വെള്ളം കുടിക്കുന്ന 4 നിയമങ്ങൾ. - SIMON PALATTY

  • വെള്ളം കുടിക്കുന്ന 4 നിയമങ്ങൾ.


    വെള്ളം കുടിക്കുന്ന 4 നിയമങ്ങൾ പാലിച്ചാൽ ജീവിതത്തിൽ കുറഞ്ഞത്‌ ഒരു 100 രോഗത്തിൽ നിന്ന് രക്ഷപ്പെടാ. നമ്മുടെ ശരീരത്തിലെ വാത, പിത്ത, കഫത്തിന്റെ അസന്തുലനമാണ് രോഗത്തിനുള്ള പ്രധാനകാരണം. ഈ വാത, പിത്ത, കഫത്തിനെ സംതുലിതമായി വെക്കാനുള്ള 4 നിയമം, ഇത് എന്റേതല്ല വാഘ്ബടൻ മഹർഷിയുടെതാണ്. അദ്ദേഹം തന്റെ രണ്ടു ഗ്രന്ഥത്തിൽ (അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം) ഏഴായിരം സൂത്രങ്ങൾ (നിയമങ്ങൾ) എഴുതിവെച്ചിട്ടുണ്ട്. മനുഷ്യൻ തന്റെ നിത്യ ജീവിതത്തിൽ ആരോഗ്യത്തോടെ ജീവിക്കാൻ പാലിക്കേണ്ട നിയമങ്ങൾ, അതിൽ 4 നിയമങ്ങൾ പറയാം. നല്ലതാണെന്ന് തോന്നിയാൽ സ്വയംപാലിക്കുക.മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കുക.

    അതിൽ ഒന്നാമത്തെ നിയമം- ഭക്ഷണം കഴിക്കുമ്പോഴും, കഴിച്ച ഉടനെയും വെള്ളം കുടിക്കാതിരിക്കുക. വാഘ്ബട്ട മഹർഷി പറയുന്നു "ഭോജനാന്തേ വിഷംവാരി" ഭക്ഷണത്തിന് ശേഷം കുടിക്കുന്ന വെള്ളം വിഷം കുടിക്കുന്നതിന്തുല്യമാണെന്ന്. നിങ്ങൾ ചോദിക്കും എന്താണ് കാരണം? ഞാൻ സരളമായ ഭാഷയിൽ പറയാം. നാം കഴിക്കുന്ന ഭക്ഷണം മുഴുവൻ നമ്മുടെ ശരീരത്തിൽ ഒരു സ്ഥലത്ത് പോയി കേന്ദ്രീകരിക്കും. അതിന്
    സംസ്കൃതത്തിലും, ഹിന്ദിയിലും ജട്ടർ എന്നുവിളിക്കും. മലയാളത്തിൽ ആമാശയം എന്ന് പറയും, ഇംഗ്ലീഷിൽ ഇതിനെ epicastrium എന്നും പറയും. അപ്പോൾ ശരീരത്തിൽ നടക്കുന്നതെന്തെന്ന് ഞാൻ പറയാം. നാം ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ തന്നെ ആമാശയത്തിൽ അഗ്നി പ്രജ്വലിക്കും. ഈ അഗ്നിയാണ് ഭക്ഷണത്തെ പചിപ്പിക്കുന്നത്. ഇംഗ്ലീഷിൽ ഇതിനെ digestion process എന്ന് പറയും. എങ്ങിനെയാണോ അടുപ്പിൽ തീ കത്തിച്ചാൽ ഭക്ഷണം പാകമാവുന്നത്, അതുപോലെയാണ് ജട്ടറിൽ തീ കത്തുമ്പോൾ ഭക്ഷണം പചിക്കുന്നത്. അപ്പോൾ ഞാൻ ഒരുകാര്യം ചോദിച്ചോട്ടെ, നിങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങി ആമാശയത്തിൽ തീ കത്തി, ആ അഗ്നി ഭക്ഷണത്തെ ദഹിപ്പിക്കും. ആ അഗ്നിയുടെ മുകളിൽ വെള്ളം ഒഴിച്ചാൽ എന്താ സംഭവിക്കുക? അഗ്നിയും, ജലവുമായി ഒരിക്കലും ചേരില്ല. ആ വെള്ളം അഗ്നിയെ കെടുത്തും. അപ്പോൾ നമ്മൾ കഴിച്ച ഭക്ഷണം വയറിൽ കിടന്ന് അടിയും. ആ അടിയുന്ന ഭക്ഷണം ഒരു നൂറ് തരത്തിലുള്ള വിഷങ്ങൾ ഉണ്ടാക്കും. ആ വിഷം നമ്മുടെ ജീവിതം നരക തുല്യമാക്കും. ചിലരൊക്കെ പറയാറുണ്ട്‌, ഭക്ഷണം കഴിച്ച ഉടനെ എന്റെ വയറ്റിൽ ഗ്യാസ് കയറുന്നു. എനിക്ക് പാലിച്ച്തികട്ടാൻ വരുന്നു എന്നൊക്കെ. ഇതിന്റെ അർത്ഥം ഭക്ഷണം വയറ്റിൽപോയി ദഹിച്ചില്ല എന്നാണ്. അപ്പോൾ നിങ്ങൾ ചോദിക്കും എത്രസമയം വരെ വെള്ളം കുടിക്കാൻ പാടില്ല എന്ന്. കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും. കാരണം ഈ അഗ്നി പ്രജ്വലിക്കുന്ന പ്രക്രിയ കുറഞ്ഞത്‌ ഒരു മണിക്കൂർ വരെ ആണ്. അപ്പോൾ നിങ്ങൾ ചോദിക്കും ഭക്ഷണത്തിന് മുൻപേ വെള്ളം കുടിക്കാമോ എന്ന്. ഹാ, കുടിച്ചോ, 40 മിനിറ്റ് മുൻപേ കുടിച്ചോ. ഓക്കേ വെള്ളം കുടിക്കുന്നില്ല എന്നാൽ മറ്റുവല്ലതും കുടിക്കാമോ? കുടിക്കാം, മോര് കുടിക്കാം, തൈര്കുടിക്കാം, പഴവര്ഗങ്ങളുടെ നീര് (ജ്യൂസ്‌) കുടിക്കാം, നാരങ്ങവെള്ളം കുടിക്കാം, അല്ലെങ്കിൽ പോലും കുടിക്കാം, പക്ഷെ ഒരു കാര്യം പാലിച്ചാൽ നല്ലത്. രാവിലെത്തെ പ്രാതലിന് ശേഷം, ജ്യൂസ്‌, ഉച്ചക്ക് മോര്, തൈര്, നാരങ്ങവെള്ളം, രാത്രി പാല്, വെള്ളം ഒരു മണിക്കൂറിനു ശേഷം. ഈ ഒറ്റ നിയമംപാലിച്ചാൽ വാത, പിത്ത, കഫങ്ങൾ മൂലമുണ്ടാകുന്ന 80 രോഗത്തിൽ നിന്ന് രക്ഷപ്പെടാം.

    രണ്ടാമത്തെ നിയമം-
    വെള്ളം എപ്പോഴും സിപ് ബൈ സിപ്പായി (കുറേശെ) കുടിക്കുക. ചായ, കാപ്പി മുതലായവ കുടിക്കുന്നപോലെ. ഈ ഒറ്റയടിക്ക് വെള്ളംകുടിക്കുന്ന ശീലം തെറ്റാണ്. പ്രകൃതിയിലെ മൃഗങ്ങളെയും, പക്ഷികളെയും നോക്കൂ. ഒരു പക്ഷി എങ്ങിനെയാണ് വെള്ളം കുടിക്കുന്നത്? ഒരു കൊക്കിൽ കുറച്ച് വെള്ളമെടുത്തു കൊക്ക് മുകളിലൊട്ടുയർത്തി സാവധാനത്തിലാണ് വെള്ളം കുടിക്കുന്നത്. അത്പോലെ പൂച്ച, പട്ടി, സിംഹം, പുലി മുതല്ലയവയും എല്ലാ മൃഗങ്ങളും, പക്ഷിക്കളും വെള്ളം നക്കിയിട്ടും, കൊക്ക് ചലിപ്പിചിട്ടുമാണ് വെള്ളം കുടിക്കുന്നത്. അവര്ക്കൊന്നും ഷുഗറും, പ്രഷറും, നടുദവേനയുമൊന്നുമില്ല. കാരണം അവർ വെള്ളം സിപ്ബൈസിപ്പയിട്ടാണ് കുടിക്കുന്നത്. അവർക്ക് ഇതൊക്കെ ആരാ പഠിപ്പിച്ച് കൊടുത്തത്? അത് അവർക്ക് ജന്മനാൽ കിട്ടിയ അറിവാണ്. നമ്മൾ മനുഷാരോ, നമ്മൾക്ക് പഠിക്കാൻ സ്കൂൾ, കോളേജ്, വായനശാല എന്ന് വേണ്ട ടീച്ചർ, അധ്യാപകർ, അധ്യാത്മഗുരു എല്ലാവരും ഉണ്ടായിട്ടും നമ്മൾക്ക് ഈവക കാര്യങ്ങളൊന്നും അറിയില്ല!!,,

    മൂന്ന് - ജീവിതത്തിൽ എത്രതന്നെ ദാഹിചാലും ഐസിട്ട വെള്ളം, ഫ്രിഡ്ജിൽ വെച്ച വെള്ളം, വാട്ടർകൂളറിലെ വെള്ളം എന്നിവ കുടിക്കാതിരിക്കുക. നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ വേനല്ക്കാലത്ത് മണ്‍കലത്തിൽ വെച്ച വെള്ളം കുടിക്കാം. തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ട് പലദോഷങ്ങളു ഉണ്ട്. കാരണം ശരീരത്തിന്റെ താപനിലയും ഈ വെള്ളത്തിന്റെ താപനിലയും വ്യത്യാസമായിരിക്കും, ഐസ് ആകുന്നത് തന്നെ 0 ഡിഗ്രിയിൽ ആണല്ലോ... അപ്പോൾ ഐസിട്ട വെള്ളത്തിന്റെയും, ഫ്രിഡ്ജിൽ വെച്ച വെള്ളത്തിന്റെയും താപനില നിങ്ങൾ ആലോചിച്ചാൽ മനസ്സിലാകും. ഈ വെള്ളം വയട്ടിനുള്ളിൽ ചെന്നാൽ അവിടെ അടി നടക്കും, ശരീരത്തിന് ഈവെള്ളത്തെ ചൂടാക്കാൻ വളരെ പാട്പെടേണ്ടി വരും. അല്ലെങ്കിൽ ഈ വെള്ളം പോയി ശരീരത്തെ തണുപ്പിക്കും. ശരീരം തണുത്താൽ എന്താണ് സംഭവിക്കുക എന്ന് പറയേണ്ട ആവശ്യമുണ്ടോ? ഒരു പക്ഷിയും, മൃഗങ്ങങ്ങളും തണുത്തവെള്ളം കുടിക്കുന്നില്ല. മനുഷ്യന്റെ കാര്യം ജനിക്കുമ്പോൾ തന്നെ ഫ്രിഡ്ജും കൊണ്ടാ ജനിച്ചത്, ‌ അതുപോലെയാ പലരുടെയും അവസ്ഥ!!!

    നാലാമത്തേതും അവസാനത്തേതുമായ നിയമം-
    കാലത്ത് എഴുന്നേറ്റ ഉടനെ മുഖംകഴുകാതെ 2,3 ഗ്ലാസ്‌ വെള്ളം കുടിക്കുക. കാരണം രാവിലെ നമ്മുടെ ശരീരത്തിൽ ആസിഡിന്റെ മാത്ര വളരെ കൂടുതലായിരിക്കും. നമ്മുടെ വായിൽ ഉണ്ടാകുന്ന ഉമിനീര് നല്ല ഒരു ക്ഷാരീയ പദാർതമാണ്. ഇത് കാലത്ത് തന്നെ വെള്ളത്തിന്റെ കൂടെ വയറിൽ എത്തിയാൽ വയറിലെ ആസിഡിന്റെ മാത്ര നോര്മലാകും. അതുകൂടാതെ ഈ വെള്ളം വൻകുടലിൽ ചെന്ന് വയറിൽ നല്ല പ്രഷർ ഉണ്ടാക്കും. നിങ്ങൾക്ക് രണ്ടോ, മൂന്നോ മിനുട്ട് കൊണ്ട് കക്കൂസിൽ പോകാൻ തോന്നും. വയറ് നല്ലവണ്ണം ക്ളിയരറാവുകയും ചെയ്യും. ഏതൊരു വ്യക്തിയുടെയും വയർ കാലത്ത് ഒറ്റപ്രാവശ്യം കൊണ്ട് വൃത്തിയാൽ ജീവിത്തത്തിൽ ഒരു രോഗവും വരാൻ സാധ്യതയില്ല,

    "വെള്ളം കുടിക്കുന്ന ഈ 4 നിയമങ്ങൾ
    = ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷം വെള്ളം കുടിക്കുക

    = വെള്ളം എപ്പോഴും കുറേശെ കുറേശെ ആയി കുടിക്കുക

    = തണുത്ത വെള്ളം ഒരിക്കലും കുടിക്കാതിരിക്കുക

    = കാലത്ത് എഴുന്നേറ്റ ഉടനെ (ഉഷാപാൻ) വെള്ളം കുടിക്കുക

    പാലിച്ച് നമുക്ക് ഓരോരുത്തർക്കും നിരോഗിയായി ജീവിക്കാം.
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346