ദൂരപരിധി: സംസ്ഥാനത്ത് 90 ശതമാനം മദ്യശാലകളും മാറ്റേണ്ടിവരും - SIMON PALATTY

  • ദൂരപരിധി: സംസ്ഥാനത്ത് 90 ശതമാനം മദ്യശാലകളും മാറ്റേണ്ടിവരും

    ദൂരപരിധി: സംസ്ഥാനത്ത് 90 ശതമാനം മദ്യശാലകളും മാറ്റേണ്ടിവരും 

     സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍, സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും മദ്യവില്പനശാലകളില്‍ 90 ശതമാനവും മാറ്റേണ്ടിവരും. ദേശീയ-സംസ്ഥാന പാതകളില്‍നിന്നും 500 മീറ്റര്‍ അകലെമാത്രമേ പുതിയ മദ്യശാലകള്‍ പ്രവര്‍ത്തിക്കാവൂയെന്നാണ് വിധി.
    ദേശീയ, സംസ്ഥാന പാതകളുടെ സമീപത്ത് പ്രവര്‍ത്തിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാറുകളെയും ബാധിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഏതെല്ലാം മദ്യശാലകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നറിയാന്‍ എക്‌സൈസ് വകുപ്പ് കണക്കെടുപ്പ് തുടങ്ങി. ദേശീയ, സംസ്ഥാന പാതകളില്‍നിന്ന് മദ്യശാലകളിലേക്കുള്ള ദൂരവും അളന്നുതുടങ്ങി.
    ബിവറേജസ് കോര്‍പ്പറേഷന് 270 മദ്യവില്പനശാലകളും കണ്‍സ്യൂമര്‍ഫെഡിന് 39 മദ്യവില്പന ശാലകളുമാണ് ഉള്ളത്. ദേശീയ, സംസ്ഥാന പാതകളിലെ ബൈപ്പാസുകള്‍ സംബന്ധിച്ച് ചില അവ്യക്തതകളുണ്ട്. ബൈപ്പാസുകളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്ക് കോടതിവിധി ബാധകമാകുമോയെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ വ്യക്തത വന്നാല്‍മാത്രമേ എത്ര എണ്ണം കൃത്യമായി മാറ്റേണ്ടിവരുമെന്നറിയാനാകൂ.
    സുപ്രീംകോടതിയിലെ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായിരുന്നില്ല. തമിഴ്‌നാട്ടിലെ ചില്ലറ മദ്യവില്പന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിധിക്ക് ഇടയാക്കിയത്. വിധിപ്പകര്‍പ്പ് ലഭിച്ചശേഷമേ കേരളത്തില്‍ അതെങ്ങനെ ബാധിക്കുമെന്ന് അറിയാനാകൂവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. നിലവിലെ ലൈസന്‍സ് പ്രകാരം മാര്‍ച്ച് 31 വരെ ഇപ്പോഴത്തെ സ്ഥലത്ത് പ്രവര്‍ത്തിക്കാം.
    വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതാണെന്ന് കണ്ടെത്തലിനെത്തുടര്‍ന്നാണ് കോടതിവിധി. ദേശീയ പാതയുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യക്കച്ചവടം പാടില്ലെന്നത് ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും ബാധകമാകാന്‍ ഇടയുണ്ട്. മുമ്പ് ഹൈക്കോടതി ദേശീയപാതയുടെ 100 മീറ്റര്‍ പരിധിയില്‍ മദ്യഷാപ്പ് പാടില്ലെന്ന് വിധിച്ചിരുന്നു. എന്നാല്‍, അത് പുതിയ ലൈസന്‍സിനുമാത്രമേ ബാധമാക്കിയുള്ളൂ. നിലവിലെ ലൈസന്‍സ് പുതുക്കുന്നതിന് ഇത് ബാധകമായിരുന്നില്ല.
    എന്നാല്‍, സുപ്രീംകോടതി വിധിയനുസരിച്ച് ഏപ്രില്‍ ഒന്നുമുതല്‍ ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ല. വിധി നടപ്പാക്കിയ റിപ്പോര്‍ട്ട് ഒരുമാസത്തിനകം ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കുകയും വേണം.
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346