എല്ലാ മൊബൈൽ കമ്പനികളും താരിഫ് ഒരേ രീതിയിലേക്ക് മാറിയിരിക്കുകയാണ്‌. (BSNL ഒഴികെ) - SIMON PALATTY

  • എല്ലാ മൊബൈൽ കമ്പനികളും താരിഫ് ഒരേ രീതിയിലേക്ക് മാറിയിരിക്കുകയാണ്‌. (BSNL ഒഴികെ)


     


    ഐഡിയ വോഡാഫോൺ എയർടെൽ മറ്റുകമ്പ നികൾളും 20,30,50,100,200 എന്നീ റീചാർ ജുകളും വലിയ ഫുൾ ടോക്‌ ടൈം ഓഫറുകളും പിൻ വലിച്ചിരിക്കുന്നു

    വർക്ക് ചെയ്യുന്ന റീചാർജ്ജുകൾ
    35 രൂപ.65 രൂപ.95 രൂപ.കാലാവധി 28 ദിവസം.
    Rs245    84ദിവസം കാലാവധി29 മത്തെ ദിവസം തൊട്ട് ഈ റീചാർജുകളുടെ ബാലൻസ് വർക്ക് ചെയ്യുന്നതല്ല. എന്നാൽ ഒരു മാസ കാലാവധിക്ക് ശേഷം 15 ദിവസം വരെ മാത്രമെ ഇനി ഇൻകമിങ്ങ് ഉണ്ടായിരിക്കയുള്ളു.
    ശേഷം റീചാർജ് ചെയ്യാത്ത പക്ഷം ഇൻകമിങ്ങ് അതായത് ഇങ്ങോട്ടും കോൾ വരുന്നതല്ല.

    റീചാർജ് ചെയ്യുന്ന ഉപഭോക്താവ് ശ്രദ്ധിക്കുക
    ⭕ 35 രൂപക്ക് ലഭിക്കുന്ന ടോക് ടൈം 26 രൂപയാണ്.
    പക്ഷേ 2.5 സെക്കന്റിന് വരുന്നുണ്ട്. അതായത് മിനിറ്റിന് 1 രൂപ 30 പൈസ.
    ⭕ 65 രൂപക്ക് 55 രൂപ  സംസാര മൂല്യം ലഭിക്കും.പക്ഷേ മിനിറ്റിന് 60 പൈസ വെച്ച് ഈടാക്കുന്നതാണ്.
    ⭕ _95 രൂപക്ക് ഇന്നത്തെ ലവലിൽ 95 രൂപയും സംസാര മൂല്യം ലഭിക്കുന്നുണ്ട്. 28 ദിവസം വാലിഡിറ്റി,  കോൾ താരിഫ് മിനിറ്റിന് 30 പൈസയാണ്.
    ⭕_145 രൂപക്ക് 145 രൂപ ടോക്ക് ടൈം ഉണ്ട് 1 GB ഇന്റർ നെറ്റും കൂടെ കിട്ടും.ഈ 145 രൂപക്ക് മുഴുവൻ സംസാര മൂല്യവും മിനിറ്റിന് 30 പൈസ എന്ന രീതിയിൽ 42 ദിവസ കാലാവധി അനുവദിച്ചിരിക്കുന്നത്.
    ⭕245  രൂപ റീചാർജ്ജിൽ 245 രൂപ ടോക്‌ ടൈം,84 ദിവസം വാലിഡിറ്റി, കൂടെ 2 ജി ബി ഇന്റർ നെറ്റും കിട്ടും, കോൾ താരീഫ്‌ 30 പൈസ ഒരു മിനിറ്റിന്‌ എന്നിങ്ങ നെയാണ്‌.
    ഓർക്കുക...സിം വാലിഡിറ്റി അവസാനിച്ചാൽ  പൈസ ബാലൻസ് ഉണ്ടേലും ഉപയോഗിക്കാൻ കഴിയില്ല.വീണ്ടും വാലിഡിറ്റി റീചാർജ്ജ്‌ ചെയ് താൽ നിലവിലുള്ള ബാലൻസ്‌ ഉൾപടെ ഉപയോ ഗ്യസാധ്യമാകുന്നതാണ്

    നിങ്ങളുടെ വീട്ടിൽ കോൾ വരാൻ വേണ്ടി മാത്രം സിം കാർഡ്‌  ഉപ്യോഗിക്കുന്നുണ്ടെങ്കിൽ അതി ലേക്ക്‌ വാലിഡിറ്റി റീചാർജ്ജുകൾ ഇനി നിർബ ന്ദമായിരിക്കും
    വിദേശത്തുള്ളവർ പ്രവാസികൾക്ക്

    വിദേശ രാജ്യങ്ങളിൽ ഉള്ളവർ അവരുടെ സിം ക്യാൻസൽ ആയിപ്പോവാതെ നിലനിർത്താൻ  245 രൂപ റീചാർജ്‌ ചെയ്യുന്നതാവും നല്ലത്‌. 245 നു റീചാർജ്ജ്‌ ചെയ്യുമ്പോൾ മുകളിൽ വിവരിച്ചത്‌ പോലെ 240 ടോക്‌ ടൈം കൂടെ 84 ദിവസം കാലാവധിയും ലഭിക്കും.
    ഈ 84 ദിവസത്തിനു ശേഷം പുറത്തേക്കുള്ള കോളുകൾ കട്ടാവുന്നതും അതിനു 15 ശേഷം ഇൻ കമിംഗ്‌  കാളുകളും (ഇങ്ങോട്ട്‌ വരുന്ന കാളുകൾ) കട്ട്‌ ആവുന്നതും ശേഷം 90 ദിവസം സിം ഗ്രൈസ്‌ പിരിയഡിൽ ആവുന്നതും 90ആം ദിവസത്തിനുശേഷം ഓരോമാസങ്ങളിലും ബാലൻസിൽ നിന്ന് 20 രൂപ ഈടാക്കി സിം കട്ട്‌ ആയി പോവാതെ നില നിൽകുന്നു.( Rs 20×12മാസം =240)
    🛑ശ്രദ്ധിക്കുക
    നമ്പറിൽ പൈസ പിടിക്കുന്ന സർവ്വീസുകൾ ഒന്നും ആക്ടീവായി കിടക്കുന്നില്ല എന്ന് ഉറപ്പ്‌ വരുത്തുക.
    ബാലൻസ്‌ തീരുന്നതിനു മുൻപ്‌ തന്നെ  റീചാർജ്ജ്‌ ചെയ്ത്‌ മാസത്തേക്ക്‌ വേണ്ട 20 രൂപ അക്കൗണ്ടിൽ ഉണ്ട്‌ എന്ന് ഉറപ്പ്‌ വരുത്തുക. ഈ അവസരത്തിൽ ബാലൻസ്‌ ഇല്ലാതെ വന്നാൽ നമ്പർ ക്യാൻസലായി പോവും.
    ഇങ്ങിനെ ചെയ്യുന്ന കണക്ഷൻ നിങ്ങൾ നാട്ടിലേക്ക്‌ വരിക യാണേൽ വരുന്നതിനു മുൻപ്‌ തന്നെ മുകളിൽ പറഞ്ഞ വാലിഡിറ്റി റീചാർജ്ജ്‌ ചെയ്ത്‌ പോരുക (മിനിമം Rs 35)._
    അല്ലെങ്കിൽ എയർപ്പോർട്ടിൽ ഇറങ്ങി സിം ഇട്ടാലും നെറ്റ്‌ വർക്ക്‌ ഉണ്ടാവില്ല.  വിളിക്കാനും സാധിക്കില്ല.

    മറ്റ്‌ എന്ത്‌ സംശയങ്ങൾക്കും കസ്റ്റമർ കെ യർ നമ്പറായ 198ൽ വിളിക്കുക.  (നാട്ടിലുള്ളവരോട്‌ വിളിച്ച്‌ ചോദിക്കാൻ പറയുക)
    NB: മുകളിൽ വിവരിച്ച വിവരങ്ങളിൽ മാറ്റം വരുത്താനുള്ള അധികാരം അതാത്‌ നെറ്റ്‌ വർക്ക്‌ കമ്പനികളിൽ  നിക്ഷിപ്തമാണ്‌.
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346