Reported By. Manorama Online.
‘ഉപ്പു തൊട്ടു കർപ്പൂരം വരെ’ എന്നൊന്നും ഈ ‘ന്യൂജെൻ’ കാലത്തു പറയാറില്ലെങ്കിലും ചരക്ക്, സേവന നികുതിയുടെ (ജിഎസ്‌ടി) നിരക്കുകൾ നിശ്‌ചയിക്കാൻ ചേർന്ന സമിതിക്കു പഴഞ്ചൻ ശൈലി പൊടിതട്ടിയെടുക്കേണ്ടിവന്നു. കർപ്പൂരം ഉൾപ്പെടെയുള്ള പൂജാസാമഗ്രികൾ വരെ രണ്ടായിരത്തോളം ഉൽപന്നങ്ങളുടെ നിരക്കാണു സമിതിക്കു നിർണയിക്കേണ്ടി വന്നത്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരം ജൂലൈ ഒന്നിനു നടപ്പാകുമ്പോൾ നികുതിവിധേയമാകുന്ന സേവനങ്ങളും അനേകം.
എന്താണു ജിഎസ്‌ടി?
ദേശീയ, സംസ്‌ഥാന തലങ്ങളിലായി രണ്ടായിരത്തോളം പരോക്ഷനികുതികളാണു നിലവിലുള്ളത്. ഇവയ്‌ക്കെല്ലാം പകരമായി ഏർപ്പെടുത്തുന്ന ഏകീകൃതവും സംയോജിതവുമായ നികുതിയാണു ജിഎസ്‌ടി.
പലിശയ്‌ക്കുകൂടി പലിശയെന്നോ കൂട്ടുപലിശയെന്നോ പറയുന്ന മട്ടിൽ നികുതിക്കു മുകളിൽ നികുതി വരുന്ന സമ്പ്രദായമാണ് ഇപ്പോഴത്തേത്. ഉൽപന്നത്തിന്റെ അടിസ്‌ഥാന വിലയിന്മേൽ എക്‌സൈസ് തീരുവയുണ്ട്. അടിസ്‌ഥാനവിലയും എക്‌സൈസ് തീരുവയും ചേർന്ന തുകയിന്മേൽ കേന്ദ്ര വിൽപനനികുതികൂടിയുണ്ട്. ഇതെല്ലാം ചേർന്ന മൊത്തവിലയിന്മേൽ സംസ്‌ഥാനം വക മൂല്യവർധന നികുതി (വാറ്റ്) വേറെ. ഈ കൂട്ടുനികുതികൾക്കെല്ലാം പകരമായാണു ജിഎസ്‌ടി എന്ന ഒറ്റ നികുതി.
നിരക്കുകൾ ആറ്
‘ഒരു ഉൽപന്നം, ഒരു നിരക്ക്’ എന്നതായിരിക്കും ജിഎസ്‌ടി നിലവിൽ വരുമ്പോഴുണ്ടാകുന്ന നേട്ടം. രാജ്യമാകെ ഒറ്റ കമ്പോളമായി മാറും. ‘ഒരു രാജ്യം, ഒരേയൊരു നികുതി’ എന്നതാണു ജിഎസ്‌ടിയുടെ അടിസ്‌ഥാന തത്വമെങ്കിലും ഇന്ത്യയിൽ ഈ തത്വം അതേപടി പാലിച്ചല്ല പരിഷ്‌കാരം നടപ്പാക്കുന്നത്. ഉൽപന്നങ്ങളെ തരംതിരിച്ച് ആറു നിരക്കുകളാണുണ്ടാകുക: 0.25% മുതൽ 28% വരെ. നേരത്തേ 5, 12, 18, 28 എന്നിങ്ങനെ നാലു നിരക്കുകൾ മാത്രമേ നിശ്‌ചയിച്ചിരുന്നുള്ളൂ. എന്നാൽ അസംസ്‌കൃത വജ്രത്തിനു 0.25 ശതമാനവും സ്വർണത്തിനു മൂന്നു ശതമാനവും നികുതി നിശ്‌ചയിക്കപ്പെട്ടതോടെയാണു നിരക്കുകളുടെ എണ്ണം ആറിലേക്ക് ഉയർന്നത്.
നേട്ടം ആർക്ക്?
ജിഎസ്‌ടി നടപ്പാക്കുന്നതുകൊണ്ടുള്ള നേട്ടം ആർക്ക് എന്ന ചോദ്യത്തിനു വളരെ പ്രസക്‌തിയുണ്ട്. സർക്കാരിനും വ്യവസായ, വാണിജ്യ മേഖലകൾക്കും ഉപഭോക്‌താക്കൾക്കും നേട്ടമുണ്ട് എന്നതാണ് ഉത്തരം.
നികുതി സമ്പ്രദായം ഏകീകൃതമാക്കാൻ കഴിയുന്നു എന്നതാണു സർക്കാരിന്റെ പ്രധാനനേട്ടം. നികുതി പിരിവിന്റെ കാര്യത്തിൽ സംസ്‌ഥാനങ്ങൾക്കിടയിലുള്ള അനാരോഗ്യകരമായ മത്സരം ഇല്ലാതാക്കാനാകും. വ്യവസായ, വാണിജ്യ മേഖലകൾക്കു സുഗമമായി പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കാൻ സർക്കാരിനു സാധ്യമാകുന്നതിനു പുറമെ നിക്ഷേപാനുകൂല കാലാവസ്‌ഥ മെച്ചപ്പെടുത്താനും കഴിയും. സങ്കീർണതകളുടെയും സൗകര്യപൂർമായ വാദങ്ങളുടെയും ഫലമായുണ്ടാകുന്ന നികുതിചോർച്ച ഒഴിവാക്കാമെന്നതും സർക്കാരിനുണ്ടാകുന്ന നേട്ടമാണ്.
വ്യവസായ, വാണിജ്യ മേഖലകൾക്കാണ് ഏറെ നേട്ടം. നികുതി ബാഹുല്യം കുറഞ്ഞുകിട്ടുന്നതുതന്നെ ഏറ്റവും വലിയ നേട്ടം. ഏകമുഖ നികുതി നിലവിൽവരുന്നതു മൂലം അക്കൗണ്ടിങ് ഉൾപ്പെടെ പിൻഭാഗ ജോലികൾ ഗണ്യമായി കുറയും. വിതരണ ശൃംഖല കൂടുതൽ ഫലപ്രദമാകും. ചരക്കുനീക്കവും സംഭരണവും ഉൾപ്പെട്ട ലോജിസ്‌റ്റിക്‌സ് സംവിധാനങ്ങൾക്കു ചെലവു കുറയും. വിൽപനയിൽ വർധന പ്രതീക്ഷിക്കാവുന്നതുമാണ്. കൈക്കൂലി നൽകാൻ ചിലപ്പോഴെങ്കിലും നിർബന്ധിതമാകുന്ന സാഹചര്യം ഒഴിവായിക്കിട്ടാൻ ഓൺലൈൻ സംവിധാനം, ചെക്പോസ്‌റ്റുകളുടെ തിരോധാനം എന്നിവ സഹായകമാകുമെന്ന നേട്ടവുമുണ്ട്. ചെക്‌പോസ്‌റ്റുകൾ ഇല്ലാതാകുന്നതോടെ ചരക്കുനീക്കത്തിലെ കാലതാമസം ഒഴിവാകുമെന്നതും വലിയ നേട്ടമാണ്.
രാജ്യമാകെ ഒറ്റക്കമ്പോളമാകുന്നതിനാൽ ഉൽപന്നം എവിടെനിന്നു വാങ്ങിയാലും ഒരേ നികുതിനിരക്കാകും എന്നത് ഉപഭോക്‌താവിനു കൈവരുന്ന പ്രധാനനേട്ടം. ഉൽപന്നങ്ങളുടെ നികുതി നിർണയത്തിലെ സുതാര്യതയാണു മറ്റൊന്ന്. അതേസമയം, ജിഎസ്‌ടി നടപ്പാകുന്നതോടെ വിലക്കയറ്റത്തിനു വിരാമമാകുമെന്നൊന്നും പ്രതീക്ഷവേണ്ട. ചില ഉൽപന്നങ്ങൾക്കു നിലവിലെ വില കുറഞ്ഞേക്കും; ചിലതിനു കൂടുകയാണു ചെയ്യുക.
ജിഎസ്‌ടി: നാൾവഴി
1993: നികുതിവ്യവസ്‌ഥയിൽ പരിഷ്‌കാരം ആവശ്യമാണെന്നു നികുതി വിദഗ്‌ധൻ രാജ ചെല്ലയ്യയുടെ നിർദേശം; ജിഎസ്‌ടി എന്നു നിർദേശിച്ചില്ലെങ്കിലും നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ഡയറക്‌ടർ അമരേശ് ബഗ്‌ചി ഏകീകൃത നികുതി എന്ന ആശയം മുന്നോട്ടുവയ്‌ക്കുന്നു.
2003: ജിഎസ്‌ടിയെപ്പറ്റി പഠിക്കാൻ വാജ്‌പേയി സർക്കാർ ബംഗാൾ ധനമന്ത്രി അസിം ദാസ് ഗുപ്‌തയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കുന്നു; വാറ്റ് തത്വത്തെ അടിസ്‌ഥാനമാക്കിയുള്ള ജിഎസ്‌ടി സമ്പ്രദായം സ്വീകരിക്കണമെന്നു കേൽക്കർ സമിതി ശുപാർശ ചെയ്യുന്നു.
2006: കേന്ദ്രബജറ്റിൽ മന്ത്രി പി. ചിദംബരം ജിഎസ്‌ടി നിർദേശിക്കുന്നു. 2010 ഏപ്രിൽ ഒന്നിനു ജിഎസ്‌ടി നിലവിൽ വരുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.
2010: ജിഎസ്‌ടി 2011 ഏപ്രിൽ ഒന്നിനു നിലവിൽവരുമെന്നു ധനമന്ത്രി പ്രണബ് മുർജിയുടെ പ്രഖ്യാപനം.
2011: ജിഎസ്‌ടി സമ്പ്രദായം ഏർപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ; ബിൽ പിന്നീട് പാർലമെന്ററി സമിതിയുടെ പരിഗണനയ്‌ക്ക്.
2013: പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് ലഭ്യമായെങ്കിലും പതിനഞ്ചാം ലോക്‌സഭ പിരിച്ചുവിട്ടതോടെ ബിൽ ലാപ്‌സാകുന്നു.
2014: ഭരണഘടനാഭേദഗതി ബിൽ വീണ്ടും ലോക്‌സഭയിൽ.
2015: ലോക്‌സഭ ബിൽ പാസ്സാക്കുന്നു; രാജ്യസഭ ബിൽ സംയുക്‌തസഭാസമിതിയുടെ പരിഗണനയ്‌ക്കു വിടുന്നു; ജൂലൈയിൽ സമിതി റിപ്പോർട്ട് നൽകുന്നു.
2016: ബിൽ രാജ്യസഭ പാസ്സാക്കുന്നു.
2017: മേയിൽ ശ്രീനഗറിൽ ചേർന്ന ജിഎസ്‌ടി കൗൺസിൽ ബഹുഭൂരിപക്ഷം ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നിരക്കു നിശ്‌ചയിക്കുന്നു; ജൂൺ ആദ്യം ചേർന്ന കൗൺസിൽ സ്വർണം ഉൾപ്പെടെ ബാക്കി ഉൽപന്നങ്ങളുടെയും നികുതി നിശ്‌ചയിക്കുന്നു.
മദ്യവും പെട്രോളിയം ഉൽപന്നങ്ങളും ജിഎസ്‌ടിക്കു പുറത്ത്
ഉപഭോഗത്തിൽ ഏറ്റവും മുന്നിലുള്ള രണ്ടിനങ്ങൾ – മദ്യവും പെട്രോളിയം ഉൽപന്നങ്ങളും – ജിഎസ്‌ടി പരിധിയിൽ വരുന്നില്ല. സംസ്‌ഥാനങ്ങളുടെ എതിർപ്പാണു കാരണം. ഇവ കൂടി പരിധിയിൽ വരുമ്പോൾ മാത്രമേ ഇന്ത്യയിലെ ജിഎസ്‌ടി വ്യവസ്‌ഥ സമ്പൂർണമാകൂ.
ഇന്ത്യയ്‌ക്കു യോജിച്ച നികുതിമാതൃക
ഫ്രാൻസിൽ 1954ൽ നിലവിൽവന്ന ജിഎസ്‌ടി സമ്പ്രദായം അനേകം രാജ്യങ്ങൾ പിന്നീടു സ്വീകരിച്ചു. ഈ രാജ്യങ്ങളിലൊക്കെ പ്രചാരത്തിലുള്ള മാതൃകകളിൽനിന്ന് ഏറ്റവും യോജിച്ചതാണ് ഇന്ത്യ തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയയിൽ ജിഎസ്‌ടി ഏഴുശതമാനം മാത്രമാണ്. സിംഗപ്പൂരിലാകട്ടെ അഞ്ചു ശതമാനം. ജപ്പാനിൽ എട്ട്. ആ നിലയ്‌ക്ക് ഇന്ത്യയിലെ നിരക്കു കൂടുതലാണെന്നു പറയാം. എന്നാൽ മറ്റുപല രാജ്യങ്ങളിലും ഇന്ത്യയിലെ നിരക്കിനെക്കാൾ വളരെ കൂടുതലാണ്.