ഉരുള്‍പൊട്ടല്‍ സാദ്ധ്യത- മലയോര
മേഖലയിലൂടെയുള്ള രാത്രിയാത്ര പരിമിതിപെടുത്താന്‍ നിര്‍ദേശം
ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം..കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിയ്ക്കും
സംസ്ഥാനത്ത് 28 വരെ കനത്ത മഴയെന്ന് കേന്ദ്ര കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 26ന് അതിശക്തമായ മഴയുണ്ടാവുമെന്നും ഈ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഉദ്യോഗസ്ഥര്ക്ക് നിര്‍ദേശം നല്‍കി.
നിര്‍ദേശങ്ങള്‍
- താലൂക്ക് കണ്ട്രോള്‍റൂമുകള്‍ 24 മണിക്കുറും പ്രവര്‍ത്തിക്കും (29-5-2018 വരെ)
- ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഘലയിലേക്കുള്ള യാത്ര പരിമിതിപെടുത്തണം
- ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുക. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങരുത്
- മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്
- മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം
- ഉയര്‍ന്ന തിരമാല ജാഗ്രത/മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ 30-5-2018 വരെ കടലില്‍ പോകരുതെന്ന് നിര്‍ദേശം.