ഇന്ന് കുവൈറ്റിന്റെ നാഷണൽ ഡേ അന്ന് അത് കൊണ്ട് തന്നെ ഇന്ന് എന്റെ കമ്പനിക്കും ലീവ് അന്ന്. ഒരു ദിവസം അല്ല രണ്ടു ദിവസം അത് കിട്ടിയതുകൊണ്ട് ചുമ്മാ റൂമിൽ കിടന്നു ഉറങ്ങാൻ പറ്റി എന്നാൽ ഒരു ദിവസം കഴിഞ്ഞു. അത് അതിമനോഹരമായി അവസാനിച്ചു. എന്ത് പറയാൻ ചുമ്മാ ജയിലിൽ കിടക്കുമ്പോൾ അത് അവസാനിച്ചു. എന്നാൽ രണ്ടാം ദിവസം അങ്ങനെ പൂലാരിപൂണർന്നു. എന്ത് പറയാൻ ഞാൻ എഴുന്നേറ്റത് 8 മണിക്ക് തന്നെ അവധിയല്ലേ. അങ്ങനെ ചായ ഒകെ പോയി കുടിച്ചു. ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന ക്യാമ്പിൽ ഉള്ളിൽ ഒരു സ്കൈ എന്ന് പറയുന്ന സൂപ്പർമാർകെറ് ഓപ്പൺ ആയി (തറന്നിട്ടു കുറെ ദിവസം ആയി കേട്ടോ). പിന്നെ എന്റെ ഒരു നല്ല കൂട്ടുകാരൻ പേര് രഞ്ജിത്. അങ്ങനെ രാവിലെ ഞങ്ങൾ ചുമ്മാ സൂപ്പർമാർകെറ്റിൽ കയറി അതിൽ കിടന്നു കറങ്ങിയതിനു ശേഷം കുറച്ചു സാധനങ്ങളൊക്കെ മേടിച്ചു പുറത്തേക്കു. അങ്ങനെ അവിടന്ന് ഒരു ചായ ഒകെ കുടിച്ചു. വീണ്ടും ഞങ്ങൾ റൂമിലേക്ക് പോയി. പിന്നെ പതിവ് പോലെ തന്നെ കിടക്കയിൽ കിടന്നു ലാപ്ടോപ്പിൽ ഒരു സിനിമ ഒകെ കാണുകയായിരുന്നു. അതിന്റെ ഇടയ്ക്കു ഉറങ്ങിപ്പോയി. ഉച്ചക്ക് കഴിച്ചില്ല. വൈകുന്നേരം അന്ന് എഴുന്നേറ്റത്. അങ്ങനെ ഇരിക്കുമ്പോൾ ഞങ്ങളുടെ റൂമിൽ ഒരുളുടെ എണ്ണം കുറവ് ഉണ്ട്. എന്റെ റൂമിൽ 6 പേര് ഉണ്ട് (ഞാനും സത്യനും മാത്രം അന്ന് മലയാളികൾ, ഒരു തമിഴ് ബാക്കി മൂന്ന് പേരും ഹിന്ദി അന്ന് ) ഹിന്ദികരിൽ ഒരു ആളുടെ എണ്ണം കുറവ് അന്ന്. ഞാനും സത്യനും ഓര്ത്തു ഇവന്മാരോട് പറഞ്ഞിട്ട് അവൻ പുറത്തു വല്ലോംപോയിരിക്കുവാ എന്ന്. കുറച്ചു കഴിഞ്ഞു ഞങ്ങൾ ഒരു ചായ ഒകെ കുടിച്ചു ഇരിക്കുമ്പോൾ അന്ന് ഒരു വാർത്തദൂതനെ പോലെ ക്യാമ്പ്ഹൗസ് വരുന്നത് പെട്ടന്ന് തന്നെ പുള്ളി ദീപകിന്റെ പാസ്പോർട്ട് ചോദിച്ചു. അപ്പോൾ എന്താ കാര്യം എന്ന് ചോദിക്കുമ്പോൾ അന്ന് അറിയുന്നേ. രാവിലെ അവനെ പോലീസ് പിടിച്ചു കൊണ്ട് പോയി എന്ന്. അവൻ വന്നിട്ട് ഒരു മാസം ആകുന്നുള്ളു അവൻ അറിയില്ല. പുറത്തു ഇറങ്ങുമ്പോൾ സിവിൽ ഡൗക്യൂമെന്റസ് വേണം എന്ന്. അവനു സിവിൽ ഐഡി ആയിട്ടും ഇല്ല അതുകൊണ്ടു തന്നെ പാസ്പോർട്ട് കൈയിൽ വെക്കണം അത് അവൻ വെച്ചില്ല. തൊട്ടു അടുത്ത കൈയിൽ അന്ന് പാവം പോയത്. പക്ഷെ പെട്ടന്ന് തന്നെ പോലീസ് അവിടെ ചെക്കിങ്ങുന്നു വന്നു. നാഷണൽ ഡേ ആയതുകൊണ്ട് സുരക്ഷാ വലിയതോതിൽ ആയിരുന്നു പാവം അവര് പിടിച്ചു. രാവിലെ പിടിച്ചു ആരും കണ്ടില്ല ഇവനോട് അറബിയിൽ ഡൗസ്മെന്റ് എടുത്തുകൊണ്ടു വരൻ ആരോട്എങ്കിലും പറയാൻ പറഞ്ഞത് പാവം ഇവന് മനസിലായില്ല. അവര് ഇവനെ പിടിച്ചു കൊണ്ടുപോയി. കൂടെ 2 പാക്കിസ്ഥാൻകാരേയും എന്നാൽ അവര് അന്ന് ഇവന് രക്ഷയായതു. പാവം രാവിലെ 10 മണിക്ക് അന്ന് പിടിച്ചത്. അവൻ അക്കെ പേടിച്ചു വിറച്ചു. സ്റ്റേഷനിൽ കൊണ്ടുപോയി ഇട്ടു. ഞങ്ങൾ അറിഞ്ഞില്ല. എന്നാൽ ഒരു 6.30ക്കു ശേഷം ഈ പാകിസ്ഥാനികൾ അന്ന്
ഞങ്ങളുടെ ക്യാമ്പിൽ വന്നു ക്യാമ്പ് ഓഫീസിൽ അറിയിച്ചത് അപ്പോൾ അന്ന് ഞങ്ങൾ അറിഞ്ഞത്. അന്ന് ലീവ് ആയതു കൊണ്ട് കമ്പനിയിൽ നിന്നും ആരും വരില്ല. പിന്നെ ക്യാമ്പ്ഹൗസ് ഒരു അറബി അറിയുന്ന എല്ലും മാണിഏട്ടൻ എന്ന ഡ്രൈവറും സത്യനും ഞാനും പോയി. എന്നാൽ ആദ്യം ഒരു സ്റ്റേഷനിൽ പോയി അവിടെ ഇല്ല. ഇവിടെ എവിടാ കൊണ്ടുപോകെന്നെ എന്ന് അറിയില്ല. രണ്ടാമത് സഭാസാലം സ്റ്റേഷനിൽ പോയി അവിടെ ഞാനും അറബി അറിയുന്നയാളുമായി അകത്തുപോയി. ഇത് പോലീസ് സ്റ്റേഷൻ അന്ന് പറയില്ല അതുപോലെ അന്ന്. അവിടെ ചെന്ന് കാര്യം പറഞ്ഞു. അപ്പോൾ അവനെ കണ്ണൻ പറ്റി അവൻ അക്കെ പേടിച്ചു വിറച്ചു ഇരുന്നു പേര് പറയാൻ പോലും പറ്റാതെ അവൻ ആയിരുന്നു. പിന്നെ ഞാൻ പറഞ്ഞു ആള് ഇത് തന്നെ അന്ന് എന്ന്. അങ്ങനെ അവനെ റിലീസ് ചെയ്യാൻ ഉള്ളകാര്യം ചെയ്യാൻ ഞങ്ങൾ പാസ്പോർട്ട് കൊടുത്തു അപ്പോൾ അവർക്കു മനസിലായി ലീഗൽ എന്ററി അന്ന് എന്ന്. പക്ഷെ ഇവിടെ ഒരു നിയമം ഉണ്ട് ഏതു പോലീസ്‌കാരൻ അന്നോ പിടിച്ചേ അവൻ വന്നു വേണം റിലീസ് ചെയ്യാൻ അപ്പോൾ അവന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞു അവൻ വേറെ ആളെ എല്ലിപിച്ചിട്ടു പോയി എന്നാൽ അവൻ ഡ്യൂട്ടിക്ക് പോയി പുറത്തു. പിന്നെ പുള്ളി വന്നാൽ മാത്രം അന്ന് റിലീസ് നടക്കു. അങ്ങനെ ഞങ്ങൾ അവിടെ വെയിറ്റ് ചെയിതു. നമ്മുടെ നാട്ടിലെ പോലീസ് കാരെപോലെ അല്ല. ഒന്നും ചോദിക്കില്ല എന്താ എന്തിനാ വന്നേ എന്ന് പോലും. അങ്ങനെ മണിക്കൂറുകൾ അവിടെ ഇരുന്നതിനു ശേഷം അവനു ഇഷ്ട്ടം ഉള്ള സമയത്തു അവൻ വന്നു. അങ്ങനെ അവനെ റിലീസ് ചെയിതു. അക്കെ അവൻ പേടിച്ചു വിറച്ചു എന്നെ പിടിച്ചു അപ്പോൾ തന്നെ അവനെ എന്നെ നല്ലതുപോലെ മുറക്കെ പിടിച്ചു. വിറക്കുന്നതും ഉണ്ട്. അങ്ങനെ അവനെ റൂമിൽ കൊണ്ടുവന്നു. അങ്ങനെ ഞാൻ ആദ്യം മായി കുവൈറ്റ് പോലീസ് സ്റ്റേഷനിലും കേറി. അത് പോലീസ് സ്റ്റേഷൻ അറബിക് ഒകെ നല്ല ഫ്രീഡം അന്ന്. അവര് ഫുൾ ടൈം കഴിപ്പ് മാത്രം അന്ന്. ഒരു ഈച്ച പോലും കേസ് അങ്ങനെ വരുന്നതുപോലെ ഞാൻ കണ്ടില്ല. വെറും കുറച്ചു പോലീസ് കാര് മാത്രം. എന്നാൽ പോലീസ് സ്റ്റേഷൻ വലുതും അങ്ങനെ ജീവിതത്തിൽ കുവൈറ്റ് സ്റ്റേഷനിലും കേറി. അത് കുറച്ചു ടെൻഷൻ അടിച്ച നിമിഷങ്ങൾ കൂടി യായിരുന്നു . അങ്ങനെ ആ ദിവസം കടന്നുപോയി.