അമ്മയ്ക്ക് അന്ത്യാഞ്ജലി: വിടനല്‍കാനെത്തിയത് ജനസമുദ്രം - SIMON PALATTY

  • അമ്മയ്ക്ക് അന്ത്യാഞ്ജലി: വിടനല്‍കാനെത്തിയത് ജനസമുദ്രം


    ജയലളിതയ്ക്ക് തമിഴകത്തിന്റെ അന്ത്യാഞ്ജലി. ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ചെന്നൈ മറീന ബീച്ചിലെ അണ്ണാദുരൈയുടേയും എം.ജി.ആറിന്റേയും സ്മൃതിമണ്ഡപത്തിന് മധ്യേയായി സജ്ജീകരിച്ച സ്ഥലത്താണ് മൃതദേഹം അടക്കം ചെയ്തത്. ചന്ദനത്തടിയില്‍ തീര്‍ത്ത പേടകത്തിലാണ് മൃതദേഹം അടക്കം ചെയ്തത്.
    അമ്മയെ അവസാനമായി ഒരു തവണകൂടി കാണാനായി തമിഴ്മക്കള്‍ കൂട്ടമായി മൃതശരീരം പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലേക്ക് ഒഴുകിയെത്തി. പലരും സങ്കടം സഹിക്കാനാകാതെ വിതുമ്പി. ചിലര്‍ വാവിട്ട് നിലവിളിച്ചു. 4.15 ഓടെ പൊതുദര്‍ശനം അവസാനിപ്പിച്ച് സംസ്‌കാരത്തിനായി മൃതദേഹം രാജാജി ഹാളില്‍ നിന്ന് നീക്കുമ്പോഴും വന്‍ ജനാവലി അവിടെ തമ്പടിച്ചിരുന്നു. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം കടന്നുപോയ വഴിയുടെ ഇരുവശവും ജനസമുദ്രമായി മാറി. ഒരുമണിക്കൂര്‍ നേരമെടുത്താണ് മറീനബീച്ചിലെ സംസ്‌കാരസ്ഥലത്ത് മൃതദേഹം എത്തിക്കാനായത്. ഹിന്ദു ആചാരപ്രകാരമുള്ള അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത് തോഴി ശശികലയായിരുന്നു. വൈകുന്നേരം 6.05 ഓടെ മൃതദേഹം അടക്കം ചെയ്തു.


  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346