കുഞ്ഞുങ്ങൾ ഛർദ്ദിക്കുന്നതിന്റെ കാരണം! - SIMON PALATTY

  • കുഞ്ഞുങ്ങൾ ഛർദ്ദിക്കുന്നതിന്റെ കാരണം!


    ഒരു വീട്ടിൽ ഒരു കുഞ്ഞു ജനിച്ചുകഴിഞ്ഞാൽ പിന്നെ ആ വീട്ടിലുള്ളവരുടെ ലോകം അവനു/അവൾക്കു ചുറ്റുമായി ചുരുങ്ങും.കുഞ്ഞിന്റെ ചിരിയും കരച്ചിലും മാത്രമായിരിക്കും പിന്നെ അവരെ അലട്ടുന്ന കാര്യങ്ങൾ.കുഞ്ഞൊന്നു ഛർദിച്ചാലോ? പിന്നെ അതാകും പേടി. കുഞ്ഞുങ്ങൾ ചര്ധിക്കുന്നതിനു എല്ലായ്പ്പോഴും പേടിക്കേണ്ട കാര്യമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.എന്നാൽ തീരെ അവഗണിക്കാനും പാടില്ല.

    ജനിച്ചു ആദ്യത്തെ ആഴ്ചകളിൽ കുഞ്ഞു ഛർദിക്കുന്നത് സാധാരണമാണ്.മുലപ്പാൽ കുടിക്കുന്നതിനോട് പൊരുത്തപ്പെടാൻ കുഞ്ഞിന്റെ ശരീരത്തിന് ഈ സമയം വേണ്ടിവരും.എന്നാൽ  പരിധിയിൽ കൂടുതലാണെങ്കിൽ ഡോക്ടറുടെ നിർദേശം തേടുന്നതായിരിക്കും നല്ലത്.ജനിച്ചു  മണിക്കൂര് മുതൽ  24  മണിക്കൂർ വരെയുള്ള സമയത്തിനിടയിൽ കുഞ്ഞു ഛര്ദിക്കാൻ തുടങ്ങാം.എന്നാൽ ഇത് പേടിച്ചു പാല് കൊടുക്കാതെയിരിക്കുന്നത് വിപരീതഫലമേ ഉണ്ടാക്കൂ.പാൽ കൊടുക്കാതെയിരുന്നാൽ കുഞ്ഞിന്റെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാൻ ഇടയാക്കും.ആദ്യത്തെ മാസങ്ങളിൽ കുഞ്ഞു ഛർദ്ദിക്കുന്നത് മിക്കപ്പോഴും വയർ പരിധിയിൽ കൂടുതൽ നിറഞ്ഞതുകൊണ്ടാവും.കുഞ്ഞിന് അമിതമായി പാല് കൊടുക്കുന്നതുകൊണ്ട് വിപരീതഫലമേ ഉണ്ടാകൂ.കുഞ്ഞിന് ആവശ്യമുള്ളത്രയും പാല് സ്വാഭാവികമായി കുടിച്ചുകൊള്ളും.കുറഞ്ഞ ഇടവേളകളിലായി പാൽ കൊടുക്കുന്നതാവും നല്ലത്.ഓരോ പ്രാവശ്യവും പാല് നൽകിയതിന് ശേഷം തോളിൽ കമഴ്ത്തി കിടത്തി പുറത്തു പതിയെ തട്ടികൊടുക്കുന്നത് ഗ്യാസ് പോകാൻ സഹായിക്കും.

    കുഞ്ഞു ഛർദ്ദിക്കുന്നത് പേടിക്കേണ്ടത് എപ്പോഴൊക്കെയാണ്?

    പെട്ടെന്ന് ഒരു ദിവസം മുതൽ കുഞ്ഞു ഛർദ്ദിക്കാൻ തുടങ്ങുകയാണെങ്കിൽ അണുബാധ മൂലമാകാൻ സാധ്യത ഉണ്ട്.ഉടനെ ചികിത്സിച്ചില്ലെങ്കിൽ ഇത് ഡയറിയയ്ക്കു കാരണമാകാം.മറ്റു ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങിയ കുഞ്ഞുങ്ങൾ ആണെങ്കിൽ അലര്ജി മൂലവും ഛർദ്ദി ഉണ്ടാകാം.പനി,ചെവിയിലെ അണുബാധ,മൂത്രാശയ അണുബാധ തുടങ്ങിയവയും ഛർദ്ദിക്കു കാരണമാകാം.ഛർദിയിൽ രക്തം കണ്ടാലും ഉടൻ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

    ഉടൻ ചെയ്യേണ്ടതെന്തൊക്കെ?

    ഛർദിക്കുമ്പോൾ മുതിർന്നവരെ പോലെ തന്നെ കുഞ്ഞിന്റെ ശരീരത്തിൽ നിർജലീകരണം നടക്കുന്നു.ഛർദിച്ചു അല്പം കഴിഞ്ഞു ഒന്നോ രണ്ടോ സ്പൂൺ ചൂടുവെള്ളം കൊടുക്കുക.ഉടൻ താനെ പാല് കൊടുക്കുന്നത് വീണ്ടും ഛര്ദിക്കാന് ഇടയാക്കും. ഡോക്ടറുടെ ഉപദേശമനുസരിച്ചു ഇടക്കിടെ ORS ലായനി കൊടുക്കുന്നത് നന്നായിരിക്കും.ഫോർമുല മിൽക്ക് കൊടുക്കുന്ന കുഞ്ഞുങ്ങൾക്ക് കുറഞ്ഞ അളവിൽ അതും നൽകാവുന്നതാണ്.അടുത്ത 12 മണിക്കൂറിൽ വീണ്ടും ഛർദ്ദിക്കാതിരുന്നാൽ കുഞ്ഞിന്റെ പഴയ ഭക്ഷണക്രമത്തിലേക്കു തിരിച്ചു പോകാവുന്നതാണ്.പഴച്ചാറുകളും സോഫ്റ്റ് ഡ്രിങ്കുകളും ഒരു കാരണവശാലും നൽകാൻ പാടില്ല.ഇതിനെല്ലാമുപരി കുഞ്ഞിനെ നന്നായി ഉറങ്ങാൻ അനുവദിയ്ക്കേണ്ടത് അത്യാവശ്യമാണ്.ഉറക്കം ഒരു പരിധി വരെ നല്ലൊരു മരുന്നാണ്.
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346