വെറുതെ. - SIMON PALATTY

  • വെറുതെ.


    Written by,
    Bony M. Sunny.......


    "വെറുതെ...... " 
    ഓർമ്മകളുടെ ഭൂതകാലം തന്റെ ചിന്തകളെ ഭ്രാന്ത്‌ പിടിപ്പിക്കുന്നതായി അവൾക്ക് തോന്നി. പുറത്ത് പെയ്യുന്ന ചാറ്റൽ മഴയിൽ തന്റെ ഭ്രാന്തൻ ചിന്തകൾ ഒരു കാറ്റായി മാറിയിരുന്നെങ്കിൽ എന്ന് വെറുതെ അവൾ ആഗ്രഹിച്ചു. രാത്രിയുടെ യാമങ്ങളിൽ ഘടികാര സൂചി കറങ്ങുന്നതും നോക്കി നിദ്ര ഇല്ലാത്ത അവളുടെ മിഴികൾ ഇരുട്ടിൽ പരതുകയാണ്. ഒരിക്കലും തിരിച്ചു വരാത്ത ഇന്നലെകളെ പ്രണയിച്ചവൾ...
    തിരക്കുപിടിച്ച ആ നഗരത്തിലെ മുറിയിൽ "വോളിനി "യുടെ രൂക്ഷമായ ഗന്ധം നിറഞ്ഞിരുന്നു. എങ്കിലും പകൽ വെളിച്ചത്തിൽ ചിരിക്കാനായ്, അവൾ രാത്രി മുഴുവൻ കരഞ്ഞു തീർത്തത് ഇന്നും ഒരു രഹസ്യമാണ്. "എനിക്ക് ഒരു ഐസ്ക്രീം വേണം ". "രാത്രി 11 മണിക്കോ? ". "അതെ ". അവളുടെ വാശിയിൽ അവർ ഇരുവരും പുറത്തേക്ക് ഇറങ്ങി നടന്നു. വെറുമൊരു ഐസ്ക്രീം എന്നതിനേക്കാൾ, ഇന്നലെകളിൽ എവിടെയോ മറന്നുവെച്ച മനസ്സിന്റെ ആഹ്രഹങ്ങളിൽ ഒന്നായിരുന്നു അത്, നിലാവുള്ള രാത്രിയിൽ വെറുതെ ഇങ്ങനെ നടക്കുന്നത്... ശരീര വേദനയേക്കാൾ മനസ്സിന്റെ വേദനയിൽ സ്വയം ഇല്ലാതാവാൻ ശ്രമിച്ച അവളുടെ മറ്റൊരു പുതിയ ജന്മം ആണ് തന്റെ കൂടെ നടക്കുന്നത് എന്ന് അയാളോട് പറയണമെന്ന് അവൾക്കുണ്ടായിരുന്നു... എന്നിട്ടും പറയാൻ അവൾക്ക് സാധിച്ചില്ല...!
    രാത്രിയിലും വെളിച്ചമുണ്ടാക്കി തന്റെ റൂമേററ്സിന്റെ ഉറക്കം കളയുന്ന, തിന്നാൻ മാത്രം അറിയാവുന്ന, ഒരു പഴയ മരകേറി പെണ്ണ്..... സംസാരിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവളും , അവളുടെ പൊട്ടത്തരങ്ങളെ സ്നേഹിക്കുന്ന നല്ല കൂട്ടുകാരും.... സൗഹൃദത്തിലെ വിശുദ്ധി.........
    ഇന്ന് ഒറ്റപ്പെടലിന്റെ സങ്കടം അവളെ കാർന്ന് തിന്നാൻ തുടങ്ങിയിരിക്കുന്നു.......... ഏകാന്തതയിൽ ഇന്നും അവൾ വെറുത...
    "നിന്റെ കഥകൾ കേൾക്കനോ, പൊട്ടത്തരങ്ങൾ ആസ്വദിക്കാനോ ആരും ഇല്ല എന്ന നിന്റെ പരാതി ഇനി വേണ്ട. ഞാൻ ഇല്ലേ ഇവിടെ... തല്ക്കാലം ഞാൻ കേൾക്കാം... " ആ മറുപടിയിൽ നിറച്ചാർത്തുള്ള നാളുകൾ... ഒരു സ്വപ്നം എന്നതിനേക്കളുമപ്പുറം യാഥാർഥ്യം ആയി തീർന്നത് അവൾ പോലും അറിയാതെയാണ്....
    ആവി പറക്കുന്ന മസാലദോശയെയും, കൊതിതീരാത്ത യാത്രകളെയും അവൾ വീണ്ടും പ്രണയിച്ചു തുടങ്ങി.. കണ്ടുമടുത്ത സിനിമകൾ അവൾ വീണ്ടും കാണാൻ തുടങ്ങി... പുതിയ സൗഹൃദങ്ങൾ..
    കരഞ്ഞുകലങ്ങിയ മനസ് ഇപ്പോൾ ശാന്തമാണ്... പരാതിയും പരിഭവങ്ങളും തന്നിലേക്ക് തന്നെ കുഴിച്ചു മൂടിയിരുന്നവൾ, അത് ഇന്ന് മറ്റൊരാളുമായി പങ്കുവെക്കണമെങ്കിൽ അത്രമേൽ അവൾ "അയാളെ " സ്നേഹിച്ചിരിക്കണം. ഒരുപക്ഷെ അവളെക്കാൾ അധികമായി.....
    ചിരിക്കാൻ മറന്ന അവൾ മനസ്തുറന്നു ചിരിക്കാൻ തുടങ്ങിയിരിക്കുന്നു. അവളിൽ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു.... ഇന്നോളം പെയ്തിറങ്ങിയ സങ്കടങ്ങൾ ആ സ്നേഹമഴയിൽ ഇല്ലാതായി...
    എന്നിട്ടും ഇന്നവൾ കരയുകയാണ്...ലോകം ഉറങ്ങുമ്പോൾ അവളുടെ മെത്തയിൽ ഇറ്റിറ്റു വീഴുന്ന കണ്ണുനീർ തുള്ളികൾ..... പെയ്തൊഴിഞ്ഞ സങ്കടങ്ങൾ വീണ്ടും ഒരു മഹാസമുദ്രമായി മാറിയിരിക്കുന്നു... വെറുതെ എന്തിനായിരുന്നു എല്ലാം...
    ചില കീടങ്ങളെ കാണാറില്ലേ? മറ്റുള്ളവർക്ക് ശല്യമായി അവരെ വെറുപ്പിക്കുന്ന കീടങ്ങൾ. പക്ഷെ കീടങ്ങൾക്കും കാണില്ലേ സങ്കടങ്ങൾ.ആര് മനസ്സിലാക്കാൻ അതൊക്കെ... ഇങ്ങനെയുള്ള ഭ്രാന്തൻ ചിന്താഗതികൾ അവളിൽ നിറഞ്ഞുകൊണ്ടിരുന്നു...
    "അവസാനമായി ഒന്നുമാത്രം...ഇനി ഒരു വസന്തകാലം നമുക്കായി ഉണ്ടാകുമോ...ഒരു നോക്ക് തമ്മിൽ കാണാനാവുമോ..." അവളുടെ ആ ചോദ്യങ്ങൾ ഒരുപാട് വ്യാകുലതകൾ നിറഞ്ഞതായിരുന്നു... ഇന്നു അവളുടെ മനസ്സും ഒരു ചോദ്യചിഹ്നമാണ്....
    അടിവര ഇടുന്നതിനു മുമ്പ്...
    "കഥാനായകൻ" മിഥ്യയാവാം... മരീചികയാവാം...
    സങ്കടങ്ങൾ കുന്നുകൂടുമ്പോൾ അവൾ ആ പഴയ പുസ്തകകെട്ടിലെ ഡയറി പൊടി തട്ടിയെടുക്കും.. ആരോടും പറയാത്ത സങ്കടങ്ങൾ ആ ഡയറി കണ്ടു... ഇന്ന് ഇരുട്ടിൽ വെറുതെ ആ പഴയ അക്ഷരങ്ങളെ അവൾ തിരയുകയാണ്... എന്നോ ദഹിപ്പിച്ച ആ ഓർമ്മകളെ...
    പിന്നീട് അവൾ അക്ഷരങ്ങളെ സ്നേഹിച്ചിട്ടില്ല.. ആരെയും.... !
    വെറുതെ ഈ മോഹങ്ങൾ
    എന്നറിയുമ്പോഴും
    വെറുതെ മോഹിക്കുവാൻ
    മോഹം....... 
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346