യാത്ര
ഇഷ്ടപ്പെടുന്നവരില്‍ ഏറെയും ഡ്രൈവിംഗും ഇഷ്ടപ്പെടുന്നവരായിരിക്കും. പൊതുഗതാഗതത്തെ
ആശ്രയിക്കാതെ ഇത്തരം യാത്രകള്‍ സ്വന്തം വാഹനത്തിലാക്കാന്‍ ഇഷ്ടപ്പെടുന്നവരാകും
ഏറെയും. വിദേശ രാജ്യങ്ങളില്‍ പോയാലും ഇത്തരത്തില്‍ യാത്ര ചെയ്യുന്നതിനാകും
ഏറെപേരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ പല വിദേശ രാജ്യങ്ങളിലും അവിടുത്തെ ഡ്രൈവിംഗ്
ലൈസന്‍സ് വാഹനം ഓടിക്കുന്നതിന് ആവശ്യമായുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ്
ഉപയോഗിച്ച് വാഹനം ഓടിക്കാവുന്ന രാജ്യങ്ങളും ഏറെയാണ്. അമേരിക്കന്‍ ഐക്യനാടുകള്‍
മുതല്‍ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ്
ഉപയോഗിച്ചും നിങ്ങള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ സാധിക്കും. അത്തരത്തില്‍ ഇന്ത്യന്‍
ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ സാധിക്കുന്ന 21 രാജ്യങ്ങള്‍ ഇതാ..
ജര്‍മ്മനി
ജര്‍മ്മനിയില്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ആറ് മാസം
വരെ വാഹനം ഓടിക്കാം. എന്നാല്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഇംഗ്ലീഷ്
അല്ലെങ്കില്‍ ജര്‍മന്‍ കോപ്പിയായിരിക്കണം കൈയില്‍ ഉണ്ടായിരിക്കേണ്ടത്.
യുണൈറ്റഡ്
കിംഗ്ഡം
യുണൈറ്റഡ് കിംഗ്ഡത്തില്‍ ഒരു വര്‍ഷം വരെ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ്
ഉപയോഗിച്ച് വാഹനം ഓടിക്കാം. സ്‌കോട്ട്‌ലന്‍ഡ്, ഇംഗ്ലണ്ട്,
വേല്‍സ് എന്നിവിടങ്ങളിലും വാഹനം ഓടിക്കാം.
ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് മൂന്ന്
മാസം വാഹനം ഓടിക്കാം. ഇംഗ്ലീഷ് ഭാഷയിലായിരിക്കണം ഡ്രൈവിംഗ് ലൈസന്‍സ് എന്നുമാത്രം.
കൂടാതെ, ഇന്ത്യയിലെ ഡ്രൈവിംഗിന് സമാനമായി ഓസ്ട്രേലിയയിലും
റോഡിന്റെ ഇടതുവശത്തുകൂടിയാണ് ഡ്രൈവിംഗ്.
ന്യൂസിലാന്‍ഡ്
ന്യൂസിലന്‍ഡില്‍ എത്തുന്നവര്‍ക്ക് അതത് രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ്
ഉപയോഗിച്ച് ഒരു വര്‍ഷം വരെ വാഹനം ഓടിക്കാം.
സ്വിറ്റ്‌സര്‍ലന്‍ഡ്
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച്
ഒരു വര്‍ഷം വരെ വാഹനം ഓടിക്കാം. വാഹനം വാടകയ്ക്ക് എടുത്ത് ഓടിക്കുന്നതിനും
അനുമതിയുണ്ട്. ഡ്രൈവിംഗ് ലൈസന്‍സിന്റെ ഇംഗ്ലീഷ് കോപ്പിയായിരിക്കണം
കൈയിലുണ്ടാകേണ്ടത് എന്നുമാത്രം.
സൗത്ത് കൊറിയ
സൗത്ത് കൊറിയയിലും ഒരു വര്‍ഷംവരെ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ്
ഉപയോഗിച്ച് വാഹനം ഓടിക്കാം. ഇംഗ്ലീഷിലുള്ള ഡ്രൈവിംഗ് ലൈസന്‍സ് ആയിരിക്കണമെന്ന്
മാത്രം.
സ്വീഡന്‍
സ്വീഡനില്‍ വാഹനം ഓടിക്കണമെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇംഗ്ലീഷിലോ,
സ്വീഡ്വിഷിലോ, ജെര്‍മ്മനിലോ, ഫ്രഞ്ചിലോ, നോര്‍വീജിയനിലോ ആയിരിക്കണമെന്ന് മാത്രം.
സിങ്കപ്പൂര്‍
സിങ്കപ്പൂരില്‍ ഒരു വര്‍ഷംവരെ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ്
ഉപയോഗിച്ച് വാഹനം ഓടിക്കാം.
ഹോങ്കോംഗ്
ഹോങ്കോംഗില്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം
വരെ വാഹനം ഓടിക്കാം.
മലേഷ്യ
മലേഷ്യയില്‍ വാഹനം ഓടിക്കണമെങ്കില്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ്
ഇംഗ്ലീഷിലോ മലേയ് ഭാഷയിലോ ആയിരിക്കണം. ലൈസന്‍സ് മലേഷ്യയിലെ ഇന്ത്യന്‍ എംബസി
പരിശോധിക്കേണ്ടതുമുണ്ട്.
യുണൈറ്റഡ്
സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയില്‍ വാഹനം ഓടിക്കുന്നതിന്
ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇംഗ്ലീഷിലായിരിക്കണം. ഒരു വര്‍ഷം വരെ ഇന്ത്യന്‍
ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം.
ഫ്രാന്‍സ്
ഫ്രാന്‍സില്‍ ഒരു വര്‍ഷംവരെ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ്
ഉപയോഗിച്ച് വാഹനം ഓടിക്കാം. എന്നാല്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഫ്രഞ്ച്
ഭാഷയിലേക്ക് ട്രാന്‍സിലേറ്റ് ചെയ്തത് ആയിരിക്കണം.
സ്‌പെയിന്‍
സ്‌പെയിനിലും ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം
ഓടിക്കാം. വാഹനം റെന്റിന് എടുക്കാനും സാധിക്കും.
ഭൂട്ടാന്‍
ഭൂട്ടാനിലും ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം
ഓടിക്കാന്‍ സാധിക്കും.
ഫിന്‍ലന്‍ഡ്
ഫിന്‍ലന്‍ഡില്‍ ഒരു വര്‍ഷംവരെ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ്
ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ സാധിക്കും. എന്നാല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.
മൗറീഷ്യസ്
മൗറീഷ്യസില്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം
ഓടിക്കാവുന്നത് ഒരു ദിവസം മാത്രമാണ്.
ഇറ്റലി
ഇറ്റലിയില്‍ ഇന്ത്യന്‍ ഡ്രൈവിംദ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം
ഓടിക്കാം. എന്നാല്‍ അത് ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റിന് ഒപ്പമായിരിക്കണം.
അയര്‍ലന്‍ഡ്
യൂറോപ്യന്‍ യൂണിയനില്‍ അല്ലെങ്കില്‍ ഇഇഎയുടെ ഭാഗമായുള്ള
രാജ്യങ്ങളുടെ ലൈസന്‍സ് ഉപയോഗിച്ച് അയര്‍ലന്‍ഡില്‍ വാഹനം ഓടിക്കാം.
നോര്‍വേ
നോര്‍വേയില്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് മൂന്നു മാസം
വരെ വാഹനം ഓടിക്കാം.
ഐസ്‌ലാന്‍ഡ്
ഐസ്‌ലാന്‍ഡില്‍ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം
ഓടിക്കാം. ഇംഗ്ലീഷിലുള്ള ഡ്രൈവിംഗ് ലൈസന്‍സ് ആയിരിക്കണമെന്ന് മാത്രം.
കാനഡ
കാനഡയിലും ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം
ഓടിക്കാം. രണ്ട് മാസം വരെയാണ് ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം
ഓടിക്കാവുന്നത്.