KSFE പ്രവാസി ചിട്ടിയിലേക്കുള്ള വിവരങ്ങൾ. - SIMON PALATTY

  • KSFE പ്രവാസി ചിട്ടിയിലേക്കുള്ള വിവരങ്ങൾ.


    You can register now on our website: Please click on this link: https://portal.pravasi.ksfe.com/index.php/home/cust_reg

    Registration is easy and hassle free. Please go ahead. Register now


     പ്രവാസി ചിട്ടിയിലേക്കുള്ള  രെജിസ്ട്രേഷന്‍ ജൂണ്‍ 18-നു തുടങ്ങും.  തുടക്കത്തില്‍ ഇത് യു എ ഇ-യില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ആയിരിക്കും ലഭ്യമാകുക. അതിവേഗം തന്നെ മറ്റ് രാജ്യങ്ങളിലും ലഭ്യമാകും. 


    പ്രവാസി ചിട്ടിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു. 

    പ്രവാസി ചിട്ടിയിൽ ചേരുന്നതിനുള്ള നടപടിക്രമങ്ങൾ


    1 . വെബ്‌സൈറ്റിൽ പോയി രെജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ പ്രവാസി ചിട്ടിയുടെ മൊബൈൽ ആപ് ഡൌൺലോഡ് ചെയ്യുക. (ആപ്പും വെബ് സൈറ്റും ഉദ്ഘാടനത്തിന് ശേഷം (ജൂണ്‍ 18-നു ശേഷം) ലഭ്യമാകും)

    2. രെജിസ്റ്റർ ചെയ്യുന്നതിന് നോർക്ക രെജിസ്ട്രേഷൻ വേണം. നിലവിൽ രെജിസ്ട്രേഷൻ ഉള്ളവർക്ക് കയ്യിൽ ഉള്ള നമ്പർ ഉപയോഗിക്കാം. രെജിസ്ട്രേഷൻ ഇല്ലാത്തവർക്ക് പ്രവാസി ചിട്ടിയുടെ വെബ് സൈറ്റിൽ നിന്നോ മൊബൈൽ ആപിൽ നിന്നോ നോർക്ക രെജിസ്ട്രേഷൻ എടുക്കാം.

    3. കെ വൈ സി നടപടി ക്രമങ്ങൾ പൂർത്തിയാക്കണം.

      മൂന്നു തരത്തിൽ കെവൈസി ചെയ്യാം.

    1. ഇ-കെ വൈ സി: ആധാറുമായി മൊബൈൽ ഫോൺ ലിങ്ക് ചെയ്‌തിട്ടുള്ള എല്ലാവര്ക്കും ഇ-കെ വൈ സി ചെയ്യാം. വെബ് സൈറ്റിലോ ആപ്പിലോ പാസ് പോർട്ടിന്റെയും വിസയുടെയും ഒരു ഫോട്ടോയുടെയും സ്കാൻ ചെയ്ത ഫയലുകൾ അപ്‌ലോഡ് ചെയ്‌താൽ മതി. ഏറ്റവും അനായാസമായ മാർഗം ഇതാണ്.

    2. എജെന്റ് കെവൈസി : നാട്ടില്‍ ഉള്ളവര്‍ക്ക് കെ എസ് എഫ് ഇ-യുടെ അംഗീകൃത എജെന്റ് വഴി കെവൈസി ചെയ്യാം. എജെന്റ് വീട്ടില്‍ വന്നു ഇതിനു വേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും.

    3. ഇന്റർനാഷണൽ കെ വൈ സി: വെബ് സൈറ്റിലോ ആപ്പിലോ പാസ് പോർട്ടിന്റെയും വിസയുടെയും ഒരു ഫോട്ടോയുടെയും സ്കാൻ ചെയ്ത ഫയലുകൾ അപ്‌ലോഡ് ചെയ്യണം. എന്നിട്ടു പാസ്സ്പോർട്ടിന്റെ ഒറിജിനൽ അതാത് രാജ്യങ്ങളിൽ ഉള്ള പ്രവാസി ചിട്ടിയുടെ അംഗീകൃത ഏജന്റുമാരുടെ അടുത്ത പരിശോധനയ്ക്കായി സമർപ്പിക്കണം. ഫോൺ നമ്പർ ആധാറുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത പ്രവാസികൾക്കാണ് ഈ മാർഗം.

    പ്രവാസി ചിട്ടിയിൽ ആർക്കൊക്കെ ചേരാം

     18-നും 55-നും ഇടയിൽ പ്രായമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും പ്രവാസി ചിട്ടിയിൽ ചേരാം. രണ്ടു നിബന്ധനകൾ ഉണ്ട്. 

    1 . നിലവിൽ പ്രവാസി ആയിരിക്കണം  (പാസ്സ് പോർട്ടിന്റെയും വിസയുടെയും നാഷണല്‍ ഐ ഡി-യുടെയും കോപ്പി വേണം )

    2 നോർക്ക രെജിസ്ട്രേഷൻ നമ്പർ വേണം.

     തുടങ്ങാന്‍ പോകുന്ന ചിട്ടികള്‍

    ഒരു ലക്ഷം മുതൽ 10 ലക്ഷം വരെ ഉള്ള ചിട്ടികൾ ആണ് തുടക്കത്തിൽ ഉള്ളത്. മാസം 2500 രൂപ മുതൽ 25000 രൂപ വരെയുള്ള ചിട്ടികൾ ഉണ്ട്.


     Rs. 25000 x 40 മാസം - Rs. 10 ലക്ഷം

     Rs. 40000 x 25 മാസം - Rs. 10 ലക്ഷം
     Rs. 20000 x 40  മാസം - Rs. 8 ലക്ഷം
     Rs. 20000 x 30 മാസം - Rs. 6 ലക്ഷം
     Rs. 20000 x 25 മാസം - Rs. 5 ലക്ഷം
     Rs. 10000 x 40 മാസം - Rs. 4 ലക്ഷം
     Rs. 10000 x 30 മാസം - Rs. 3 ലക്ഷം
     Rs. 12000 x 25 മാസം - Rs. 3 ലക്ഷം
     Rs. 5000  x 40 മാസം - Rs. 2 ലക്ഷം
     Rs. 8000 x 25 മാസം - Rs. 2 ലക്ഷം
     Rs. 2500 x 40 മാസം - Rs. 1 ലക്ഷം


     കൂടുതൽ വിവരങ്ങൾക്കായി ദയവായി ചുവടെ കൊടുത്തിരിയ്ക്കുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക (8  am to 8  pm IST )
    Ph- 0471-2737888

    Please visit the website pravasi.ksfe.com for registration. You may
    also download KSFE Pravasi Chit app from Playstore.

    Note: It is now available for the Keralites in the UAE only. It will
    come to other countries soon.

    It's easy and hassle-free. Please do it now.

    Best regards

    KSFE Pravasi Chitty Help Desk
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346