ആധുനികലോകം പുരോഗതിയിൽ നിന്നു പുരോഗതിയിലേക്കു അനുദിനം കുതിച്ചുകൊണ്ടിരിക്കുന്നു. ആഴിയെ കണ്ട് ഒരിക്കൽ അറച്ച മനുഷ്യൻ ഇന്ന് ആകാശത്തെയും കീഴടക്കി തന്റെ ജൈത്ര യാത്ര തുടരുന്നു. മനുഷ്യൻ പുരോഗതിയുടെ പടവുകൾ ഒന്നെന്നായി ചവിട്ടി കയറുമ്പോളും മനുഷ്യന്റെ നിലനില്പ് ഭിഷണി ഉയർത്തി കൊണ്ട് നിരവധി പ്രശനങ്ങൾ ലോകത്തിൽ സംഭവിക്കുന്നു.അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൈബർ ലോകത്തിലെ കുറ്റകൃത്യങ്ങൾ.
24 മണിക്കൂറിൽ ഒരിക്കൽ മാത്രം വാർത്തകൾ കിട്ടിയിരുന്ന ലോകത്തു നിന്നു 24 മണിക്കൂറും വിരൽത്തുമ്പിൽ കിട്ടുന്ന സൈബർ ലോകത്തിലേക്ക് ഈ ആധുനിക തലമുറ അതിവേഗമാണ് എത്തിച്ചേരുന്നത്. 1990 കൾക്കുശേഷം ലോകത്തിൽ ആകമാനംവും പ്രതേയികിച്ചു ഇന്ത്യയിലും ഉണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. 90 കൾക്ക് ഇറങ്ങികൊണ്ടിരുന്ന അശ്‌ളീല സിനിമകൾ ഇപ്പോൾ ഇറങ്ങുന്നില്ല. കാരണം രതിക്കാഴ്ചകളുടെ ചാകര തന്നെ നെറ്റിൽ വെളിപ്പെടുന്നു. ചിലന്തി വല പോലെസൈബർലോകം തുറന്നു വെച്ചിരിക്കുന്നു. ചതിക്ക്കുഴികൾ വളരെ വലുതാണ്. അത് പണ്ഡിതനോ പാമാരനോ ദരിദ്രനോ സമ്പന്നനൊ മുതിർന്നവരോ കുട്ടികളോ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യസം ഇല്ലാതെ ഒരുപോലെ മനുഷ്യസമൂഹത്തിന് നേരെ ചതിക്കുഴി ഒരുക്കുന്നു.പ്രതേകിച്ചു നമ്മുടെ യുവതലമുറയെ അത് താളം തെറ്റിക്കുന്നു.
പ്രധാനമായി 3 കാരണങ്ങളാണ് നമ്മുടെ കുട്ടികളെ ഇതിലൂടെ ലക്ഷ്യബോധമില്ലാത്തവരാക്കി തീർക്കുന്നത്.
1.അവരുടെ പ്രായം.
2. വീട്ടിൽ നിന്നോ സമൂഹത്തിൽ നിന്നോ ഉണ്ടാകുന്ന അവഗണന.
3. സാഹസികതയോടുള്ള പ്രണയം.
1. അവരുടെ പ്രായം.
നിരോധിക്കപ്പെട്ടത് എന്തോ അത് ചെയ്യാനുള്ള ഒരു ത്വര അവരിൽ ഉണ്ടാകുന്ന സമയമാണ്കൗമാരത്തിന്റെ അവസാനവും യൗവനത്തിന്റെ ആരഭംവും. നിയമങ്ങൾ പാലിക്കുന്നതിനേക്കാൾ നിഷേധിക്കുന്നതിന് താൽപ്പര്യം ജനിക്കുന്ന ഒരു പ്രത്യേക സമയം.2014 ലെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കു പ്രകാരം 18 വയസ്സിൽ താഴെയുള്ളവർക്ക് വേണ്ടിയുള്ള ജുവനൈൽ ഹോമുകളിലുള്ള കുട്ടികളിൽ 6% വും 18 മുതൽ 30 വരെയുള്ളവരിൽ 44.4% വവും സൈബർ കുറ്റം മൂലം ജയിൽശിക്ഷ അനുഭവിക്കുന്നവരാണ്.
ഇന്നത്തെ തലമുറയുടെ ആപ്തവാക്യം തന്നെ ''Growing Up with Technology" എന്നും
അവരെ അറിയപെടുവാൻ അവർ ഇഷ്ടപ്പെടുന്നത് തന്നെ Young Digital Citizen Kanes'
(Fighter) എന്നുമാണ്. ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ
കയീനെപോലെ കൊല്ലാനും ചകാനുല്ലാ മനസ്സാണ് blue-Whale Chellenge പോലെ നിരോധിക്കപെട്ടത്തിലേക്കു അവരെ ആകര്ഷിക്കുന്നത്
2. വീട്ടിൽ നിന്നോ സമൂഹത്തിൽ നിന്നോ ഉണ്ടാകുന്ന അവഗണന.
കുടുംബങ്ങൾ ആണിക്കല്ലായ ഭാരതത്തിൽ സൈബർ കുറ്റകൃത്യങ്ങളുടെ പടിക്കല്ലിൽ തട്ടി നമ്മുടെ കുഞ്ഞുങ്ങൾ വീഴുന്നതിന്റെ പ്രാധാന കാരണം
കുടുബങ്ങളില്ലുള്ള ശിഥിലീകരണമാണ്. ശാസ്ത്രത്തിന്റെ കടണ് കയറ്റത്തിനൊപ്പം കുടുംബങ്ങളിൽ നിന്ന് അണുകുടുബങ്ങളിലേക്കു വളരെ വേഗം അന്ന് നാം മാറിയത്. രണ്ടു പേരും ജോലിക്കാരായ മാതാപിതാക്കളുടെ ഏറ്റവും വലിയ പ്രശനമായി സമയം മാറി. മക്കളെ വേണ്ടതുപോലെ ശ്രദ്ധിക്കാതെ മുത്തച്ഛൻ മുത്തശ്ശി മറ്റു വേണ്ടപ്പെട്ടവർ ബന്ധങ്ങളുടെയും വിലയും വലിപ്പവും പറഞ്ഞുകൊടുക്കുവാൻ മാതാപിതാക്കൾക്ക് വേണ്ടതു പോലെ സമയം ലഭിക്കാറില്ല. മനുഷ്യൻ അവന്‍റെ വളർച്ചയുടെ ഓരോ സമയത്തും കെട്ടു പഠിക്കുന്നതിനേക്കാൾ കൂടുതൽ കണ്ടും അനുഭവിച്ചുമാണ് പഠിക്കുന്നത്. അതിനുള്ള അവസരങ്ങൾ വേണ്ടതുപോലെ ലഭിക്കാതെ വരുമ്പോൾ ഇന്റർനെറ്റ് ന്‍റെ മുമ്പിൽ തന്നെ അവർ തളച്ചിടപ്പെടുന്നു. അത് അവന്‍റെ സ്വഭാവത്തിന്റെ താളം തെറ്റിക്കുന്നു.
3. സാഹസിതയോടുള്ള പ്രണയം.
ഈ അടുതുത കാലതുതു യൂറോപ്പിൽ ഭികരവാദ സംഘടനകളുടെ തുവരിത വളർച്ചയ്ക്കുള്ള പ്രധാന കാരണം അവരുടെ സാഹസികമായ പ്രവർതുതനങ്ങളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ ലോകതുതെ അറിയിക്കുവാൻ തുടങ്ങി എന്നുള്ളതാണ്. ആ ദൃശ്യങ്ങൾ നിന്ന് ആവേശം ഉൾക്കൊണ്ടു അനേക യുവതിയുവാക്കന്മാർ ഈ സംഘടനകളുടെ അണികളായി തീർന്നു.
ഇങ്ങനെയുള്ള പല കാരണങ്ങൾ കൊണ്ട് നമ്മുടെ കൈയിൽ നിന്ന് വഴിതിപ്പോകുന്ന ഈ തലമുറയ്ക്കു വേണ്ടി യേശു പറഞ്ഞതു പോലെ കരയാനും പ്രാർത്ഥിക്കാനും നമുക്ക് തയ്യാറാകാം. ലൂക്കോസ് 21:36 ൽ സംഭവിക്കുവാനുള്ള എല്ലാറ്റിലും നിന്നും ഒഴിഞ്ഞുപോകുവാൻ വേണ്ടി പ്രാർത്ഥിക്കുവിൻ.
യോഹന്നാൻ 17:15
ഈ തലമുറ ദുഷ്ടന്റെ കൈയിൽ അകപ്പെടാതിരിക്കുവാനാണ് യേശു തന്റെ മഹാപൗരോഹത്യ പ്രാർത്ഥനയിൽ പ്രാർത്ഥിക്കുന്നത്. ഈ പുതുവർഷത്തിൽ നമുക്കും
പ്രാർത്ഥിക്കാം, നമ്മുടെ തലമുറ ദുഷ്ടന്റെ കൈയിൽ അകപ്പെടാതെ.... അവരുടെ മുമ്പിലുള്ള ചതിക്കുഴികൾ ഒഴിഞ്ഞു പോകണമേ എന്ന്.