യേശുവിന്റെ കുരിശുമരണം ശാസ്ത്രീയമായി തെളിയിച്ചു…പുതിയ പരിശോധനാ ഫലങ്ങള്‍ മൂര്‍സിയ യൂണിവേഴ്സിറ്റി പുറത്തുവിട്ടു ! - SIMON PALATTY

  • യേശുവിന്റെ കുരിശുമരണം ശാസ്ത്രീയമായി തെളിയിച്ചു…പുതിയ പരിശോധനാ ഫലങ്ങള്‍ മൂര്‍സിയ യൂണിവേഴ്സിറ്റി പുറത്തുവിട്ടു !

    യേശുവിന്റെ കുരിശുമരണം ശാസ്ത്രീയമായി തെളിയിച്ചുകൊണ്ട് പുതിയ പരിശോധനാ ഫലങ്ങളുമായി മൂര്‍സിയ യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം. മരണശേഷം യേശുവിന്റെ മുഖവും ശിരസ്സും മറക്കുവാന്‍ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന ഒവീഡോയിലെ തുവാലയും ടൂറിനിലെ തിരുകച്ചയും ഒരാളെ തന്നെ പൊതിയുവാന്‍ ഉപയോഗിച്ചിരുന്നതാണെന്നു ഗവേഷക സംഘം കണ്ടെത്തി. സ്പെയിനിലെ മൂര്‍സിയ കാത്തലിക് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ ഫോറന്‍സിക്ക് പരിശോധനയിലാണ് നിര്‍ണ്ണായകമായ വിവരങ്ങള്‍ കണ്ടെത്തിയത്.

    കുരിശില്‍ കിടന്ന യേശു മരിച്ചോ ഇല്ലയോ എന്ന് പരിശോധിക്കുന്നതിനായി റോമന്‍ പടയാളി യേശുവിന്റെ പാര്‍ശ്വത്ത് കുന്തം കൊണ്ട് കുത്തിയതായി യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്ന ഭാഗം ശാസ്ത്രീയമായും ശരിയാണെന്നും പുതിയ പരിശോധനാ ഫലങ്ങള്‍ ചൂണ്ടികാണിക്കുന്നു. കുന്തമുനകൊണ്ട് മുറിവേറ്റതിന്റെ അടയാളങ്ങള്‍ ടൂറിനിലെ കച്ചയില്‍ ഉണ്ടെന്ന് സംഘം കണ്ടെത്തിയിട്ടുണ്ട്.

    യു‌സി‌എ‌എം യൂണിവേഴ്സിറ്റി ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ്‌ വഴി രക്തകറയെ കുറിച്ചും ശീലകളില്‍ ഉണ്ടായിരുന്ന ജൈവപരവും അല്ലാത്തതുമായ വസ്തുക്കള്‍, ചണനാരുകള്‍ തുടങ്ങിയവയില്‍ നടത്തിയ പരീക്ഷണങ്ങളും, താരതമ്യ പഠനങ്ങളും വഴിയാണ് നിഗമനത്തില്‍ എത്തിയത്‌. ഒന്നാം നൂറ്റാണ്ടില്‍ യൂദന്മാര്‍ മൃതസംസ്കാരങ്ങളില്‍ ഉപയോഗിച്ചിരുന്ന സുഗന്ധ ചെടിയുടെ ബീജമൂലം ആണ് ഈ കച്ചയില്‍ ഉള്ളത് എന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
    ഇതേ സസ്യബീജമൂലം തന്നെ ടൂറിനിലെ കച്ചയിലും കണ്ടെത്തിയിട്ടുണ്ട്. ഇവ രക്തത്തില്‍ ഒട്ടിപ്പിടിച്ച നിലയിലാണ് ഉള്ളത്. അതിനാല്‍ തന്നെ പില്‍ക്കാലത്ത്‌ വ്യാജമായി ചേര്‍ത്തതാണ് എന്ന വാദം പൂര്‍ണ്ണമായും തെറ്റാണെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണത്തില്‍ ടൂറിനിലെ കച്ചയും, ഒവീഡോയിലെ തുണിയും ഒരേ കാലഘട്ടത്തില്‍ ഉള്ളതാണെന്നും, അവ രണ്ടും ഒരാളെ തന്നെ പൊതിഞ്ഞിരുന്നതാണെന്നും തെളിയിക്കുന്ന ഫോറന്‍സിക്‌ റിപ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നതെന്നും ഗവേഷക പദ്ധതിക്കു നേതൃത്വം വഹിച്ച അല്‍ഫോണ്‍സോ സാഞ്ചസ് ഹെര്‍മോസില്ല പറഞ്ഞു.

    “ഒവീഡോയിലെ ശീലയിലെ രക്തക്കറളെ കുറിച്ച് ഞങ്ങള്‍ക്ക് അറിവില്ലായിരിന്നു. എന്നാല്‍ ഞങ്ങള്‍ വളരെ സൂക്ഷ്മമായി പഠനങ്ങള്‍ നടത്തിയപ്പോള്‍ ആ പാടുകള്‍ അപ്പോഴും അവിടെ തന്നെ ഉണ്ടായിരിന്നു. പക്ഷേ ആരും അത് ശ്രദ്ധിച്ചില്ല. ഇതുവരെ ഞങ്ങള്‍ നടത്തിയ പഠനങ്ങളില്‍ നിന്നും ചമ്മട്ടികൊണ്ടുള്ള പ്രഹരത്തിന്റെ അടയാളങ്ങളാണ് അവ എന്നാണു മനസ്സിലാക്കുവാന്‍ കഴിയുന്നത്”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ടൂറിനിലെ കച്ചയെയും ഒവീഡോയിലെ ശീലയെ കുറിച്ചു നിരവധി വാദപ്രതി വാദങ്ങള്‍ നടന്നു വരുന്ന സാഹചര്യത്തില്‍ പുതിയ റിപ്പോര്‍ട്ട് വഴിത്തിരിവായിരിക്കുകയാണ്. നേരത്തെ ടൂറിനിലെ കച്ചയിലെ രക്തകറ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ AB ഗ്രൂപ്പിലുള്ള മനുഷ്യരക്തമാണെന്ന് തെളിഞ്ഞിരിന്നു. ഇതേ ബ്ലഡ് ഗ്രൂപ്പ് ത്തന്നെയാണ് ഒവീഡോയിലെ ശീലയിലും കണ്ടെത്താനായത്.

    തിരുക്കച്ച വ്യാജമാണന്ന് തെളിയിക്കാൻ ഗവേഷണ സംഘത്തിൽ ചേർന്ന ബാരി ഷ്വോർറ്റ്സ് എന്ന ശാസ്ത്രജ്ഞന്‍ ക്രിസ്തുവിന്റെ ശരീരം പൊതിഞ്ഞ തിരുക്കച്ച സത്യമാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിന്നു.
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346