==================
Isaiah 55:1,2 :1 അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളോരേ വെള്ളത്തിന്നു വരുവിന്‍: വന്നു വാങ്ങി തിന്നുവിന്‍; നിങ്ങള്‍ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊള്‍വിന്‍.
2 അപ്പമല്ലാത്തതിന്നു ദ്രവ്യവും തൃപ്തിവരുത്താത്തതിന്നു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്നു? എന്റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിന്‍ പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊള്‍വിന്‍. ...
ആഭരണം വരുത്തുന്ന വ്യര്‍ത്ഥസൌന്ദര്യത്തിനു വെണ്ടി ദ്രവ്യം ചിലവഴിക്കുന്നവര്‍ അപ്പമല്ലാത്തതിനും ത്യപ്തിവരുത്താത്തതിനും വേണ്ടിയല്ലേ തങ്ങളുടെ നിക്ഷേപങ്ങള്‍ ചിലവഴിക്കുന്നതു...?
ആഭരണപ്രേമികളോട് ഒരു വിരോധവും ഇല്ല. എന്നാല്‍ ആഭരണപ്രേമത്തെ ന്യായികരിക്കുന്നതിനു തികച്ചും എതിരാണ്. രണ്ടമാതായി, എന്തു പ്രയോചനമാണ് ഇതു കൊണ്ടുള്ളതു എന്ന് ചോദിച്ചാല്‍ ഒരിക്കലും മറുപടി പറയാറില്ല. എന്തെങ്കിലും പ്രയോചനം ഉണ്ടെങ്കില്‍ അത് പങ്ക് വെച്ചാല്‍ മറ്റുള്ളവര്‍ക്കും പ്രയോചനം ആകുമല്ലോ.
ദൈവം സ്യഷ്ടിച്ച (വസ്ത്രം പോലുമില്ലാത്ത) മനുഷനെ കണ്ടിട്ട്, "നല്ലത്" എന്നല്ലെ യഹോവയാം ദൈവം പറഞ്ഞതു..? ആഭരണമോ മറ്റു അലങ്കാരങ്ങളൊ ഒന്നും അവനില്ലായിരുന്നല്ലോ..
വ്യര്‍ത്ഥ സൌന്ദര്യം (എന്തുമാകട്ടെ) വരുത്തുവാനുള്ള പ്രവണത പ്രപഞ്ച മോഹത്തിന്‍റെ ഭാഗമാണ്. അതിനുവേണ്ടി പണവും, സമയവും നഷ്ടപ്പെടുത്തുന്നതില്‍ നിന്ന് ദൈവമക്കള്‍ അകന്നു നില്‍ക്കുന്നതിനല്ലേ ദൈവ പ്രസാദം ലഭിക്കുന്നതു...?