സ്കൂളിൽ പോയി തുടങ്ങുന്ന കുട്ടികളുടെ കാര്യത്തിൽ അമ്മമാർക്കുള്ള ആശങ്ക മുഖ്യമായും ഭക്ഷണത്തെ ചൊല്ലിയാണ്. പാത്രത്തിൽ കൊടുത്തുവിടുന്ന ഭക്ഷണം കുട്ടിക്കു മതിയാകുമോ? ഭക്ഷണം മുഴുവൻ കഴിക്കുമോ? ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം? എന്നിങ്ങനെ നൂറുകൂട്ടം സംശയങ്ങൾ മിക്ക അമ്മമാർക്കുമുണ്ടാകാം
- അഞ്ചുതരം ഭക്ഷണം നൽകണം.
- ബുദ്ധിക്കും ഏകാഗ്രതയ്ക്കും പ്രഭാതഭക്ഷണം.
- ഭക്ഷണം കഴിപ്പിക്കാൻ മാർഗങ്ങൾ.
സമ്പൂർണ ഉച്ചഭക്ഷണമാണു വെജിറ്റബിൾ പുലാവ്. അരി വേവിച്ചു ഗ്രാമ്പുവും പട്ടയും ചേർത്തു വേവിച്ച പച്ചകറികളും പട്ടാണിയും വഴറ്റിയ സവാളയും ചേർത്തു അൽപം നെയ്യും ചേർത്തു പുലാവുണ്ടാക്കാം. കുറച്ചു മല്ലിയില ചേർത്താൽ രുചി വൈവിധ്യമുണ്ടാകും. ഇതോടൊപ്പം തൈരു ചേർത്തു സാലഡും ചേർത്താൽ അതും സമീകൃത ഉച്ചഭക്ഷണമായി. തക്കാളിച്ചോറും മുട്ടയും സാലഡും ചേർത്തു കൊടുക്കുന്നതും നല്ലതാണ്. മുരിങ്ങയിലയോ. ചീരയോ, പലക്കോ മാവു കുഴയ്ക്കുമ്പോൾ തന്നെ ചേർത്ത് ചപ്പാത്തിയുണ്ടാക്കാം
- നൂഡിൽസ് പച്ചക്കറി ചേർത്തു കഴിക്കാം.
രോഗപ്രതിരോധശക്തി കൂട്ടുവാനും ഭക്ഷണത്തിൽ ശ്രദ്ധിക്കണം. പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങളായ മത്സ്യം, ഇറച്ചി, നട്സ്, പയർപരിപ്പുവർഗങ്ങൾ, പാൽ, പാലുല്പന്നങ്ങൾ മുതാലയവ രോഗപ്രതിരോധശക്തി കൂട്ടുന്ന ആന്റി ബോഡിയുടെ അളവു ശരീരത്തിൽ വർധിപ്പിക്കും .വിറ്റമിൻ സി. അടങ്ങിയ നെല്ലിക്കയും നാരങ്ങയും തക്കാളിയും ദിവസേന ഭക്ഷണത്തിലുൾപ്പെടുത്തുക. വിറ്റമിൻ എയും ബീറ്റാ കരോട്ടിനും അടങ്ങിയ ഇലക്കറികളും മഞ്ഞയും ഓറഞ്ചും നിറമുള്ള പഴങ്ങളും പച്ചക്കറികളും ആന്തരിക അവയവങ്ങളുടെ ആരോഗ്യത്തിനു നല്ലതാണ്. ഒമേഗാ —3 അടങ്ങിയ എണ്ണകളും നട്സുംമത്സ്യവും പ്രതിരോധശേഷിയും നൽകും. ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാനും പോഷകങ്ങളുടെ ആഗിരണം ത്വരിതപെടുത്തുവാനും പ്രോബയോട്ടിക്കുകളായ തൈരും യോഗർട്ടും നല്ലതാണ്. ശരീരത്തിനാവശ്യമായ നല്ല ബാക്ടീരിയകളുടെ അളവു വർധിപ്പിക്കുവാൻ ഇവയ്ക്കു സാധിക്കും. ദിവസേന ഒരു ടീസ്പൂൺ തേൻ ശീലിപ്പിക്കുന്നതും നല്ലതാണ്
കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ട് എന്നും ഉറപ്പു വരുത്തണം. വൃത്തിയുള്ള ഫുഡ് ഗ്രേഡ് ഉള്ള വാട്ടർബോട്ടിലുകളിൽ തിളപ്പിച്ചാറിയ വെളളമോ , നാരാങ്ങാവെള്ളമോ ,സംഭാരമോ കൊടുത്തുവിടാം. മികച്ചതരം പ്ലാസ്റ്റിക്ക് കൊണ്ടുള്ള പാത്രങ്ങൾ വാങ്ങണം. ചൂടു ഭക്ഷണം താണതരം പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ നൽകുന്നത് ദോഷം ചെയ്യും.
Care ....