മിന്നലാക്രമണം: ദൃശ്യങ്ങൾ പുറത്തുവിടുന്നതിനു സൈന്യത്തിന്റെ പച്ചക്കൊടി - SIMON PALATTY

  • മിന്നലാക്രമണം: ദൃശ്യങ്ങൾ പുറത്തുവിടുന്നതിനു സൈന്യത്തിന്റെ പച്ചക്കൊടി

    പാക്ക് അധിനിവേശ കശ്മീരിലെ ഭീകര സങ്കേതങ്ങൾ മിന്നലാക്രമണത്തിൽ തകർത്ത നടപടിയുടെ വിഡിയോ പുറത്തുവിടുന്നതിനു സൈന്യത്തിന്റെ പച്ചക്കൊടി. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയുടെ ഓഫിസാണ്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അനൗദ്യോഗികമായി ഇക്കാര്യങ്ങൾ സംസാരിച്ചെന്നു പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. മിന്നലാക്രമണം നടന്നെന്ന റിപ്പോർട്ടിനെതിരെ പ്രതിപക്ഷ കക്ഷികളുടേതുൾപ്പെടെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണു വിഡിയോ പുറത്തുവിടുന്നതിൽ തങ്ങൾക്കു കുഴപ്പമില്ലെന്നു സൈന്യം അറിയിച്ചത്.

    ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന വാദം പാക്കിസ്ഥാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇത്തരത്തിൽ രാജ്യാന്തരതലത്തിൽ പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ വ്യാപകമായി പ്രചാരണം നടത്തുന്നുണ്ട്. ഇത് അവസാനിക്കണമെങ്കിൽ ആക്രമണം നടത്തിയതിനു തെളിവ് സർക്കാർ പുറത്തുവിടണമെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ആവശ്യപ്പെട്ടിരുന്നു.

    ഉറിയിലെ സൈനിക കേന്ദ്രത്തിൽ പാക്ക് പിന്തുണയോടെ സെപ്റ്റംബർ 18ന് ഭീകരർ നടത്തിയ ആക്രമണത്തിനു പത്തു ദിവസങ്ങൾക്കുശേഷം ഇന്ത്യ നൽകിയ മറുപടിയായിരുന്നു നിയന്ത്രണരേഖ മറികടന്നുള്ള മിന്നലാക്രമണം. സൈന്യം നടത്തിയ ഈ നടപടിക്ക് രാജ്യമെങ്ങും പ്രശംസ ലഭിച്ചിരുന്നു. 
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346