POST : SIMON PALATTY JOHN.
UPI ( യൂണിഫൈഡ് പേമെന്റ് ഇന്റർഫെയ്സ്) ആപ്ലിക്കേഷൻ മുഖാന്തിരം പണമിടപാടുകൾ നടത്തുന്നവരെ ലക്ഷ്യമിട്ട് പുതിയതരം തട്ടിപ്പ്. ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്നും പണം തട്ടുന്നതിനായി തട്ടിപ്പുകാർ മൊബൈൽ ഫോണിലേക്ക് അയക്കുന്ന മെസേജുകള്‍ മറ്റൊരു നമ്പരിലേക്ക് അയക്കാൻ നിർദ്ദേശിക്കുന്നതിനനുസരിച്ച് മെസേജ് ഫോർവേർഡ് ചെയ്യുന്നവരുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി.
ഉപഭോക്താവ് മെസേജ് അയച്ചു കഴിഞ്ഞാൽ അയാളുടെ മൊബൈൽ നമ്പരുമായി ലിങ്ക് ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തപ്പെടുകയും തുടർന്ന് ഡെബിറ്റ് കാർഡിൻ്റെ വിവരങ്ങളും ഉപഭോക്താവിൻ്റെ ഫോണിൽ ലഭിക്കുന്ന ഒടിപി യും തട്ടിപ്പുകാർ ചോദിച്ചറിയുകയും ചെയ്യും. തുടർന്ന് ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിലെ മുഴുവൻ നിക്ഷേപവും തട്ടിപ്പുകാർ തട്ടിയെടുക്കുന്നതാണ് രീതി.
സംസ്ഥാനത്ത് ഇത്തരത്തിൽ 10 ഓളം കേസുകളിലായി 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സാഹചര്യത്തിൽ കേരളാ പോലീസ് സൈബർ ഡോമിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുകയാണ്. ഇത്തരം തട്ടിപ്പിനെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. MPIN, OTP, ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, SMS എന്നിവ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
തങ്ങൾ തട്ടിപ്പ് ഇരയായെന്ന് ബോധ്യപ്പെട്ടാൽ ഉടൻ തന്നെ ഏറ്റവും വേഗത്തിൽ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഫ്രീസ് ചെയ്യുകയാണ് വേണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയും എം -പിൻ നമ്പർ മാറ്റുകയും വേണം.