ഒരു ചിന്തയിലൂടെ.
ഗ്രീക്ക് തത്ത്വചിന്തകനായ സെക്രെട്ടസിന്റെ(Socrates) ഭാര്യ കുറിച്ച് ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നത് അവൾ സോക്രട്ടിസിന് ഒരു ഉത്തമഭാര്യ അല്ലായിരുന്നു എന്ന് അന്ന്. സെന്തിപ്പീ (xanthippe) അത് ആയിരുന്നു അവളുടെ പേര്. സെക്രെട്ടസിന്റെ മൂന്നു മക്കളുടെ അമ്മയായ് സെന്തിപ്പീ ഏതാണ്ട് 40 വയസിനു ചെറുപ്പമായിരുന്നു. കുടുംബത്തെയോ മക്കളെയോ നോക്കാതെ ഏതെൻസിന്റെ വിധികളിലൂടെ ചെറുപ്പക്കാരെ തത്ത്വചിന്ത പഠിപ്പിച്ചു നടക്കുന്ന സോക്രട്ടിസിനെ അവൾക്കു ഒരിക്കലും ഉൾക്കൊള്ളാനായില്ല. ഏതൻസിലെ ഭരണാധികാരികൾക്ക് അദ്ദേഹത്തിന്റെ പ്രശസ്തിയും ഉപദേശങ്ങളുമൊന്നും ഇഷ്ടമായില്ല.അസൂയനിമിത്തം അവർ പറഞ്ഞു പരത്തി സോക്രട്ടീസ് ഏതൻസിലെ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന്.ഒടുക്കം അവർ സോക്രട്ടീസിനെ ജയിലിൽ അടച്ചു. ഒടുക്കം അവർ അദ്ദേഹത്തിന് മരണശിക്ഷ വിധിച്ചു. വിഷം നൽകി വധിക്കാൻ തീരുമാനിക്കുന്നു. മരണത്തിന്റെ തലേദിവസം സെന്തിപ്പീ ജയിലിലേക്ക് വരുന്നുണ്ട്.
സോക്രട്ടിസിനെ കണ്ടിട്ടു കണ്ണീരോടെ അവൾ പറയുന്നു ഞാൻ നിങ്ങളെ സ്നേഹിച്ചിട്ടുല്ലയിരുന്നു.
"സോക്രട്ടീസ് അവളോട് പറയുന്ന ഒരു വാചകം ഉണ്ട് എന്തിനാ സെന്തിപ്പി കള്ളംപറയുന്നതു നി എന്നോട് കലഹിച്ചപ്പോളും പരുഷമായി സംസാരിച്ചപ്പോളും ഒക്കെ നിന്‍റെ സ്നേഹം മനസ്സിൽ ഒളിപ്പിച്ചുവെച്ചിരുന്നത് എനിക്ക് അറിയാമായിരുന്നു."
ഇത് കേട്ട് പശ്ചാത്തപിച്ചു സെന്തിപ്പി നിലവിളിയോടെ ബോധരഹിതയായി തടവറയിൽ നിലത്തു വീണു എന്നുമാണ് രേഖപെടുത്തിയിരിക്കുന്നതു. സെന്തിപ്പി ജീവിതകാലം മുഴുവൻ തന്റെ മനസിലെ സ്നേഹം ഒളിപ്പിച്ചു വെച്ച് ഭർത്താവുമായി കലഹിച്ചുകൊണ്ടേയിരുന്നു.
പ്രിയമുള്ളവരേ നമ്മളിൽ പലരും ഇങ്ങനെ അന്ന് ഉള്ളിൽ സ്നേഹം ഒളിപ്പിച്ചുവെക്കും. മകളോട് ഉള്ള സ്നേഹം കൂടുതൽ പ്രകടമാകിയാൽ അവരെ നിയന്ത്രിയ്ക്കാൻ സാധികുമോയെന്നു ഉള്ള പേടി. വിദ്യാർത്ഥികളോട് സ്നേഹം ഒത്തിരി പ്രകടമാകിയാൽ വില കിടാതെവരുമോ എന്ന് അധ്യപകർക്കു പേടി. ഭാര്യയോട് ഒത്തിരി സ്നേഹിച്ചാൽ അല്ലെങ്കിൽ പ്രകടമാകിയാൽ താൻ ഒരു പെൺകോന്തൻ ആകുമോയെന്നുള്ള പേടി. ഭർത്താവിനെ ഏറെ സ്നേഹിച്ചാൽ തനിക്കു ഒരു വില ഉണ്ടാകില്ലെന്ന് ഭാര്യക്ക് പേടി. അങ്ങനെ നാം എല്ലാം നമ്മുടെ ഉള്ളിലുള്ള സ്നേഹത്തെ ഒളിപ്പിച്ചുവെക്കാൻ അന്ന് നോക്കുന്നത്. അങ്ങനെ ഒളിപ്പിച്ചുവെച്ചു സ്നേഹം കൊണ്ടുപോയി കൊണ്ടുപോയി അവസാനം പെട്ടന്നു പിരിയേണ്ടിവരുന്നു. അങ്ങനെ ഒളിപ്പിച്ചുവെക്കുന്നതിലും എത്രയോ നല്ലതു ആണ് വാക്കുകളിലൂടെ നോക്കിലുടെ പ്രവർത്തിയിലൂടെ പരിചരണങ്ങളിലൂടെ നമ്മുടെ ഉള്ളിലുള്ള സ്നേഹം നാം മറ്റുള്ളവർക്ക് പ്രകടിപ്പിച്ചുകൊണ്ടുക്കുന്നതു. നമ്മുടെ സ്നേഹം ഹൃദയത്തിനുള്ളിൽ വെച്ച് അടച്ചുവെക്കേണ്ടത് അല്ല.
"നമ്മുടെ ചുറ്റുമുള്ളവർക് അത് അർഹിക്കുന്നവർക്ക് സ്നേഹം പ്രകടമായിതാനെ കൊടുക്കാം അങ്ങനെ നമ്മുടെ മനസ്സും നമ്മുടെ ചുറ്റുമുള്ളവരുടെ മനസ്സും നിറയട്ടെ."