കേരളം മരണഭീതിയിൽ, ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളും മരണപ്പെട്ടേക്കാം . - SIMON PALATTY

  • കേരളം മരണഭീതിയിൽ, ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളും മരണപ്പെട്ടേക്കാം .


    സംസ്ഥാനത്തു ഭീതി പരത്തി നിപ്പാ വൈറസ് മൂലമുള്ള മരണം തുടരുകയാണ്. വായുവിലൂടെ പകരാത്ത ഈ രോഗത്തിന്റെ പ്രധാന വാഹകർ വവ്വാലുകളാണ്. ഇതുവരെ പ്രതിരോധ വാക്സിൻ കണ്ടെത്തിയിട്ടില്ല എന്നതാണ് ഈ രോഗബാധയെ അത്യന്തം മാരകമാക്കുന്നത്. 1998 ൽ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയിൽ പടർന്നുപിടിച്ച മാരക മസ്തിഷ്കജ്വരത്തിനു കാരണമായതുകൊണ്ടാണ് ഈ വൈറസിന് നിപ്പാ എന്നു പേരു ലഭിച്ചത്.
    എങ്ങനെയാണ് ഈ വൈറസ് പകരുക? പ്രതിരോധിക്കാൻ എന്തുചെയ്യാം?
    പകരുന്നതെങ്ങനെ

    • വവ്വാലുകളിൽനിന്നു മൃഗങ്ങളിലേക്ക് (കടിയിലൂടെ)
    • മൃഗങ്ങളിൽനിന്നു മറ്റു മൃഗങ്ങളിലേക്ക് (സ്രവങ്ങളിലൂടെ)
    • വവ്വാലുകളിൽനിന്നു മനുഷ്യരിലേക്ക് (വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെ)
    •  മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് (സ്രവങ്ങളിലൂടെ)
    • മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് (സ്രവങ്ങളിലൂടെ)

    ലക്ഷണങ്ങൾ

    • പനി, തലവേദന, ഛർദി, തലകറക്കം, ബോധക്ഷയം.
    • ചിലർ അപസ്മാര ലക്ഷണങ്ങൾ കാണിക്കും.
    • ലക്ഷണങ്ങൾ 10–12 ദിവസം നീണ്ടുനിൽക്കും.
    • തുടർന്ന് അബോധാവസ്ഥ.
    • മൂർധന്യാവസ്ഥയിൽ രോഗം മസ്തിഷ്കജ്വരത്തിലേക്കു നീളും, മരണം സംഭവിക്കാം.

    സൂക്ഷിക്കുക

    • പക്ഷിമൃഗാദികൾ കടിച്ച പഴങ്ങൾ കഴിക്കരുത്.
    • രോഗിയുമായി സമ്പർക്കം ഉണ്ടായാൽ കൈകൾ വൃത്തിയായി കഴുകണം.
    •  രോഗിയെ പരിചരിക്കുമ്പോൾ മാസ്കും കയ്യുറയും ധരിക്കണം.
    • വവ്വാലുകൾ അധികമുള്ളയിടത്തുനിന്നു ശേഖരിക്കുന്ന കള്ളു പോലുള്ള പാനീയങ്ങൾ കുടിക്കരുത്.

    ജനങ്ങളുടെ സുരക്ഷയെ കരുതി ഈ കാര്യങ്ങള്‍ ഷെയര്‍ ചെയ്ത് കൂടുതല്‍ പേരില്‍ എത്തിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകരും അഭ്യര്‍ത്ഥിച്ചു.







    ....Kerala medical department....

  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346