻ സൈനികർ പാക്ക് സൈനികർക്കുനേരെ വെടിയുതിർക്കുന്നുവെന്ന് പാക്കിസ്ഥാൻ സൈനിക വക്താവ് ലഫ്.ജനറൽ അസിം ബജ്‍വ പറഞ്ഞു. ചൈനീസ് മാധ്യമമായ സിൻഹുവയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്റർ–സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡയറക്ടർ ജനറൽ അസിം ബജ്‍വയുടെ ആരോപണം.

    സെപ്റ്റംബർ 29ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുശേഷം എല്ലാ ദിവസവും രാത്രിയിൽ ഇന്ത്യൻ സൈന്യം പാക്ക് സൈനികർക്കു നേരെ വെടിയുതിർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബുധനാഴ്ച ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള വെടിവയ്പ്പ് രൂക്ഷമായിരുന്നുവെന്നും ബജ്‍വ പറഞ്ഞു. വിവിധ തരത്തിലുള്ള ആയുധങ്ങളും തോക്കുകളും ഷെല്ലുകളും ഉപയോഗിച്ച് ഏതാണ്ട് 25,000 റൗണ്ടാണ് ഇന്ത്യൻ സൈന്യം വെടിയുതിർത്തതെന്ന് അദ്ദേഹം ആരോപിച്ചു.

    മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്നു ബജ്‍വ വീണ്ടും അവകാശപ്പെട്ടു. സ്ഥലം സന്ദർശിച്ചുവെന്നും തെറ്റായി ഒന്നും കണ്ടില്ലെന്നും അദ്ദേഹം വീണ്ടും പറഞ്ഞു. ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടില്ലെന്നാണ് പാക്കിസ്ഥാന്റെ വാദം. എന്നാൽ, ഇന്ത്യ മിന്നലാക്രമണം നടത്തിയതിന്റെ തെളിവുകൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. പാക്ക് അധിനിവേശ കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥന്റെയും ദൃക്സാക്ഷികളുടെയും പ്രതികരണങ്ങളാണ് പുറത്തുവന്നത്.

    എല്ലാ അയൽ രാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അസിം ബജ്‍വ പറഞ്ഞു. ഇരു രാജ്യങ്ങളുടെയും സൈനിക തലത്തിലുള്ള ഹോട്ട് ലൈൻ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ഇപ്പോഴും തുറന്നു കിടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

    മിന്നലാക്രമണത്തിനുശേഷം പാക്കിസ്ഥാൻ സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ 25 തവണയാണ് വെടിയുതിർത്തതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. മൂന്നു സൈനികർക്കും ഏതാനും പ്രദേശവാസികൾക്കും നിസാര പരുക്കേറ്റു. പാക്കിസ്ഥാന് കൃത്യമായ മറുപടി നൽകിയെന്നും ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചിരുന്നു. 
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346