2007 ൽ പന്തളം പകലോമറ്റം ഇടത്തറ മാവേലി തുണ്ടിൽ അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ജിജോയെ വിവാഹം കഴിച്ചു. അഞ്ജലിയെ കന്യാസ്ത്രീ ആകുന്നതിനു മുൻപ് മുതൽ വളരെ അടുത്ത് പരിചയമുള്ള എനിക്ക് തൻറെ വിവാഹ വേളയിൽ ആരുടെയും ആശ്രയം ഇല്ലാതിരുന്ന സമയത്ത് ഞങ്ങൾക്ക് കുടുംബമായി മാതാപിതാക്കളുടെ സ്ഥാനം വഹിച്ച് വിവാഹ കാര്യങ്ങൾക്ക് നേതൃത്വം നൽകാൻ ദൈവം സഹായിച്ചു. ശുശ്രൂഷയുടെ പ്രാരംഭ കാലങ്ങളിൽ വേണ്ട കൈത്താങ്ങൽ നൽകുവാൻ ദൈവം കൃപ ചെയ്തു.
തുടർന്ന് അഞ്ജലി പോളിന്റെ ശുശ്രൂഷാ പരമായ വളർച്ച അതിവേഗമായിരുന്നു. ഇന്ത്യയിലാകമാനം കൺവെൻഷൻ വേദികളിൽ തന്നെ ദൈവം ഏൽപ്പിച്ച ശുശ്രൂഷകൾ നിർവഹിച്ചു. കൂടാതെ അമേരിക്കയിലെ പ്രസിദ്ധമായ പിസിനാക് പോലുള്ള കോൺഫറൻസുകളിലും യുകെ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി വിവിധ രാജ്യങ്ങളിൽ പ്രസംഗിക്കുവാൻ അവസരം ലഭിച്ചിട്ടുണ്ട്. തൻറെ ഭർത്താവ് ജിജോ അഞ്ജലിക്ക് നൽകിയ പിന്തുണകൾ വളരെ വലുതായിരുന്നു. അശേർ എന്ന ഒരു മകനെ ദൈവം അവർക്ക് ദാനം നൽകി.
കഴിഞ്ഞ ബുധനാഴ്ച ബാംഗ്ലൂരിലുള്ള പാസ്റ്റർ എം എ വർഗീസ് എന്ന ചർച്ചിയിൽ ശുശ്രൂഷകൾക്കുശേഷം വളരെ തിരക്കിട്ട് ബസ്സിൽ നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഈറോഡ് മങ്കഗിരി ഗേറ്റിന് സമീപം വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അഞ്ജലി സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്. കാറ്റാടി കരകയറ്റിയ ലോറിയുടെ പിന്നിൽ ബസ് ഇടിച്ചു കയറുകയായിരുന്നു. അഞ്ജലിയും ആശേറും മുൻസീറ്റിൽ ആയിരുന്നു . പാസ്റ്റർ ജിജോ രണ്ടു നിര സീറ്റ് പിന്നിലായതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. സിസ്റ്റർ അഞ്ജലിയും മകനും അപകട സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
നിത്യതക്കായി അനേകരെ ഒരുക്കിയെടുത്ത അഞ്ജലിയുടെ ഓട്ടം അല്പം വേഗത്തിലായിരുന്നു വ്യാഴാഴ്ച പ്രഭാതത്തിൽ ആ ഓട്ടം നിലച്ചു. അഞ്ജലി പോളിന്റെയും മകന്റെയും ഭൗതികശരീരം പന്തളം ഇടപ്പോൺ ജോസ്കോ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. 14ാം തീയതി ചൊവ്വാഴ്ച സംസ്കാരശുശ്രൂഷകൾ നടക്കുന്നതാണ്.
ചൊവ്വാഴ്ച (14/8) രാവിലെ 9 ന് പന്തളം മാർത്തോമ പള്ളി ഓഡിറ്റോറിയത്തിൽ ശുശ്രൂഷക്ക് ശേഷം പന്തളം അപ്പൊ സ്തൊലിക് ചർച്ച് സെമിത്തേരിയിൽ ഇരുവരുടേയുംസംസ്കാരം നടത്തും. ദു:ഖത്തിലായിരിക്കുന്ന പാസ്റ്റർ ജിജോയെയും ബന്ധുക്കളെയും സഭാ ജനങ്ങളെയും ഓർത്ത് പ്രാർത്ഥി്കുക.
Funeral services live in Simon Palatty
14 th AUG 2018.