SIMON PALATTY

Simon Palatty John

I am a Writer

SIMON P JOHN

SIMON IS A TECH ENTHUSIAST FROM KERALA, WHO LOVES TO LEARN AND TRY NEW THINGS. HERE WITH HIS BLOG HE'S EDUCATING PEOPLE ON HEALTH TIPS AND RELEVANT NEWS ARTICLES BASED ON KERALA. HE ENVISIONS HIMSELF ACCOMPLISHING HIS DREAMS RATHER THAN CHASING THEM. HE BELIEVES IN THESE POWERFUL LINES ....... “YOUR DREAM IS YOUR SIGNATURE” HE ALSO HOSTS LIVE STREAMING IN https://palattylive.blogspot.com,WHERE YOU CAN WATCH INTERESTING VIDEOS ON VARIOUS GENRE. FROM NOW ON https://simonpalatty.blogspot.com WOULD BE MY SPACE WHERE I SHARE WITH YOU THE SIMPLE THINGS IN WORLD ! DO CHECK IT OUT GUYS!

  • KEEZHVAIPUR,MALLAPPALLY..
  • +91 ----------
  • simonpalatty@hotmail.com
  • https://www.simonpalatty.blogspot.com
Me

My Professional Skills

❤️FOR NOTHING WILL BE IMPOSSIBLE WITH GOD❤️

"My Dream Is My Signature."

"എന്റെ സ്വപ്‍നങ്ങളിലേക്കുള്ള ഒരു യാത്രയാണ് ഇത്. എന്റെ സ്വപ്‍നമെന്നത് എന്റെ കൈ ഒപ്പ് അന്ന് ."

Creative Designing 90%
Blogger 90%
Developer 95%
Mentoring and Motivation 95%

||Indian passport renewal in Kuwait. CLICK HERE.|| ||Kerala Pet-G Card License. CLICK HERE.|| ||K-Smart(Everythings In One Click) CLICK HERE.|| Pan Card Applying . CLICK HERE.|| || Veettile Sabha Yogam on sunday at 08:00am to 12:30pm in our POWERVISION TV (TV and YOUTUBE)|| Friday Worship in Kuwaiit( New india church of God kuwait) at 09:30 am In Abbasiya Hall||

WEBCAST

CORONA VIRUS UPDATION

VIDEO'S

WHATSAPP

JUST TOUCH

APPLICATION

0
completed project
0
design award
0
facebook like
0
current projects
  • ഒടുവിൽ ശാസ്ത്രം സമ്മതിച്ചു; ബൈബിൾ പറഞ്ഞത് സത്യം; മനുഷ്യനെ സൃഷ്ടിച്ചത് മണ്ണിൽനിന്നു തന്നെ


    മനുഷ്യനെ സൃഷ്ടിക്കാൻ ദൈവം പരിണാമപ്രകിയ ഉപയോഗിച്ചോ? ജീവികൾ പരിണമിച്ചാണോ മനുഷ്യൻ ഉണ്ടായത്‌? ബാകടീരിയ പരിണമിച്ച് മത്സ്യമാകുന്നതിനും അവ പിന്നീട്‌ ഉരഗങ്ങളും സസ്‌തനികളും ആകുന്നതിനും അങ്ങനെ അവസാനം ആൾക്കുരങ്ങുകളുടെ ഒരു വർഗം മനുഷ്യനായി മാറുന്നതിനും ദൈവം ഇടയാക്കിയോ? തങ്ങൾ പരിണാമത്തിലും ബൈബിളിലും വിശ്വസിക്കുന്നുവെന്ന് ചില ശാസ്‌ത്രജ്ഞരും മതനേതാക്കളും അവകാശപ്പെടുന്നു. ഉല്‌പത്തി എന്ന ബൈബിൾപുസ്‌തകം ഒരു കഥയാണെന്നാണ്‌ അവരുടെ പക്ഷം. എന്നാൽ, അതിനെല്ലാം ഇതാ ഉത്തരം കിട്ടിയിരിക്കുന്നു.

    മനുഷ്യന്റെ ഉൽഭവത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. ആ അന്വേഷണങ്ങൾക്ക് ഇപ്പോൾ ഒരു ഉത്തരമായിരിക്കുന്നു എന്നുവേണം കരുതാൻ. ഇറാക്കിലെ പശ്ചിമ ബാഗ്ദാദ് പ്രദേശങ്ങളിൽ ഗവേഷണം നടത്തുകയായിരുന്ന ഒരു സംഘം നരവംശ ശാസ്ത്രജ്ഞരാണ് 2017 ഒക്ടോബർ ആദ്യവാരം ജീവന്റെ രഹസ്യത്തിലേയ്ക്ക് വെളിച്ചം വീശുന്ന ആ സുപ്രധാന കണ്ടുപിടുത്തം നടത്തിയത്. ബാഗ്ദാദിനും ഹിലയ്ക്കുമിടയിൽ നടന്ന ശാസ്ത്രീയ ഖനനങ്ങളിൽ ഉയർന്നുവന്ന പൗരാണികാവശിഷ്ടങ്ങളിൽ ഒന്ന് അതിശയകരമായിരുന്നു. കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പഴക്കം ചെന്ന മനുഷ്യ ഫോസിലായിരുന്നു അത്.

    സ്വിറ്റ്സർലൻഡിലെ സേണിലെ ഭൗമാന്തര ഗവേഷണശാലയിൽ നടത്തിയ C14 ഡേറ്റിംഗ് എന്ന അത്യാധുനിക പാലിയന്റോളജിക്കൽ കാർബൺ ഡേറ്റിംഗ് സാങ്കേതികവിദ്യയിൽ പ്രസ്തുത ഫോസിൽ ഒരു പുരുഷന്റേതാണെന്നും അതിന് ഏകദേശം 2,00,000 വർഷങ്ങളോളം പഴക്കമുണ്ടെന്നും തെളിഞ്ഞു. ഇത്ര പഴക്കമുള്ള ഒരു ഫോസിൽ കേടുപാടുകളില്ലാതെ ലഭിക്കുന്നത് അത്യപൂർവ്വമായ സംഭവമായിരുന്നു എന്ന് ഗവേഷണത്തിന് നേതൃത്വം കൊടുത്തിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്രിയേഷൻ റിസർച്ചിലെ നരവംശശാസ്ത്രവകുപ്പ് മേധാവി ഡോ. ക്ലിഫോർഡ് ബർഡിക് പറഞ്ഞു. ഫോസിലിന്റെ പഴക്കവും‌ അതിനരികിൽ കാണപ്പെട്ട, ചരിത്രാതീതകാലത്തെ അടുപ്പിലൂതുന്ന തരം കരിങ്കൽ കുഴലും മനുഷ്യോൽപ്പത്തിയിലേയ്ക്ക് വെളിച്ചം വീശുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

    അതിശയിപ്പിക്കുന്ന കാര്യം അതല്ല, പ്രകൃതിയാൽ അങ്ങേയറ്റം സൂക്ഷ്മമായി പരിരക്ഷിക്കപ്പെട്ടിരുന്ന ആ ഫോസിലിന് ഒരു വാരിയെല്ല് കുറവാണത്രേ! തുടർന്നുള്ള സൂക്ഷ്മപഠനങ്ങളിൽ വാരിയെല്ല് കാലപ്പഴക്കത്താൽ നശിച്ചുപോയതായി യാതൊരു തെളിവും കണ്ടെത്താനായില്ല. മാത്രമല്ല, ആരോ കൃത്യമായി ഇളക്കിയെടുത്തതു പോലെയാണ് ആ വാരിയെല്ല് അസ്ഥിവ്യവസ്ഥയുമായി യോജിക്കേണ്ട ഭാഗങ്ങൾ കാണപ്പെടുന്നത്.

    യു.എസിലെ മിഷിഗണിലുള്ള സെന്റർ ഫോർ അഡ്വാൻസ്ഡ് ആന്ത്രപ്പോളജിക്കൽ സ്റ്റഡീസുമായി ചേർന്ന് നാസയുടെ നരവംശശാസ്ത്രവിഭാഗം നടത്തിയ ബ്രെയിൻ മാപ്പിംഗ് പരീക്ഷണങ്ങളിൽ ഫോസിലിന്റെ തലയോട്ടിക്കുള്ളിൽ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രത്യേകതരം കളിമണ്ണാണുള്ളത് എന്ന് കാണപ്പെട്ടു. ഈ മണ്ണിന് മധ്യേഷ്യയിലെ പുരാതന കാൽഡിയൻ പ്രദേശത്ത് (പിന്നീട് ബാബിലോണിയയും ഇന്നത്തെ ഇറാക്കുമായി മാറിയ പ്രദേശം) കണ്ടെത്തിയ 2,00,000 വർഷം പഴക്കമുള്ള ഉൽക്കയിലെ മണ്ണുമായി ധാതുസമ്പത്തിൽ അത്ഭുതകരമായ സദൃശ്യമുണ്ടെന്ന് നാസയുടെ ജിയോളജി വകുപ്പിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ഫ്രാങ്ക് മാർഷ് പറഞ്ഞു. കാൽഡിയൻ പ്രദേശം ആദിമ മെസപ്പട്ടേമിയൻ സംസ്ക്കാരത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു എന്നതുമായി ഇതിനെ കൂട്ടിവായിക്കണം എന്ന് ഡോ. ക്ലിഫോർഡ് കൂട്ടിച്ചേർത്തു.

    നവംബർ ആദ്യം പുറത്തിറങ്ങിയ ഏറ്റവും പുതിയ ലക്കം ജേണൽ ഓഫ് ആന്ത്രപ്പോളജിയിൽ ഈ പഠനങ്ങളെയെല്ലാം കൂട്ടിയിണക്കി പ്രസിദ്ധീകരിച്ച ഗവേഷണ ലേഖനത്തിൽ ഡോ. ക്ലിഫോർഡ് ഇങ്ങനെ പറയുന്നു: “ആദിമസംസ്ക്കാരത്തിന്റെ ഉൽഭവസ്ഥാനമെന്ന് കരുതുന്ന പുരാതന മദ്ധ്യപടിഞ്ഞാറൻ മെസപ്പെട്ടേമിയയിൽ തന്നെ (ഇന്നത്തെ ഇറാക്ക്) കാണപ്പെട്ട അപൂർവ്വ മനുഷ്യഫോസിൽ ഒരു യാദൃശ്ചികതയല്ല. മനുഷ്യരാശിയുടെ ഈറ്റില്ലത്തിൽ കണ്ടെത്തപ്പെട്ട അതിന് ഒരു വാരിയെല്ല് ഇല്ല എന്നതും തലച്ചോറിന്റെ ചില ഭാഗങ്ങളെന്ന് കരുതുന്ന കളിമൺ അവശിഷ്ടങ്ങളും ആ ഫോസിൽ ലോകത്തിലെ ആദ്യത്തെ ആധുനിക മനുഷ്യന്റേതായിരിക്കാം എന്ന സാധ്യതയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. ഫോസിലിൽ നിന്ന് കണ്ടെത്തിയ അപൂർവ്വമണ്ണിന്റെ ഘടനയും അഭൗമസാന്നിദ്ധ്യവും ആകാശചാരിയുമായ ഉൽക്കയുടെ ധാതുഘടനയും തമ്മിലുള്ള സാദൃശ്യം മനുഷ്യന്റെ ഉല്പത്തിയിൽ മണ്ണിനുള്ള സുപ്രധാന പങ്കിനെക്കുറിച്ച് നമുക്ക് കൂടുതൽ അറിവ് നൽകുന്നു.”

    “ഒരുപക്ഷേ അവൻ ആദം തന്നെയാകാം!” മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ ശാസ്ത്രരഹസ്യം ലോകത്തെ അറിയിക്കാനായി വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ ഡോ. മാർഷ് പകുതി കളിയായി പറഞ്ഞത് ഇങ്ങനെയാണ്.

    ഏതായാലും, മെസപ്പട്ടേമിയയിലെ ഒരു വാരിയെല്ല് ഇല്ലാത്ത പുരുഷന്റെ അത്യപൂർവ്വ കളിമൺ സാന്നിദ്ധ്യമുള്ള ഫോസിൽ പുറത്തുവന്നതോടെ മനുഷ്യൻ ഉണ്ടായത് മണ്ണിൽ നിന്ന് തന്നെയെന്ന് ശാസ്ത്രം ഒടുവിൽ സമ്മതിച്ചിരിക്കുകയാണ്. ഈ സുപ്രധാന കണ്ടുപിടുത്തം 1966 മുതൽ യുനെസ്കോ നരവംശശാസ്ത്ര പ്രതിഭകൾക്ക് വർഷം തോറും നൽകി വരുന്ന “Genius in Genesis” അവാർഡിന് ഡോ. ക്ലിഫോർഡിനെയും ഡോ. മാർഷിനെയും സംയുക്തമായി അർഹരാക്കിയിരിക്കുന്നതായി യുനെസ്കോയുടെ നരവംശശാസ്ത്രവിഭാഗം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പ്രഖ്യാപിച്ചിരിക്കുന്നു. അടുത്തയാഴ്ച സേണിൽ നടക്കുന്ന യുനെസ്കോ അന്താരാഷ്ട്ര ശാസ്ത്ര കോൺഫറൻസിലാണ് അവാർഡ് നൽകുക. വരുന്ന വർഷത്തെ വൈദ്യശാസ്ത്രരംഗത്തെ നൊബേൽ സമ്മാനപ്പട്ടികയിൽ ഇരുവരെയും ഉൾപ്പെടുത്തിയതായി നൊബേൽ സമ്മാന സംഘാടകസമിതി ഇന്ന് വെളിപ്പെടുത്തുകയുണ്ടായി.

    കോശങ്ങളുടെ രൂപീകരണത്തിലെവിടെയോ കളിമണ്ണിന്റെ അനിവാര്യതയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന പരീക്ഷണ ഫലത്തിന്റെ മാത്രം അടിസ്ഥാനത്തില്‍, കളിമണ്ണു കൊണ്ടാണ് മനുഷ്യസൃഷ്ടി നടത്തിയിട്ടുള്ളതെന്ന ബൈബിൾ പ്രസ്താവനക്ക് ശാസ്ത്രീയമായ അടിത്തറയായിയെന്നു വാദിക്കുകയല്ല വിശ്വാസികള്‍ ചെയ്യുന്നത്. പ്രത്യുത, കളിമണ്‍ സത്തില്‍ നിന്നുള്ള മനുഷ്യസൃഷ്ടിയെന്ന ആശയം അശാസ്ത്രീയമാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുക മാത്രമാണ് ഇവിടെ ഉദ്ദേശ്യം. ജീവപരിണാമം പരിണാമവാദികളുടെ വിശ്വാസമായതു പോലെ കളിമണ്‍സത്തില്‍ നിന്നുള്ള മനുഷ്യസൃഷ്ടി വിശ്വാസമാണ്. ഒന്നാമത്തേത് ശാസ്ത്രീയവും രണ്ടാമത്തേത് അന്ധവിശ്വാസവുമാണെന്ന ഭൗതികവാദികളുടെ മുഷ്‌ക്കിന്റെ മൂക്കത്ത് ലഭിക്കുന്ന പ്രഹരങ്ങളാണ് ഇത്തരം ഗവേഷണ ഫലങ്ങള്‍.

    Courtesy: 1. മിനിസ്ട്രി ഓഫ് ക്രിയേഷൻസ്, സ്വിറ്റ്സർലാൻഡ്
    2. ജേണൽ ഓഫ് ആന്ത്രപ്പോളജി, നാസ
    3. യുനെസ്കോ മന്ത്ലി മാഗസിൻ (നവംബർ ലക്കം)
    4. പ്രസ് റിലീസ്, നൊബേൽ കമ്മറ്റി, നോർവേ.

    God's beautiful make.
  • GOD-OUR FIRST PRIORITY.

    Achievement.
    Elizabeth Chirayil,Chingavanam.


    GOD-OUR FIRST PRIORITY.

    Let's take a minute to think about the many things that occupy our time,money,thoughts and attention that have taken the place where God is supposed to be. Yes, there are so many things that clamour for our attention and devotion: our job, family and friends, our hobbies and interest etc. But we must be careful not to let any of them become more important or more of a priority than our relationship with God.

    Make it your goal to have a deep, intimate relationship with God if we decide to put God first in our priorities,everything elsa will naturally fall into place in the right order, creating a fulfilling life.

    Let God come into every area of your life and seek His will in everything you do. Those who Honor God as first will definitely make the best decisions in life. For it. is written "Trust in the Lord with all your heart, and lean not on your own understanding; in all your ways acknowledge Him, and he shall direct your paths"( Proverbs 3:5,6)

    Spending time alone with God is very important, and many of us do it far too little. Make it a pledge to always begin and end your days with prayer and meditation. Every day, schedule some time to focus on reading and meditation on the Bible and be a doer of God's word.

    When you serve God with your whole heart  make him first  your life,you will prosper and your joys and peace will increase. Something if you mess up don't be discouraged and do not let it hold you back: confess it and keep going. God as the first in our priorities will definitely make us succeed in every aspect of life

    Refer: YPCA FOUND MAGAZINE (NICOG)


  • ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില കുറയും.


    കൊച്ചി:ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില കുറയും. ജി.എസ്.ടി.യിലെ മാറ്റങ്ങള്‍ ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും പ്രയോജനകരമാവും. ഹോട്ടലുകളിലെ ജി.എസ്.ടി. കൊള്ള അവസാനിക്കുന്നതോടെ ഭക്ഷണത്തിന്റെ വിലയും കുറയും. നികുതി നല്‍കേണ്ട എല്ലാ ഭക്ഷണശാലകള്‍ക്കും അഞ്ച് ശതമാനം നികുതിയാണ് ബാധകമാവുക. ഇപ്പോള്‍ 75 ലക്ഷംവരെ വരുമാനമുള്ള ഹോട്ടലുകളില്‍ അഞ്ചുശതമാനമാണ്. ഇതില്‍ക്കൂടുതല്‍ വരുമാനമുള്ള വിഭാഗത്തില്‍ എ.സി.ഹോട്ടലില്‍ 18 ശതമാനവും എ.സി.യില്ലാത്തവയില്‍ 12 ശതമാനവുമാണ് നികുതി. ഇതെല്ലാം അഞ്ച് ശതമാനമാകുന്നതോടെ ജനത്തിന്റെ നികുതി ഭാരം കുത്തനെ കുറയും. ഈ മാസം 15 മുതലാണ് പുതിയ നിരക്ക് ബാധകമാവുന്നത്. ഭക്ഷണശാലകള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ബാധകമല്ലാത്തതിനാല്‍ അവര്‍ നേരത്തേ വാങ്ങിയ സാധനങ്ങളുടെ നികുതി കിഴിച്ച് കിട്ടില്ല. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അനുവദിച്ചിട്ടും ഇതിന്റെ ആനുകൂല്യം ഭക്ഷണശാലകള്‍ ജനത്തിന് നല്‍കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് ജി.എസ്.ടി കൗണ്‍സില്‍ ഈ തീരുമാനമെടുത്തത്. നികുതി കിഴിവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാകാതെ ഭക്ഷണവില വന്‍തോതില്‍ ഉയര്‍ത്തിയത് കേരളത്തില്‍ വ്യാപകമായ പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. കോംപോസിഷന്‍ നികുതി നിരക്ക് സ്വീകരിക്കാവുന്നവരുടെ വരുമാനപരിധി ഉയര്‍ത്തിയത് ചെറുകിട വ്യാപാരികള്‍ക്ക് ഗുണകരമാവും. കേരളത്തില്‍ ജി.എസ്.ടി. രജിസ്‌ട്രേഷനുള്ള രണ്ടരലക്ഷം വ്യാപാരികളില്‍ എതാണ്ട് 75,000-ഉം (30 ശതമാനം) ഈ വിഭാഗത്തില്‍ വരും. ഇവര്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചിതശതമാനം നികുതി അടച്ചാല്‍ മതി. ജനങ്ങളില്‍ നിന്ന് നികുതി പിരിക്കേണ്ടതില്ല. മാസംതോറും കണക്കും നല്‍കേണ്ടതില്ല. മൂന്നുമാസത്തിലൊരിക്കല്‍ കണക്കുനല്‍കിയാല്‍ മതി. 28 ശതമാനം നികുതിനിരക്ക് ബാധകമായ വസ്തുക്കള്‍ 50 എണ്ണം മാത്രമായി ചുരുക്കിയതും ഉത്പന്നങ്ങളുടെ വിലകുറയാന്‍ കാരണമാവും. ചോക്ലേറ്റ്, പോഷകപാനീയങ്ങള്‍, അലക്കുപദാര്‍ഥങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, മാര്‍ബിള്‍ എന്നിവയ്‌ക്കൊക്കെ നികുതി കുറയുന്നതോടെ വിലയും കുറയും. 
  • കേരളപ്പിറവി ആശംസകൾ.


    കേരളസംസ്ഥാനം രൂപവത്കരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി  എന്നറിയപ്പെടുന്നത്.  1947-ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തു കൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

    കേരളം രൂപവത്കരണം

    കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങലിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. എന്നിരുന്നാലും വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം. ഫസൽ അലി തലവനായും സർദാർ കെ. എം. പണിക്കർ, പണ്‌ഡിറ്റ്‌ ഹൃദയനാഥ്‌ കുൻസ്രു എന്നിവർ അംഗങ്ങളുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷൻ രൂപവൽക്കരിച്ചത്‌ 1953-ലാണ്‌.


    1955-സെപ്‌റ്റംബറിൽ കമ്മീഷൻ കേന്ദ്ര ഗവൺമെന്റിനു റിപ്പോർട്ടു സമർപ്പിച്ചു. അതിൽ കേരളസംസ്ഥാനരൂപവത്കരണത്തിനും ശുപാർശയുണ്ടായിരുന്നു. സംസ്ഥാന പുന:സംഘടനാ റിപ്പോർട്ട്‌ പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ്‌ ഇന്ത്യയുടെ രാഷ്‌ട്രിയ ഭൂപടം തയ്യാറാക്കിയത്‌. തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു. ശേഷിച്ച തിരുവിതാം കൂർ - കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാജില്ലയിലെ കാസർകോടു താലൂക്കും ചേർക്കപ്പെട്ടു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിനു നഷ്‌ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോടു ചേർക്കപ്പെടുകയും ചെയ്‌തു നവംബർ ഒന്നിനു ശ്രീ ചിത്തിരതിരുന്നാൾ ബാലരാമവർമ്മ മഹാരാജാവ്‌ തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു.


    സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്‌ണറാവു ആദ്യ ഗവർണറായി തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ്‌ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുന:സംഘടന നടന്നത്‌.


    സംസ്ഥാനത്തെ ആദ്യ ചീഫ്‌ ജസ്റ്റിസ്‌ കെ. ടി കോശിയായിരുന്നു ആദ്യ ചീഫ്‌ സെക്രട്ടറി എൻ. ഇ. എസ്‌. രാഘവാചാരി. ആദ്യ പോലീസ്‌ ഐ ജി എൻ. ചന്ദ്രശേഖരൻനായർ. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻനമ്പൂതിരിപ്പാട്‌ മുഖ്യമന്തിയായുള്ള സർക്കാർ അധികാരത്തിൽ വന്നു.

    Kerala Piravi Nov.1.......



  • കേരളത്തിലെ കെട്ടിടനിര്മാണ നിയമം

    Ipol online ill
    Sanketham website .

    കെട്ടിടനിര്മാണ നിയമം കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും വളരെ മുമ്പുതന്നെ നിലവിലുണ്ട്. ഓരോ വ്യക്തിയുടെയും സ്ഥലത്ത് അവരവര്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്, എല്ലാവര്‍ക്കും നീതി ഒരുപോലെ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. വായുവും വെളിച്ചവും തടസ്സപ്പെടാതിരിക്കാനും അയല്‍വാസിയുടെ ജലം മലിനമാക്കപ്പെടാതിരിക്കാനും നിയന്ത്രണങ്ങള്‍ ആവശ്യമാണ്.

    പഞ്ചായത്തുകള്‍ക്കുള്ള കെട്ടിടനിര്‍മാണ നിയമമല്ല, മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കുമുള്ളത്. ഇവ തമ്മില്‍ കുറഞ്ഞ വ്യത്യാസമേയുള്ളൂ. കേരള മുനിസിപ്പാലിറ്റി ബില്‍ഡിങ് റൂള്‍ 1999 ആണ് കോര്‍പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ബാധകമായത്. ഈ നിയമമായിരുന്നു 2011 വരെ ചില പഞ്ചായത്തുകളിലും നിലവിലുണ്ടായിരുന്നത്. 2011ല്‍ പഞ്ചായത്തുകള്‍ക്ക് മാത്രമായി കേരള പഞ്ചായത്ത് ബില്‍ഡിങ് റൂള്‍ നിലവില്‍വരുകയും അത് എല്ലാ പഞ്ചായത്തുകള്‍ക്കും ബാധകമാക്കുകയും ചെയ്തു. ഈ നിയമപ്രകാരം പഞ്ചായത്തുകളെ കാറ്റഗറി 1 കാറ്റഗറി 2എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. നേരത്തേതന്നെ മുനിസിപ്പല്‍ ബില്‍ഡിങ് റൂള്‍ നിലവിലുണ്ടായിരുന്ന പഞ്ചായത്തുകളാണ് കാറ്റഗറി ഒന്നിലുള്ളത്.

    അനുമതി വേണ്ടാത്തതാര്‍ക്ക്
    കേരളത്തില്‍ നിര്‍മിക്കുന്ന പൊതുവായതോ സ്വകാര്യ ആവശ്യത്തിനുള്ളതോ ആയ ഏതൊരു കെട്ടിടത്തിനും ഈ നിയമം ബാധകമാണ്. നിലവിലുള്ള കെട്ടിടത്തില്‍ മാറ്റംവരുത്തുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും ഉപയോഗത്തിലുള്ള മാറ്റംവരുത്തുന്നതിനും നിയമം ബാധകമായിരിക്കും. മാത്രമല്ല, കുടുംബസ്വത്തുക്കള്‍ ഭാഗംവെക്കുന്നതൊഴികെയുള്ള വിഭജനങ്ങള്‍ക്കും മറ്റു വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഈ നിയമം പാലിക്കപ്പെടേണ്ടതുണ്ട്. ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങള്‍ക്കും പ്‌ളാന്‍ സമര്‍പ്പിച്ച് അനുവാദം വാങ്ങിയ ശേഷമേ പ്രവൃത്തികള്‍ ആരംഭിക്കാന്‍ പാടുള്ളൂവെന്ന് നിയമം അനുശാസിക്കുന്നു. എന്നാല്‍, കാറ്റഗറി II പഞ്ചായത്തുകളില്‍ 100 ചതുരശ്ര മീറ്റര്‍ (1076 ചതുരശ്ര അടി) വരെയുള്ള വീടുകള്‍ക്ക് മുന്‍കൂര്‍ അനുവാദം വാങ്ങുന്നതിനു പകരം പഞ്ചായത്തുകളില്‍ ഇന്റിമേഷന്‍ ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ മതി.

    മുന്നില്‍ മൂന്നു മീറ്റര്‍, പിന്നില്‍ രണ്ട്
    10 മീറ്റര്‍ വരെ ഉയരമുള്ള വീടുകള്‍ നിര്‍മിക്കുന്നതിന് മുന്‍ഭാഗത്ത് ശരാശരി മൂന്നു മീറ്റര്‍ അകലം അതിരില്‍നിന്നുണ്ടാവണം. പിന്‍ഭാഗത്ത് ശരാശരി രണ്ടു മീറ്ററും ഒരു പാര്‍ശ്വത്തില്‍ ചുരുങ്ങിയത് 1.20 മീറ്ററും മറുപാര്‍ശ്വത്തില്‍ ചുരുങ്ങിയത് ഒരു മീറ്ററും തുറസ്സായ സ്ഥലം ആവശ്യമാണ്. മുനിസിപ്പാലിറ്റികളില്‍ ഏഴു മീറ്ററില്‍ താഴെ ഉയരമുള്ള കെട്ടിടമാണെങ്കില്‍ പിന്‍ഭാഗത്ത് ശരാശരി 1.50 മീറ്റര്‍ മതിയാവും. കൂടാതെ പിന്‍വശത്തും ഒരു പാര്‍ശ്വത്തിലും തൊട്ടടുത്തുള്ള സ്ഥലമുടമയുടെ രേഖാമൂലമുള്ള അനുവാദത്തോടെ അതിരിനോടു ചേര്‍ത്ത് നിര്‍മാണം നടത്താം. എന്നാല്‍, ജനലോ വെന്റിലേറ്ററോ വെക്കാന്‍ അനുവാദമില്ല. പഞ്ചായത്തുകളില്‍ ഒരു പാര്‍ശ്വത്തിനു മാത്രമേ ഇത്തരത്തില്‍ ചേര്‍ത്ത് നിര്‍മിക്കാന്‍ അനുവാദമുള്ളൂ.

    റോഡില്‍ നിന്ന് മൂന്നു മീറ്റര്‍
    ദേശീയപാത മുതല്‍ പഞ്ചായത്ത് വിജ്ഞാപനം ചെയ്ത പാതകള്‍ ഉള്‍പ്പെടെ പ്രധാന റോഡുകളില്‍നിന്ന് ചുരുങ്ങിയത് മൂന്നു മീറ്റര്‍ അകലം പാലിച്ചേ ഏതൊരു കെട്ടിടവും നിര്‍മിക്കാന്‍ അനുവാദമുള്ളൂ. കിണറുകളും റോഡില്‍നിന്ന് ഇതേ അകലം പാലിക്കണം. കിണറുകള്‍ മറ്റ് അതിരുകളില്‍നിന്ന് 1.50 മീറ്റര്‍ വിട്ടാല്‍ മതിയാവും. സെപ്റ്റിക് ടാങ്ക്, ലീച്ച് പിറ്റ്, സോക് പിറ്റ് എന്നിവയില്‍നിന്നും ചുരുങ്ങിയത് ഏഴു മീറ്റര്‍ അകലം പാലിച്ചു മാത്രമേ കിണര്‍ നിര്‍മിക്കാവൂ.
    ഇത്തരം ടാങ്കുകള്‍ അതിരില്‍നിന്ന് 1.20 മീറ്റര്‍ അകലം പാലിച്ചിരിക്കണം. 125 ചതുരശ്ര മീറ്ററില്‍ (മൂന്നു സെന്റ്) കുറഞ്ഞ സ്ഥലമുള്ളവര്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. വിജ്ഞാപനം ചെയ്യപ്പെട്ട റോഡുകളില്‍നിന്ന് മൂന്നു മീറ്റര്‍ അകലം പാലിക്കണമെങ്കിലും മറ്റു റോഡുകളില്‍നിന്ന് രണ്ടു മീറ്റര്‍ മതിയാവും. മുന്‍ഭാഗത്ത് ശരാശരി 1.30 മീറ്ററും പിന്‍ഭാഗത്ത് ശരാശരി ഒരു മീറ്ററും ഒരുവശത്ത് 90 സെന്റിമീറ്ററും മറുവശത്ത് 60 സെന്റിമീറ്ററും തുറസ്സായ സ്ഥലം മതിയാവും.

    വേണം മഴവെള്ള സംഭരണി
    എട്ടു സെന്റില്‍ കൂടുതലുള്ള സ്ഥലത്ത് നിര്‍മിക്കുന്ന 150 ചതുരശ്ര മീറ്ററില്‍ കൂടിയ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് മഴവെള്ള സംഭരണിയും മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങിപ്പോകാന്‍ സഹായിക്കുന്ന പോഷണക്കുഴിയും നിര്‍ബന്ധമാണ്. കെട്ടിടത്തിന്റെ കവറേജിനെയും ഉപയോഗത്തെയും അടിസ്ഥാനമാക്കിയാണ് സംഭരണിയുടെ ശേഷി നിശ്ചയിക്കുന്നത്. കൂടാതെ 400 ചതുരശ്ര മീറ്ററില്‍ കൂടിയ വീടുകള്‍ക്കും 500 ചതുരശ്ര മീറ്ററില്‍ കൂടിയ ഫ്‌ളാറ്റുകള്‍, ലോഡ്ജുകള്‍, ആശുപത്രി, കല്യാണമണ്ഡപങ്ങള്‍ എന്നിവക്കും സൗരോര്‍ജ ജലതാപന/പ്രകാശ സംവിധാനം ഘടിപ്പിക്കണം.

    പാലിക്കേണ്ട അനുബന്ധ നിയമങ്ങള്‍
    കെട്ടിടനിര്‍മാണ നിയമത്തിനു പുറമെ ഒട്ടേറെ അനുബന്ധ നിയമങ്ങള്‍കൂടി പാലിക്കേണ്ടതുണ്ട്. നഗരാസൂത്രണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മാസ്റ്റര്‍ പ്‌ളാനുകള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ മേഖലാ നിയന്ത്രണ നിയമം പാലിക്കണം. നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ നിയമവും തീരദേശ സംരക്ഷണ നിയമവും (സി.ആര്‍.ഇസെഡ്) ഹൈവേ പ്രൊട്ടക്ഷന്‍ ആക്ടും പാലിച്ചുകൊണ്ടേ നിര്‍മാണങ്ങള്‍ നടത്താന്‍ അനുവാദമുള്ളൂ. റെയില്‍വേ ഭൂമിയുടെ അതിരില്‍നിന്ന് 30 മീറ്ററിനുള്ളില്‍ വരുന്ന നിര്‍മാണങ്ങള്‍ക്ക് റെയില്‍വേയുടെയും പ്രതിരോധ വിഭാഗത്തിന്റെ ഭൂമിയില്‍നിന്ന് 100 മീറ്ററിനുള്ളില്‍ വരുന്നവക്ക് ഡിഫന്‍സ് സ്ഥാപനത്തിന്റെയും മുന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കണം.
    ഭൂനിരപ്പില്‍നിന്ന് രണ്ടു നിലകളില്‍ കൂടിയ വാണിജ്യ കെട്ടിടങ്ങള്‍ക്കും മൂന്നു നിലകളില്‍ കൂടിയ താമസ കെട്ടിടങ്ങള്‍ക്കും വിദ്യാഭ്യാസ, ആശുപത്രി കെട്ടിടങ്ങള്‍ക്കും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ എന്‍.ഒ.സി ആവശ്യമാണ്.

    അനുമതി കിട്ടാന്‍ ഒരു മാസം
    നിയമപ്രകാരം പ്‌ളാന്‍ തയാറാക്കി സമര്‍പ്പിച്ചാല്‍ ഒരു മാസത്തിനകം അനുവാദം നല്‍കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍, ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല. ഒരു ചെറിയ വീടിന്റെ പ്‌ളാനിനുവേണ്ടി പോലും ഒട്ടേറെ തവണ ഓഫിസുകള്‍ കയറിയിറങ്ങേണ്ടതായി വരുന്നു. അനുമതി വാങ്ങി നിര്‍മാണം നടത്തുന്നതിന് ജനങ്ങള്‍ക്ക് വിമുഖതയില്ല. എന്നാല്‍, അതിനായി അനാവശ്യമായി ഓഫിസില്‍ കയറിയിറങ്ങേണ്ടിവരുന്നത് ഏറെ പ്രയാസമുണ്ടാക്കുന്നു.

    അവലംബം
    മാധ്യമം ഗൃഹം
    ജാബിര്‍ തിരവോത്ത്
    കണ്‍വീനര്‍, ബില്‍ഡിങ് റൂള്‍ കമ്മിറ്റി,
    ലെന്‍സ്‌ഫെഡ് കേരള.
  • പാസ്റ്റർ ഇ എം കുരുവിള(75) Funeral Service [LIVE NOW]

    FUNERAL SERVICE LIVE

    Live stream by thoolika

    New India Church of God നേതൃ നിരയിൽ പ്രവർത്തിച്ചിരുന്ന വിവിധ സ്ഥലങ്ങളിൽ സെന്റർ പാസ്റ്ററായി സേവനം അനുഷ്ഠിച്ച പാസ്റ്റർ ഇ എം കുരുവിള(75) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷകൾ സെപ്റ്റംബർ 25 തിങ്കളാഴ്ച്ച 9 നു ചിങ്ങവനം.

    "Simon Palatty" ഗ്രൂപ്പിന്റെയും എന്റെയും ആദരാഞ്ജലികൾ.
    പ്രിയ കുടുംബത്തെ ദൈവം അശ്വസിപ്പിക്കട്ടെ.
         
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346