അക്ഷയ സെന്ററുകളിലെ സേവനങ്ങൾ വീട്ടിൽ ലഭിക്കും. നിങ്ങൾ ഇത്രമാത്രം ചെയ്യുക. - SIMON PALATTY

  • അക്ഷയ സെന്ററുകളിലെ സേവനങ്ങൾ വീട്ടിൽ ലഭിക്കും. നിങ്ങൾ ഇത്രമാത്രം ചെയ്യുക.

    "ചില പ്രധാനപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഓണ്‍ലൈന്‍ വിലാസം ഇപ്പോൾ ഈ വെബ്‌സൈറ്റിൽ നിന്നും നിങ്ങള്ക്ക് ലഭിക്കുന്നു."
    അതിനായി ➦➦➦➤

    എല്ലാം ഓണ്‍ലൈനായ ഈ ലോകത്ത് നമ്മള്‍ എന്തിന് ഇപ്പോഴും ക്യൂ നില്‍ക്കണം? സര്‍ക്കാര്‍ സഹായങ്ങളും സര്‍ട്ടിഫിക്കറ്റുകളും നമുക്ക് വീട്ടിലിരുന്ന് മൊബൈലിലൂടെ നേടാം.
    എന്താണ് അക്ഷയ സെന്ററുകള്‍? എന്തിനാണ് അവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്? അക്ഷയ മുഖാന്തിരം മാത്രമാണോ നമുക്ക് സര്‍ട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും ലഭ്യമാകുന്നത്?
    പല സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായി നമ്മള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ചെല്ലുമ്പോള്‍ കേള്‍ക്കാറുള്ള മറുപടിയാണ് ‘അതൊക്കെ ഇപ്പോള്‍ അക്ഷയ വഴിയാണ്, അക്ഷയയില്‍ ചെല്ലൂ’ എന്നൊക്കെ. എന്നാല്‍ ശരിക്കും നമ്മള്‍ അക്ഷയയില്‍ പോകണമെന്ന് നിര്‍ബന്ധമില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി ഏതൊരു പൗരനും സ്വയം നിര്‍വ്വഹിക്കാവുന്നതാണ്.
    അക്ഷയ സെന്ററില്‍ ചെയ്യുന്ന കാര്യങ്ങളില്‍ 95 ശതമാനം കാര്യങ്ങളും സാമാന്യം ഇന്റര്‍നെറ്റ് പരിജ്ഞാനമുള്ള ആര്‍ക്കും സ്വന്തം കമ്പ്യൂട്ടര്‍ / സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ. മൊബൈലിലാണങ്കില്‍ രേഖകള്‍ സ്‌കാന്‍ ചെയ്യാന്‍ CS scanner പോലെയുള്ള App ഉപയോഗപ്പെടുത്താം.
    പലര്‍ക്കും ഇക്കാര്യം അറിയില്ല. അതിനാല്‍ ഏതൊരു ആവശ്യത്തിനും അക്ഷയ സെന്ററിലേക്ക് ഓടുന്നു. അവിടെ മണിക്കൂറുകള്‍ കാത്തു നില്‍ക്കുന്നു. അവര്‍ പറയുന്ന കാഷ് കൊടുക്കുന്നു (തോന്നിയ മാതിരിയാണ് പല അക്ഷയ സെന്ററും ഫീസ് ഈടാക്കുന്നത്). കമ്പ്യൂട്ടര്‍ / ഇന്റര്‍നെറ്റ് പരിജ്ഞാനമില്ലാത്തവര്‍ക്ക് വേണ്ടിയാണ് അക്ഷയ സെന്ററുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
    അക്ഷയ സെന്ററിനെ ആശ്രയിക്കുന്ന പലരും ഇന്റര്‍നെറ്റും ഇ-മെയിലും നന്നായി ഉപയോഗിക്കുന്നവരും വീട്ടില്‍ കമ്പ്യൂട്ടര്‍ ഉള്ളവരും ആകും. കൂടാതെ എല്ലാ മാസവും നല്ലൊരു സംഖ്യ നെറ്റ് ഉപയോഗിക്കാന്‍ മൊബൈല്‍ ഫോണില്‍ റീചാര്‍ജ് ചെയ്യുന്നവരും ആയിരിക്കും.
    നമ്മുടെ ഫോണിലെ നെറ്റ് സൗകര്യം Tethering / Hotspot സംവിധാനം വഴി കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച് കമ്പ്യൂട്ടറിലും നെറ്റ് എടുക്കാം. എന്നിട്ട് ഏത് ഓണ്‍ലൈന്‍ പ്രവൃത്തികളും ചെയ്യാം.
    അപ്പോള്‍ ഒരു സംശയം വരും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വെബ്‌സൈറ്റ് അഡ്രസ് എവിടന്ന് ലഭിക്കും?
    kerala.gov.in ആണ് കേരള സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വിലാസം. മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ലിങ്ക് ഈ സൈറ്റില്‍ കാണും. അല്ലെങ്കില്‍ ഗൂഗിളില്‍ ജസ്റ്റ് search ചെയ്യുക.
    ഉദാഹരണത്തിന് പഞ്ചായത്തില്‍ കെട്ടിട നികുതി ഓണ്‍ലൈന്‍ അടക്കണം എന്ന് കരുതുക. ഗൂഗിള്‍ തുറന്ന് pay property tax online Kerala എന്ന് ടൈപ്പ് ചെയ്ത് Search ചെയ്യുകയേ വേണ്ടൂ. ഗൂഗിള്‍ നിങ്ങള്‍ക്ക് വഴി കാട്ടും.
    ഓര്‍ക്കുക : അക്ഷയ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളോ അവിടെയുള്ളവര്‍ സര്‍ക്കാര്‍ അധികാരികളോ അല്ല. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ചെയ്യാന്‍ ലൈസന്‍സ് കിട്ടിയിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മാത്രം അക്ഷയ സെന്ററുകളെ സമീപിച്ചാല്‍ മതിയാകും
    അതിനായി ➦➦➦➤



  • ❤ Contact us and Appointments.❤

    ADDRESS

    KEEZHVAIPUR,MALLAPPALLY.
    PATHANAMTHIIA (DIST)

    EMAIL

    simonpalatty@hotmail.com
    ____________________

    TELEPHONE

    _______________
    +965 94497346

    MOBILE

    _______________,
    +965 94497346