Simon P John.
അങ്ങനെ ഇതാ ആ കത്തുയിരുന്ന സമയം വന്നുഇരികുന്നു ഇങ്ങനെ പറയുമ്പോൾ നിങ്ങള്ക്ക് ഒന്നും പിടികിട്ടിയില്ല എന്ന് എനിക്ക് മനസിലായി. വേറെ ഒന്നും അല്ല ഞാൻ ഒരു പ്രവാസി ആയതുകൊണ്ട് പറഞ്ഞു എന്ന് ഉള്ളു. ഒരു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം കാത്തുകിട്ടിയ ഈ ലീവ് നു നാട്ടിലേക്കു പോകാൻ ഇരിക്കുന്ന ഈ സമയം. എല്ലാ വിഷമങ്ങളും താത്കാലികമായ മറന്നു. ഒരു സന്തോഷം എന്ത് തന്നെ പറയണം എന്ന് എനിക്ക് അറിയില്ല കാരണം അത്രമാത്രം സന്തോഷത്തിൽ അന്ന് ഞാൻ. എന്നെ പോലെ തന്നെ ഇങ്ങനെ വീട്ടുകാരെയും ചർച്ചക്കാരെയും എല്ലാം വിട്ടു ഇങ്ങനെ തനിയെ ഒരു പ്രവാസി ആയി ജീവിക്കുമ്പോൾ ഇങ്ങനെ നാട്ടിലേക്കു പോകുമ്പോൾ ഉള്ള ആ സന്തോഷം ആർക്കും പറഞ്ഞു അറിയിക്കാൻ പറ്റുന്നതുമല്ല. ആർക്കും ഇങ്ങനെ ജീവിക്കാൻ ഇഷ്ട്ടം ആയതുകൊണ്ട് ഒന്നുമല്ല പലരീതിയിൽ ഉള്ള പ്രശനങ്ങൾ കൊണ്ട് ഇവിടെ വന്നു പിന്നെ നാട്ടിലെ പോകാൻ പറ്റാതെ ആയിപോയവരുണ്. ഇവിടെ ഉള്ളവര് ഒരു വര്ഷം എങ്ങനെ ജീവിക്കുന്നു എന്ന് അവർക്കു മാത്രം അന്ന് അറിയുന്നത്. പല സങ്കടങ്ങൾ ഒകെ ആയി അവര് കഴിച്ചു കൂട്ടുന്നു. പ്രവാസം ജീവിതം സത്യത്തിൽ ഒരു ജയിൽ ജീവിതം തന്നെ. ഒരു പ്രവാസിക്കും അവൻ കിടക്കുന്ന ആ കട്ടിലും അവന്റെ ഫോൺ ഒക്കെയാണ് അവന്റെ ലോകം. അതുകൊണ്ടു അങ്ങനെ അവൻ ജീവിച്ചു അങ്ങ് പോകുന്ന്. ആ ജയിൽ ജീവിതത്തിന്റെ ഒരു പരോൾ എന്ന് പറയുന്നത് പോലെ തന്നെയാണ് ഈ ലീവ് ഒകെ. എന്ത് ആയാലും ഇങ്ങനെ കിട്ടുന്നത് ഒരു രസമാണ്. ഒരു ഗൾഫ്കാരൻ എന്നപോലെ നാട്ടിൽ പോകാം. ഞങ്ങളെ പോലെ ഉള്ളവർക്ക് ഏറ്റവും കൂടുതൽ സന്തോഷം കിട്ടുന്ന ഒരു സ്ഥലം ഉണ്ട് വേറെ ഒന്നും അല്ല ഫ്ലൈറ്റ് കൊച്ചിൻ എയർപോർട്ട്ന്റെ മുകളിൽ വരുമ്പോൾ അതിൽ വിളിച്ചു പറയുന്നത് കേൾകാം കുറച്ചു സമയത്തിന് ഉള്ളിൽ നമ്മൾ എയർപോർട്ടിൽ എത്തും എന്ന് പറഞ്ഞു ഫ്ലൈറ്റിന്റെ വിന്ഡോ യിൽ കൂടി പുറത്തേക്കു നോക്കുമ്പോൾ ഉള്ള ആ സന്തോഷം അത് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒന്ന് തന്നെ അന്ന്. ഇങ്ങനെ ഒന്നും തോന്നാത്ത ഒറ്റ ഒരു പ്രവാസി പോലും ഉണ്ടാക്കില്ല. എല്ലാവരും സ്വന്തം നാടിനെ സ്നേഹിക്കുന്നവര്. അങ്ങനെ ഞാനും എന്റെ സ്വന്തം നാട്ടിലേക്ക് പോകുന്നു എങ്ങനെ പറയണം എന്ന് അറിയില്ല അത്ര മാത്രം സന്തോഷത്തിൽ അന്ന്. എല്ലാം ദൈവത്തിന്റെ കരങ്ങളിൽ ഏൽപിച്ചു അങ്ങ് പോകുകയാണ്. പ്രവാസ ജീവിതത്തിനു കുറച്ചു വിശ്രമം നൽകി സ്വന്തം നാട്ടിലെ സന്തോഷം കണ്ടും അനുഭവിച്ചും അറിയാൻ പോകുന്നു. പലതും കൂടിയും കുറിച്ചും ഒക്കെയായി അന്ന് ഈ യാത്ര. അങ്ങനെ കുറച്ചു ദിവസത്തേക്ക് എന്റെ നാട്ടിൽ നിൽക്കുന്നതിനു. എന്റെ യാത്ര തുടങ്ങുന്നു.