ലിയാന മോളുടെ പൊതു ദർശനം ചൊവ്വാഴ്ച
കോർക്ക് ബ്രെയിൻ ട്യൂമർ ബാധിച്ചു ചികിത്സയിലിരിക്കെ ഓഗസ്റ്റ് 25 ന് അയർലൻഡിലെ കോർക്കിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ട വയസുകാരി ലിയാന ലിജു ജോസഫിന്റെ പൊതുദർശനം ഈ മാസം 29 ചൊവ്വാഴ്ച നടത്തപ്പെടും. കോർക്കിലെ കോവിലി ഫ്യൂണറൽ ഹോമിൽ വെച്ച് വൈകിട്ട് 5 മുതൽ 6 വരെയാണ് പൊതുദർശനം നടക്കുക. കോർക്കിലെ എബനേസർ വർഷിപ്പ് സെന്ററിന്റെ നേതൃത്വത്തിലാണ് പൊതുദർശന ശുശ്രൂഷകൾ നടക്കുക. ലിയാനയുടെ സംസ്കാരം നാട്ടിൽ നടത്തുവാനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. ഇതിനായി മൃതദേഹം പത്തനംതിട്ട തടിയൂർ കടയാർ കാരുവേലിൽ കണനിൽക്കുംകാലയിൽ വീട്ടിൽ എത്തിക്കാനായി ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ലിയാനയുടെ അസുഖത്തെ കുറിച്ച് മതാപിതാക്കളായ ലിജുവും ജിൻസിയും അറിയുന്നത് 2021 ൽ അയർലൻഡിൽ എത്തിയ ശേഷമായിരുന്നു.
ഡഗ്ലസ് സെന്റ് കൊളമ്പസ് ഗേൾസ് നാഷണൽ സ്കൂളിലെ സീനിയർ ഇൻഫന്റ്സ് വിദ്യാർത്ഥിനിയായിരുന്നു ലിയാന. നാല് വയസുകാരി ഇവാന ലിജു ജോസഫാണ് ഏക സഹോദരി. കോർക്കിൽ എബനേസർ വർഷിപ്പ് സെന്ററിലെ അംഗങ്ങളാണ് ലിയാനയുടെ മാതാപിതാക്കൾ.