ജി.എസ്.ടി. ഓഫീസ് രൂപരേഖയായി; ആസ്ഥാനം തിരുവനന്തപുരത്ത്‌ - SIMON PALATTY

  • ജി.എസ്.ടി. ഓഫീസ് രൂപരേഖയായി; ആസ്ഥാനം തിരുവനന്തപുരത്ത്‌


    ചരക്ക്-സേവന നികുതി പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് നിലവില്‍വരുന്ന ജി.എസ്.ടി. ഓഫീസുകളുടെ രൂപരേഖയായി. തിരുവനന്തപുരത്തായിരിക്കും ആസ്ഥാനം. പല ജില്ലകളിലായി 18 ഡിവിഷണല്‍ ഓഫീസുകളുണ്ടാവും. 91 ജി.എസ്.ടി. റേഞ്ച് ഓഫീസുകളും എവിടെയൊക്കെയാണെന്ന് നിശ്ചയിച്ചു. ജൂണ്‍ ഒന്നിന് ഇവ നിലവില്‍വരുന്നതോടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസിന്റെ (സി.ബി.ഇ.സി.) നിലവിലുള്ള ഓഫീസുകള്‍ ജി.എസ്.ടി. ഓഫീസുകളായി മാറും. സി.ബി.ഇ.സി.ക്ക് ഓഫീസില്ലാത്തിടത്ത് പുതിയ കെട്ടിടവും പ്രാഥമിക സൗകര്യങ്ങളുമൊരുക്കാന്‍ നടപടിയാവശ്യപ്പെട്ട് കേരളാ സോണ്‍ ചീഫ് കമ്മിഷണര്‍ പുല്ലേല നാഗേശ്വര റാവു കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പുതിയ ഓഫീസുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസ നടപടികള്‍ ജൂണിനുമുന്‍പായി തീര്‍ക്കുന്ന വിധത്തില്‍ തുടങ്ങി. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് കമ്മിഷണറേറ്റുകള്‍ക്കുകീഴില്‍ പുതുതായി വരുന്ന ഡിവിഷനുകള്‍ ഇവയാണ്: കൊച്ചി: ചാലക്കുടി, ആലുവ, തൃശ്ശൂര്‍, എറണാകുളം, കാക്കനാട്, പെരുമ്പാവൂര്‍, ഇടുക്കി. കോഴിക്കോട്: കണ്ണൂര്‍, കോഴിക്കോട് റൂറല്‍, കോഴിക്കോട് അര്‍ബന്‍, മലപ്പുറം, പാലക്കാട്. തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം സൗത്ത് സി.ബി.ഇ.സി.യില്‍ 13 ഡിവിഷനുകളുള്ളതാണ് ജി.എസ്.ടി.യിലേക്ക് മാറുമ്പോള്‍ 18 ആകുന്നത്. റേഞ്ച് ഓഫീസുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. ചിലയിടങ്ങളില്‍ ഓഫീസുകള്‍ ഇല്ലാതായി. ചിലയിടങ്ങളില്‍ പുതുതായി തുടങ്ങുകയും ചെയ്തു. വാണിജ്യ ഇടപാടുകള്‍ നടക്കുന്നതിന്റെ തോത് നോക്കിയാണിത്. ഓഫീസുകളുടെ എണ്ണം കൂടിയെങ്കിലും ജീവനക്കാരുടെ എണ്ണം കൂട്ടുന്നില്ല. ജോലിയെ ബാധിക്കാത്ത തരത്തില്‍ എണ്ണം കുറച്ചും കൂടുതലുള്ളിടത്തുനിന്ന് പുനര്‍വിന്യസിച്ചുമാണ് ഇതു സാധിച്ചതെന്നാണ് വിശദീകരണം. മലപ്പുറത്ത് മൂന്ന് ഓഫീസുകള്‍ കൂടി മഞ്ചേരി, തിരൂര്‍ എന്നിങ്ങനെ രണ്ട് റേഞ്ച് ഓഫീസുകളുള്ള മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ, മലപ്പുറം, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ കൂടി റേഞ്ച് ഓഫീസുകള്‍ വരും.
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346