ഒരു കുടുംബജീവിതം എന്ന് പറയുന്നത് കൂടുമ്പോൾ ഇമ്പം ഉള്ളത് ആക്കണം കുടുംബം എന്ന് പറയുന്നത്. വിവാഹം എന്ന് പറയുന്നതിലൂടെ അന്ന് ഒരു കുടുബം ഉണ്ടാകുന്നതു. രണ്ടു വ്യത്യസ്‍ത സാഹചര്യത്തിൽ വളരുന്നു അതും രണ്ടു വ്യത്യസ്ത വീടുകളിൽ വളരുന്നു. ഇങ്ങനെ വളർന്നു വരുമ്പോൾ രണ്ടു പേർക്കും രണ്ടു സ്വഭാവങ്ങൾ അന്ന് ഉള്ളത് അത് പരസ്പരം അറിഞ്ഞു അതുമായി പൊരുത്തപ്പെട്ടു പോകുമ്പോൾ അന്ന് ഒരു നല്ല കുടുംബജീവിതം നമുക്ക് കൈവരിക്കാൻ പറ്റുക. ഒരു കാലഘട്ടം വരെ നമ്മൾ തനിച്ചു നടന്നു. എന്നാൽ ഒരു കൂടു നമുക്ക് വേണം എന്ന് തോന്നുമ്പോൾ നമ്മൾ എത്തിച്ചേരുന്നത് ഒരു കുടുംബജീവിതത്തിലേക്കു അന്ന്. ആ ഒരു സമയം നമ്മൾ കൃത്യമായി നമ്മൾ തന്നെ തിരഞ്ഞു എടുക്കേണ്ടത് അന്ന്. നമ്മൾ ജീവിക്കുന്നത് നമ്മുടെ കൂടെ ജീവിക്കാൻ വന്ന നമ്മുടെ തുണയുടെ കൂടെ അന്ന്. അത് കൊണ്ട് ആ തിരഞ്ഞു എടുക്കുന്നത് നമ്മുടെ ജിവിതത്തിലെ ഒരു വഴിത്തിരിവ് അന്ന്. അത് അനുസരിച്ചു വേണം നമ്മൾ ഓരോ തീരുമാനങ്ങളും എടുക്കുവാൻ. എന്ന് ഓർക്കുക.
സ്നേഹവും പരസ്പരവിശ്വാസവും ഒക്കെ ബന്ധങ്ങള്‍ക്ക് കരുത്തുപകരാന്‍ സഹായിക്കുമെങ്കിലും ബന്ധങ്ങളുടെ ആണിക്കല്ല് പരസ്പരബഹുമാനം ആണ്. വ്യത്യസ്തമായ ഇഷ്ടങ്ങളും താൽപര്യങ്ങളും ഒക്കെ അംഗീകരിക്കാന്‍ ഈ ബഹുമാനം സഹായിക്കും. ബന്ധങ്ങളില്‍ രണ്ടുപേര്‍ക്കും തുല്യപ്രാധാന്യം ലഭിക്കുന്നതിനും പരസ്പരബഹുമാനം ഇടയാക്കും.
ബന്ധങ്ങളിലെ പല പ്രശ്നങ്ങളും പലരും കൃത്യമായി തുറന്ന് പറയാറില്ല. അതിങ്ങനെ കൂടി വച്ച് മനസ്സ് ഒരു പ്രഷർ കുക്കർ പോലെയാകുമ്പോൾ അറിയാതെ പൊട്ടിത്തെറിക്കും. ഈ പൊട്ടിത്തെറികളിൽ പലപ്പോഴും മറ്റുള്ളവരെ വേദനിപ്പിക്കന്ന കാര്യം പറഞ്ഞു എന്നുംവരാം. ഒപ്പം ദേഷ്യം കൊണ്ടും വിഷമം കൊണ്ടും നമ്മൾ ഉദ്ദേശിക്കാത്ത കാര്യങ്ങൾ പറഞ്ഞു കാര്യങ്ങൾ വഷളാക്കിയെന്നും വരം. ഇതിനു ഒന്നും ഇടവരുത്താതെ ആ സമയത്തു തുറന്ന് പറഞ്ഞു അതിനു അവിടെ തന്നെ കുഴിച്ചുമൂടുക. സ്നേഹപൂര്വ്വം പറയുക.
തെറ്റുകള്‍ സംഭവിക്കാത്തവരായി ആരും തന്നെയില്ല. എന്നാല്‍ ആ തെറ്റുകള്‍ മറ്റൊരാള്‍ക്ക് സംഭവിക്കുമ്പോള്‍.ക്ഷമിക്കാന്‍ എത്ര പേര്‍ മനസ്സ് കാണിക്കും? ചില സാഹചര്യങ്ങളില്‍ ക്ഷമിക്കുക അത്ര എളുപ്പം ആവില്ല. നിര്‍ബന്ധിച്ചു മനസ്സിനെ പാകപ്പെടുത്തേണ്ടതായും ഇല്ല. എന്നാല്‍ ക്ഷമിക്കാനായി തയ്യാറാകുന്നതു പോലും ബന്ധങ്ങളുടെ ഊഷ്മളത വര്‍ധിപ്പിക്കും.