പെൻസിലിന്റെ വേദന. - SIMON PALATTY

  • പെൻസിലിന്റെ വേദന.



    ഒരു പെൻസിൽ ഫാക്ടറി ഉടമയ്ക്ക് ഒരു പ്രത്യേക സ്വഭാവം ഉണ്ടായിരുന്നു.. പെൻസിലുകൾ നിർമ്മിച്ച് മാർക്കറ്റിലേക്ക് അയയ്ക്കുന്നതിനു മുമ്പ് അദ്ദേഹം അതിൽ നിന്നൊരു പെൻസിൽ എടുക്കും, എന്നിട്ട് അതിനോട് സംസാരിക്കും.

    “നീ എന്റെ കുഞ്ഞാണ്. ഇന്നു മുതൽ നീ മറ്റുള്ളവരുടെ കൈയ്യിലേക്ക് പോകുന്നു. അതുകൊണ്ട് രണ്ടു കാര്യങ്ങൾ നിനക്ക് ഞാൻ പറഞ്ഞു തരാം. മറക്കരുത്.”

    “#ഒന്ന്, ആരുടെയെങ്കിലും കൈയ്യിൽ ഇരിക്കുമ്പോൽ മാത്രമേ നിനക്ക് വിലയുള്ളു. വെറുതെ മേശയ്ക്കകത്തിരുന്നാൽ നിന്റെ ജന്മം പാഴാകും.”

    “#രണ്ട്, നിന്നെ വാങ്ങുന്നവൻ ഇടയ്ക്കിടയ്ക്ക് മൂർച്ചയുള്ള ബ്ലേഡുകൊണ്ട് ചെത്തും, അത് നിനക്ക് വേദനയുളവാക്കും. പക്ഷെ, നീ എതിർക്കരുത്, കരയരുത്, സഹിക്കണം. നിന്നെ കുറേകൂടി ഉപയോഗിക്കാനാണ് അദ്ദേഹം അങ്ങിനെ ചെയ്യുന്നത് നിന്നെ ഉപദ്രവിക്കുവാനല്ല.”

    പെൻസിലിനോടുള്ള ഈ ഉപദേശം നമുക്കും ബാധകമാണ്. ദൈവം എന്ന യജമാനന്റെ കൈയ്യിലെ ഉപകരണമായാലേ നമുക്ക് വിലയും നിലയും ഉള്ളൂ. വെറുതെ ജനിച്ച്, ഉണ്ട്, ഉറങ്ങി, മരിച്ചു – അങ്ങനെയായാൽ എന്തു കാര്യം ? അതുകൊണ്ട് ദൈവത്തിന്റെ കൈയ്യിലെ ഉപകരണമാകുക. ആ തൃക്കൈയിൽ ഇരിക്കുമ്പോൾ ചിലപ്പോൾ നമുക്ക് വേദനാജനകമെന്നു തോന്നിക്കുന്ന അനുഭവങ്ങൾ ഉണ്ടാകാം. അത് നമ്മെ കുടുതൽ നന്നായി ഉപയോഗിക്കുന്നതിനു വേണ്ടി ദൈവം ചെത്തി വെടിപ്പാക്കി, മിനുക്കി കൂർമ്മിപ്പിക്കുന്നതാണ്. അതും സസന്തോഷം സ്വീകരിക്കുക. നല്ലൊരു നാളെ നമുക്കായി ദൈവം ഒരുക്കുകയാണെന്ന് മനസ്സിലാക്കുക. അതിന്റേതാണ് ഈ വേദനകൾ.

    ദൈവപ്രസാദത്തിനൊത്തു ജീവിച്ചിട്ടും, മറ്റുള്ളവരെക്കാൾ അധികം വേദനകൾ തനിക്ക് ജീവിതത്തിൽ വന്നു ഭവിക്കുന്നു എന്നോർത്ത് ദുഃഖിക്കുന്ന ദൈവപൈതലേ\വായനക്കാരാ, ദൈവഹിതത്തിനായി തന്നെത്തന്നെ ദൈവകരങ്ങളിൽ ഏല്പിച്ചുകൊടുത്ത് ധൈര്യത്തോടിരിക്കുക. തക്കസമയത്തു ദൈവം നിങ്ങൾക്കായ് കരുതിക്കൊള്ളും.

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ !


  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346