ഒരിക്കല്‍ ഒരു ബാലകന്‍ തന്റെ പിതാവായ പായക്കപ്പല്‍ ഓട്ടക്കാരനോട് കടല്യാത്രക്കിടെ ചോദിച്ചു, “കാറ്റ്” “കാറ്റ്” എന്ന് ഡാഡി കൂടക്കൂടെ പറയുന്നുണ്ടല്ലോ, എന്താണ് അത് ?? ആ പിതാവ് മറുപടിയായി പറഞ്ഞു... “കുഞ്ഞേ കാറ്റ് കാണിച്ചു തരാനോ കാറ്റിന്റെ മുഴുവനായുള്ള അര്ത്ഥ്മോ കാറ്റിന്റെ രൂപമോ കാരണമൊ ഒന്നും എനിക്കറിയില്ല എന്നാല്‍ കാറ്റിന്റെ വരവും അതിന്റെ ഗതിയും അനുസരിച്ച് നമ്മുടെ ഈ യാത്രയില്‍ ഉയര്ത്തി -നുവുര്ത്തിു കെട്ടിയ ഈ പായകളെക്കൊണ്ട് ഈ കപ്പലിനെ നിയന്ത്രിക്കാനും ഗതി തിരിച്ചു വിടാനും അങ്ങനെ നമ്മുടെ ലക്ഷ്യസ്ഥാനത്തു എത്തിക്കുവാനും എനിക്ക് സാധിക്കും എന്ന്.
എന്ന് പറഞ്ഞാല്‍ എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു എന്നറിയാത്ത അരൂപി ആയ കാറ്റ് വരുമ്പോഴേക്കും യാത്രക്കായി നാം നമ്മെത്തന്നെ നേരത്തെ തയ്യാര്‍ ചെയ്യുക എന്നതാണ് ആ പിതാവിന്റെ ആശയം. ഇത് തന്നെയാണ് നമ്മുടെ ആരാധനയിലും നാം ചെയ്യുന്നത്. നാളെ ജീവിതത്തില്‍ വരാമാവുന്ന കൊടുംങ്കാറ്റും ശീതക്കാറ്റും ഈശാനമൂലന്‍ കാറ്റും മനസ്സിലാക്കി ഇന്നേ യാത്രക്കായി നമ്മെ തയ്യാറാക്കുക. ഇതാണ് ആരാധനയുടെ മഹത്വവും പ്രത്യേക അനുഗ്രഹവും കൊണ്ട് സാധിക്കുന്നത്. അതായത് -
1) ദൈവ കല്പ്പനയാണ് ആരാധന
2) ആത്മാവിനെ ബാലപ്പെടുത്താനുള്ള മാര്ഗ്ഗണമാണ് ആരാധന
3) ആത്മീയ വളര്ച്ചാക്ക് സഹായകമാണ് ആരാധന.
4) ലോകത്തിന്റെയും പിശാചിന്റെയും മുന്പിഗല്‍ മുന്ഗണന എന്ത് എന്ന് കാണിക്കുന്നു ആരാധന.
5) ദൈവത്തോടുള്ള സ്നേഹം പ്രകടമാക്കുന്നത് ആരാധനയിലൂടെയാണ്.
6) ദൈവത്തെ സ്തുതിപ്പാന്‍ കിട്ടുന്ന ഒരു തക്ക സന്ദര്ഭ മാണ് ആരാധന.
7) ദൈവം എനിക്ക് ചെയ്തു തന്നതിനെല്ലാം നന്ദി പറയുവാനുള്ള സന്ദര്ഭഭമാണ് ആരാധന.
8) ലോകത്തില്‍ നിന്ന് മാറി ദൈവവുമായി മാത്രം ബന്ധപ്പെടുന്ന സന്ദര്ഭമാണത്.
9) ആരാധിക്കുമ്പോള്‍ ഹൃദയത്തില് സമാധാനവും സംതൃപ്തിയും ആത്മീക വര്ധ്നയും വരുന്നു.
10) ഞാന്‍ ആരാധിക്കുമ്പോള്‍ അതിലേക്കു സ്വര്ഗ്ഗ ത്തില്‍ നിന്ന് ദൈവദൂതന്മാര്‍ കുനിഞ്ഞു നോക്കുന്നു.
11) ദൈവത്തിനു സ്വീകാര്യമായ ആത്മീയ യാഗം കഴിപ്പാന്‍ എന്റെ ശരീരത്തെ അര്പ്പി ക്കുന്നത് ആരാധിക്കുംബോഴാണ
12) നിര്ജതജീവത്വം മാറി ജീവന്‍ വ്യാപരിക്കുന്നത് ആരാധനയിലാണ്.
13) പാഴും ശൂന്യതകളും മാറി ദൈവീക ക്രമീകരണം വരുന്നത് ആരാധനയിലൂടെ ആണ്.
14) കഴുത്തില്‍ വീണ പിസാചിന്റെ നുകം ഉണ്ടെങ്കില്‍ തകരുന്നത് ആരാധനയിലാണ്.
15) ആരാധിക്കുമ്പോള്‍ പിശാച്ചു അടച്ചു വെച്ച വാതിലുകള്‍ ഇളകി മാറുകയും പൈശാചിക സേനകളുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങുകയും ചെയ്യുന്നു. ഉദാ – യെരൂസലേമില്‍ പത്രോസ് കിടന്ന ജയിലും, ഫിലിപ്യയില്‍ പൌലോസും ശീലാസും കിടന്ന ജയില്‍ തുടങ്ങിയവ .
16) ദൈവാത്മാവ് മനുഷ്യാത്മാവിന് സന്ദേശങ്ങള്‍ കൈമാറുന്നത് ആരാധനയിലൂടെയാണ്.
ഇവ്വിധ ആരാധനയിലേക്ക് കടന്നു വരുവാന്‍ പിതാവായ ദൈവം ആഗ്രഹിക്കുന്നു.