അറിഞ്ഞിരിക്കൂ മാതള ജ്യൂസിന്റെ ഗുണങ്ങൾ. - SIMON PALATTY

  • അറിഞ്ഞിരിക്കൂ മാതള ജ്യൂസിന്റെ ഗുണങ്ങൾ.



    പഴവർഗ്ഗങ്ങൾ എല്ലാം തന്നെ ആരോഗ്യത്തിന് ഗുണകരമാണ്. എന്നാൽ ഒരുപിടി മുന്നിൽ നിൽക്കുന്നത് എന്തുകൊണ്ടും മാതളം തന്നെയാണ്. ഔഷധ ഗുണങ്ങളും ആരോഗ്യ ഗുണങ്ങളും ഏറ്റവും കൂടുതലുള്ളത് മാതളത്തിലാണ്. ശരീരത്തിൽ രക്തത്തിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കും. മാതളത്തിന്റെ ജ്യൂസിലും ഇതേപോലെ ഗുണങ്ങൾ ഒട്ടേറെയാണ്. അവ എന്തൊക്കെയെന്നല്ലേ...

    മറ്റ് ഫലങ്ങളേക്കാൾ കൂടുതൽ ആന്റിഓക്‌സിഡന്റ് മാതള ജ്യൂസിൽ ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് ദിവസവും കുടിക്കുന്നത് നല്ലതാണ്. രക്‌തം വർദ്ധിപ്പിക്കാൻ ഏറ്റവും ഉചിതമായ മാതളത്തിൽ റെഡ് വൈൻ, ഗ്രീൻ ടീ തുടങ്ങിയവയിൽ ഉള്ളതിനേക്കാൾ മൂന്നിരട്ടി ആന്റിഓക്‌സിഡന്റുകളാണുള്ളത്. ശരീരത്തിന് ജീവകം സി അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ മാതളം ഇതിന് അത്യുത്തമമാണ്. ദിവസവും ശരീരത്തിന് ആവശ്യമായ ജീവകം സിയുടെ നാൽപ്പതു ശതമാനത്തോളം മാതളജ്യൂസിന് തരാനാകും.

    പ്രോസ്റ്റേറ്റ് അർബുദ കോശങ്ങളുടെ വളർച്ച തടയാൻ മാതള ജ്യൂസിനു കഴിയും എന്നാണ് വിധഗ്‌ദർ പറയുന്നത്. ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനു സഹായകമായ പോഷകങ്ങൾ മാതള ജ്യൂസിലുണ്ട്. മാതള ജ്യൂസിലെ നിരോക്സീകാരികൾ ഫ്രീ റാഡിക്കലുകളുടെ പ്രവർത്തനം തടയാൻ സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്താൻ അത്യുത്തമമാണ് മാതളം. ഇത് ഉദരത്തിലെ വീക്കം തടഞ്ഞ് ദഹനം മെച്ചപ്പെടുത്തുന്നു. ക്രോൺസ് ഡിസീസ്, അൾസർ, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് മുതലായവ ഉള്ളവർക്ക് മാതള ജ്യൂസ് പ്രയോജനകരമാണ്.
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346