മിഷേൽ (20) |
കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേലിനെ കൊലപ്പെടുത്തിയതെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചതായി പൊലീസ് മിഷേലിനോടു പ്രണയാഭ്യര്‍ഥന നടത്തിയ യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനിടെ കേസ് അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മാസങ്ങളായി ഇയാള്‍ മിഷേലിനോടു പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ഇയാള്‍ മിഷേലിനെ നിരന്തരം ശല്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതേ തുടര്‍ന്നാണ് ഇയാളെ പൊലീസ് കസറ്റഡിയില്‍ എടുത്തിരിക്കുന്നത്.
മിഷേലിനെ ഹോസ്റ്റലിനു മുന്നില്‍ നിന്നു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ കാറിന്റെ നമ്പര്‍ കണ്ടെത്തുന്നതായി പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഇതോടൊപ്പം ഇവിടുത്തെ മൊബൈല്‍ ടവര്‍ ക്യാമറാ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മിഷേലിനെ സ്ഥിരമായി പിന്തുടര്‍ന്ന് ആളെന്ന് സംശയത്തിലാണ് ഇയാളെ പോലീസ് ചോദ്യം ചെയ്തു.മിഷേലിനെ സ്ഥിരമായി ശല്യം ചെയ്തിരുന്നവെന്ന് കൂട്ടുകാരികള്‍ മൊഴി നല്‍കിയ യുവാവിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
ഇയാള്‍ കേരളത്തിന് പുറത്താണെന്നാണ് പോലീസ് പറയുന്നത്.ഇതിനിടെ ഇന്ന് പിറവത്തും കൊച്ചിയിലും വിവിധ സംഘടനകള്‍ സംഭവുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികള്‍ക്ക് അഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറിനാണ് മിഷേല്‍ ഷാജി എന്ന സിഎ വിദ്യാര്‍ഥിനിയുടെ മൃതദേഹം കൊച്ചി കായലില്‍ കണ്ടെത്തിയത്. പാലാരിവട്ടത്തെ ഒരു സ്വകാര്യ കോളേജില്‍ പഠിക്കുകയായിരുന്ന മിഷേല്‍ തലേന്ന് വൈകിട്ട് കലൂരിലെ പള്ളിയില്‍ പോയതിന് ശേഷം കാണാതാകുകയായിരുന്നു.