2പേർ കൂടി മരിച്ചു, നിപ്പ വൈറസ്, കേരളത്തിൽ നിന്ന് വിദേശത്തേക്ക് യാത്രാ വിലക്കിനു സാധ്യത. - SIMON PALATTY

  • 2പേർ കൂടി മരിച്ചു, നിപ്പ വൈറസ്, കേരളത്തിൽ നിന്ന് വിദേശത്തേക്ക് യാത്രാ വിലക്കിനു സാധ്യത.


    കേരളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഉണ്ടാവാനുള്ള സാദ്ധ്യത. നിപ്പ വൈറസ് പ്രവാസി മലയാളികളിലേക്കും പ്രതിസന്ധിയുണ്ടാക്കുന്നു. സമീപത്ത് കേരളത്തിൽ നിന്നും വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും സിവിൽ ഏവിയേഷൻ നിയന്ത്രണങ്ങൾ ഏർപെടുത്തുകയോ ചെന്നിറങ്ങുന്ന രാജ്യത്ത് പരിശോധനക്ക് വിധേയമാവുകയോ ചെയ്യാൻ സാധ്യത. ഇന്റർ നാഷണൽ സിവിൽ ഏവിയേഷൻ നിയമം പ്രകാരമാണ്‌ ഇതിനുള്ള സാധ്യതകൾ. മുമ്പ് എച്.വൺ പണി വന്നപ്പോൾ മിക്ക രാജ്യത്തേ എയർപോർട്ടിലും നിയന്ത്രണം കൊണ്ടുവന്നിരുന്നു. അതിനേക്കാൾ ഭീകരമായ വൈറസ് ആണ്‌ നിപ . ഇതുമായി ബന്ധപ്പെട്ട് അതാത് രാജ്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. യാത്രാ വിലക്ക് ഏർപെടുത്താനും അതാത് രാജ്യങ്ങൾക്ക് സിവിൽ ഏവിയേഷൻ നിയമം പ്രകാരം സാധിക്കും. ഒരു പ്രത്യേകതരം വൈറസ് ബാധ കണ്ടെത്തിയതിനാൽ എല്ലാവരും വളരെ കരുതലോടെ നീങ്ങുക. വിസാ കാലാവതിയൊ ലീവൊ തീരാൻ ചുരുക്കം ദിവസങ്ങൾ ബാക്കിയുള്ളവർ യാത്ര നേരത്തെ ആക്കുക.. നാട്ടിലേക്ക് വരുന്നവർ കഴിയുന്നതും യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്…..എല്ലാവരും നല്ലതിനായി പ്രാർത്തിക്കുക


    നിപ വൈറസ് ബാധിച്ച് നാല് പേർ മരിച്ചെന്ന ഔദ്യോഗിക റിപ്പോർട്ടുകൾക്കിടെ രോഗത്തിന്റെ സമാന ലക്ഷണങ്ങളോടെ രണ്ടാൾകൂടി ഇന്ന് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പേരാമ്പ്ര സ്വദേശി രാജൻ, നാദാപുരം സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്. ഈ മരണങ്ങൾ സ്ഥിരീകരിക്കുക കൂടി ചെയ്താൽ മാരക വൈറസ് ബാധയേറ്റ് കോഴിക്കോട് മരിക്കുന്നവരുടെ എണ്ണം ഏഴാവും. കോഴിക്കോട് മെഡിക്കൾ കോളേജിലെ ഐസലോഷൻ വാർഡിലായിരുന്നു ഇരുവരെയും പ്രവേശിപ്പിച്ചിരുന്നത്. മരിച്ചവരുടെ രക്തസാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. എങ്കിൽ മാത്രമേ നിപയാണോ മരണത്തിന് കാരണമെന്ന കാര്യം വ്യക്തമാകുകയുള്ളൂ.

    നാല് പേരുടെ മരണം നിപ്പ വൈറസ് ബാധയേറ്റെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സമാന ലക്ഷണങ്ങളോടെ എട്ട് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. മരിച്ചവരുമായി അടുത്ത് ഇടപഴകിയവരുടെ രോഗ സാധ്യത കണക്കിലെടുത്ത് ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 60 പേരുടെ രക്ത സാമ്പിളുകളാണ് ഇത്തരത്തിൽ പരിശോധനയ്ക്കയച്ചത്. അതേസമയം നിപ ബാധയെന്ന സംശയത്താൽ ചെറിയ പനിയുള്ളവർ പോലും ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട് പേരാമ്പ്ര ഭാഗത്തു നിന്നുള്ളവരാണ് ഇങ്ങനെ ചികിത്സ തേടുന്നവരിൽ കൂടുതലും.മരണസംഖ്യ ഉയരുമ്പോഴും നിപ ബാധിച്ചു തന്നെ എന്നു സ്ഥിരീകരിച്ചത് നാലു പേരുടെ മരണം മാത്രം; ഡോക്ടർമാർ വൻ സുരക്ഷാ കവചങ്ങളോടെ രോഗികളെ കാണുമ്പോഴും തുണികൊണ്ട് മുഖം മറച്ചു ആരോഗ്യ പ്രവർത്തകരും നഴ്‌സുമാരും; നിപ പേടിയിൽ ആയിരങ്ങൾ ആശുപത്രിയിലേക്ക് ഒഴുകി എത്താൻ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ ജില്ലാ ഭരണകൂടം; ലോകാരോഗ്യ സംഘടനയുടെ സഹായം തേടിയെക്കും: മലബാറിൽ ആകെ ആശങ്ക പടരുന്നു. പേരാമ്പ്രയിൽ പനിബാധിച്ച് മരിച്ചവരെ ചികിത്സിച്ച നഴ്‌സും വൈറസ് ബാധമൂലം മരണമടഞ്ഞു; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാതെ ഉടൻ സംസ്‌ക്കരിച്ചു; ചെമ്പനാട് സ്വദേശി ലിനിയുടെ മരണം സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് വ്യക്തമാക്കുന്നത്; കോഴിക്കോട്ടെ പത്ത് പനി മരണങ്ങൾ ചികിത്സയില്ലാത്ത നിപ്പോ വൈറസ് മൂലമെന്ന് സൂചന; മലപ്പുറത്തും നാലു പേർ ചികിത്സയില്ലാത്ത മഹാമാരി മൂലം മരിച്ചു; നിരവധി പേർക്ക് രോഗബാധ; കേരളം ആശങ്കയുടെ മുൾമുനയിൽ

    കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയിലാണ് രോഗം തുടങ്ങിയത്. വൈറസ് ബാധ കണ്ടെത്തിയ ചങ്ങരോത്ത് പഞ്ചായത്തിൽ എയിംസിൽ നിന്നുള്ള പ്രത്യേക സംഘം ഇന്ന് പരിശോധനയ്‌ക്കെത്തും. വൈറസിന്റെ ഉറവിടം എവിടെയാണെന്ന് ഈ സംഘം പരിശോധിക്കും. വവ്വാലുകളിൽ നിന്നാണ് രോഗം പരന്നതെന്ന സംശയം ഇന്നലെ കേന്ദ്രസംഘം പങ്കുവെച്ചിരുന്നു. കൂടുതൽ സ്ഥലത്തേക്ക് വൈറസ് പോവാതെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യം വെച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.


    Report:pravasishabdam.
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346