മൂന്നാറിന്റെ വിശേഷങ്ങൾ. - SIMON PALATTY

  • മൂന്നാറിന്റെ വിശേഷങ്ങൾ.



    ഇന്ന് ഒരു യാത്ര വിവരണം എഴുത്തുവാൻ അന്ന് ഞാൻ ആഗ്രഹിക്കുന്നതു . ഞാൻ സ്കൂളിലൊക്കെ പഠിച്ചു കൊണ്ടുയിരുന്ന സമയത്തു അന്ന് വലിയ അവധി ഒകെ കഴിഞ്ഞു വരുമ്പോൾ എല്ലാവരും വിശേഷം ഒകെ ചോദിക്കും അന്ന് മലയാള വിഷയത്തിൽ ഒരു വിഷയം ഒരു യാത്ര വിവരണം എഴുത്തുക എന്നത് അന്ന് ഒകെ അത് എഴുതുമായിരുന്നു. അത് ഞാൻ ഇവിടെ ഒന്ന് എഴുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നത്. അന്ന് എഴുതിയത് ഒന്ന് കോപ്പി പേസ്റ്റ് ചെയുന്നു.
    എന്റെ യാത്ര വിവരണം മൂന്നാർ എന്ന സ്ഥലത്തേക്ക് അന്ന്. കേരളത്തിൻറെ ഹൈറേഞ്ച് എന്ന് അറിയപ്പെടുന്ന ഇടുക്കിയിൽ ഉള്ള ഒരു മനോഹരവും വിനോദ സഞ്ചാര പ്രദേശമായ ഇടുക്കിയുടെ മണവാട്ടി എന്ന് അറിയപ്പെടുന്ന പച്ചപ്പ്‌ കൊണ്ട് നിറഞ്ഞ പ്രകൃതി രമണിയം ആയ ഒരു വിനോദസഞ്ചാര കേന്ദ്ര അന്ന് മൂന്നാർ. മൂന്നാറിന് മൂന്നാർ എന്ന് പേര് വരൻ കാരണം മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്. ഇടുക്കി ജില്ലയിലെ ഒരു ചെറിയ ഒരു പട്ടണം അന്ന് മൂന്നാർ. പണ്ടുകാലത്തെ ബ്രിട്ടീഷ്കാര് വന്നു തേയിലകൃഷിയാക്കി വികസിപ്പിച്ചുഎടുത്ത സ്ഥലാണ് നമ്മുടെ പ്രിയപ്പെട്ട മൂന്നാർ. കേരളസർക്കാർ 2000ത്തിൽ  അന്ന് മൂന്നാർ വിനോദസഞ്ചാര മേഖലയായി പ്രഖ്യാപിച്ചതു. മൂന്നാറിന്റെ റോഡിലൂടെ യാത്രചെയുമ്പോൾ ഉണ്ടാകുന്ന ആ ഒരു സുഖം ഒന്ന് വേറെതാനെ അന്ന് ഇരുവശങ്ങളിൽ ആയി നിറഞ്ഞു പടർന്നു കിടക്കുന്ന മൂന്നാറിന്റെ മനോഹാരിതയായ് തേയിലത്തോട്ടങ്ങൾ ഒന്ന് കണ്ണൻ വേറെതന്നെയാണ് കണ്ണിനെ കുളിർമകോരികുന്ന പച്ചപ്പുനിറഞ്ഞ പച്ചപ്പുപാടന്നു പന്തലിച്ചുകിടക്കുന്ന ആ മനോഹരമായ കാഴ്ച. എന്തുരസം അന്ന് തേയിലത്തോട്ടത്തിന്റെ നടുക്കുകൂടെ പോകുമ്പോൾ ചുറ്റും പച്ചനിറഞ്ഞ തേയിലത്തോട്ടത്തിന്റെ മലകളും താഴ്വാരങ്ങളും . നമ്മൾ നമ്മൾ യാത്ര ചെയുന്നത് ഓരോ തേയിലത്തോട്ടഭംഗിയുള്ള മലകൾ കയറി അന്ന് നമ്മൾ പോകുന്നത്. എന്ത് പറയണം എന്ന് അറിയില്ല. തേയിലത്തോട്ടത്തിന്റെ നടുവിൽ ഓറഞ്ച് മരങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട് മൂന്നാറിന്റെ കാലാവസ്ഥ സാധാരണനിലയിൽ 9 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . ഇരവികുളം നാഷനൽ പാർക്ക് മൂന്നാറിനടുത്താണ്. തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ മൂന്നാർ പ്രസിദ്ധമാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയും കഴ്ചകാൾ അതിമനോഹരമാണ്. സത്യത്തിൽ മൂന്നാറിന്റെ നമ്മുക്ക് ചായതേട്ടം എന്നും വിളിക്കാൻ പറ്റും. മൂന്നാർ എന്ന് പറയുന്നത് വെറും മൂന്നാർ എന്ന സ്ഥലം കൊണ്ട് ഒതുങ്ങുന്നതു അല്ല മൂന്നാർ.

    വട്ടവട
    മൂന്നാറില്‍ നിന്നും വട്ടവടയ്ക്ക് 45 കിലോമീറ്ററാണ് ദൂരം. മാട്ടുപെട്ടി, യെല്ലപ്പെട്ടി, ടോപ്പ് സ്റ്റേഷന്‍ പിന്നിട്ടാണ് വട്ടവട ഗ്രാമത്തില്‍ എത്തുക. കുറിഞ്ഞിപ്പൂക്കളും കുറിഞ്ഞിച്ചെടിയും അവയുടെ പരിസ്ഥിതിയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള കുറിഞ്ഞിമല സാങ്ച്വറിയില്‍ വട്ടവടയും ഉള്‍പ്പെടും. 

    കാന്തല്ലൂര്‍
    സമുദ്രനിരപ്പില്‍ നിന്ന് അയ്യായിരം അടി ഉയരത്തില്‍ കിടക്കുന്ന കാന്തല്ലൂര്‍ അപൂര്‍വമായ പഴങ്ങളുടെ മാത്രമല്ല, പച്ചക്കറികളുടെ തോട്ടം കൂടിയാണ്. കേരളത്തിലെ ഏക ശിശിരഫലോത്പാദന കേന്ദ്രം.

    ഇരവികുളം
    കണ്ണന്‍ ദേവന്‍ കുന്നുകള്‍ക്കും ആനമുടിക്കും ഇടയിലാണ് ഇരവികുളം ദേശീയോദ്യാനം. വംശനാശം നേരിടുന്ന വരയാടിനു (നീലഗിരി താര്‍) വേണ്ടിയുള്ള ലോകത്തെ ഏക ദേശീയോദ്യാനമാണ് ഇരവികുളം. ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ അറ്റ്‌ലസ് മോത്തിനെ ധാരാളമായി ഇവിടെ കാണാം. നീലക്കുറിഞ്ഞി പൂക്കുന്ന താഴ്‌വര. പുല്‍മേടുകളും ചോലവനങ്ങളും ഇഴയിടുന്ന ഭൂപ്രകൃതി.  97 ചതുരശ്ര കിലോമീററില്‍ വ്യാപിച്ചു കിടക്കുന്ന അപൂര്‍വ ജൈവമേഖല.

    മാട്ടുപ്പെട്ടി
    പിക്‌നിക്കിനു പറ്റിയ ശാന്തസുന്ദരമായ അന്തരീക്ഷം. ചോലവനങ്ങളും, പുല്‍മേടുകളും, ചായത്തോട്ടങ്ങളും ഒരുമിക്കുന്ന പ്രകൃതി. ആനമുടിയുടെ ഓരത്തുള്ള മാട്ടുപ്പെട്ടിയുടെ പ്രധാന ആകര്‍ഷണം മാട്ടുപ്പെട്ടി ഡാമിനോടു ചേര്‍ന്നുള്ള തടാകമാണ്. ഇവിടെ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്. ഇന്തോ-സ്വിസ്സ് ലൈവ്‌സ്‌റ്റോക്ക് പ്രൊജക്റ്റിന്റെ ഭാഗമായുള്ള മാട്ടുപ്പെട്ടിയിലെ ഡയറി ഫാം വിഖ്യാതമാണ്. ഉയര്‍ന്ന പാലുത്പാദന ശേഷിയുള്ള അനേകമിനം സങ്കരയിനം പശുക്കളാണ ഫാമിലെ പ്രധാന ആകര്‍ഷണം.
    കുണ്ടള ഡാം
    മുന്നാറില്‍ നിന്ന് 20 കി.മീ. ദൂരെയാണ് കുണ്ടള ഡാം. സേതുപാര്‍വതീപുരം അണക്കെട്ട് തീര്‍ക്കുന്ന കൃത്രിമ തടാകം. ബോട്ട് സവാരിക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ കാശ്മീര്‍ ഷിക്കാരയിലെ ബോട്ടിങ് ആസ്വാദ്യകരമാണ്.
    അങ്ങനെ കിടക്കുന്നു മൂന്നാറിന്റെ ഓരോ സ്ഥലങ്ങൾ അതിമനോഹരമായി കിടക്കുന്നു.........
  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346